കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറ്റൊരു ലോക റെക്കോര്‍ഡിനായി ദുബായ് കാതോര്‍ക്കുന്നു!!!

Google Oneindia Malayalam News

ദുബായ്: ലോക പ്രമേഹ ദിനത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് പ്രമേഹ രോഗ ചികില്‍സാ നിര്‍ണയം നടത്തി മിഡില്‍ ഈസ്റ്റില്‍ പുതിയ റെക്കോഡ് സൃഷ്ടിക്കാനൊരുങ്ങുകയാണ് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്.എന്‍.സി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്. യു.എ.ഇയിലെ ഗ്രൂപ്പിന്റെ ക്ലിനിക്ക് വഴിയും ദുബായിലെയും ഷാര്‍ജയിലെയും വിവിധ ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചും ഏതാണ്ട് കാല്‍ലക്ഷത്തോളം പേര്‍ക്ക് രോഗ നിര്‍ണ്ണയം നടത്താനാണ് ഗ്രൂപ്പ് ശ്രമിക്കുന്നതെന്ന് ഭാരവാഹികള്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അറബ് ഹെല്‍ത്ത് കോണ്‍ഗ്രസിന്റെ പഠനമനുസരിച്ച് ലോകത്ത് ഏറ്റവും ഭീഷണമാംവിധം അതിവേഗം പെരുകുന്ന രോഗമാണ് പ്രമേഹം. യുഎഇയിലെ കണക്കു പ്രകാരം 20 മുതല്‍ 79 വരെ പ്രായമുള്ള അഞ്ചില്‍ ഒരാള്‍ പ്രമേഹരോഗിയാണ്. ലോകത്ത് ഏറ്റവും പ്രമേഹരോഗികളുള്ള രണ്ടാമത്തെ രാജ്യമാണ് യു.എ.ഇ അത്‌കൊണ്ടു തന്നെ രോഗം മുന്‍കൂട്ടി കണ്ടെത്തി രോഗികളെ ബോധവല്‍കരിക്കുക എന്നതാണ് ഏറെ ശ്രമകരമായ ഈ പദ്ധതിയിലൂടെ തങ്ങള്‍ ലക്ഷ്യവെക്കുന്നതെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷാനിദ് മംഗലാട്ട് ചൂണ്ടിക്കാട്ടി. അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്റെ മാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സ്‌ക്രീനിംഗ് നടത്തുന്നതെന്ന് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നൗഷാദ് വ്യക്തമാക്കി.

diabetis

നവംബര്‍ 13ന് വെള്ളിയാഴ്ച രാവിലെ എട്ടിന് അല്‍ഖൂസ് ബ്രാഞ്ചില്‍ വെച്ച് ഡോ. ഷാനിദ് മംഗലാട്ട്, ഡോ. നൗഷാദ് പന്തപ്പാടന്‍ എന്നിവര്‍ ചേര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്യും. ആരോഗ്യ, സാമൂഹ്യ മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും. ഇതിന് പുറമെ ബര്‍ദുബൈ, മംസാര്‍ എന്നിവിടങ്ങളിലെ കോസ്‌മോപൊളിറ്റന്‍ മെഡിക്കല്‍ സെന്ററിലും ഷാര്‍ജ മുവൈലിയയിലെ അല്‍ സബാഹ് മെഡിക്കല്‍ സെന്ററിലും രാവിലെ 8 മുതല്‍ വൈകീട്ട് 4 വരെ ക്യാമ്പ് നടക്കും. താല്‍പര്യമുള്ളവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ സൗജന്യമായി ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്. ക്യാമ്പില്‍വെച്ച് പ്രമേഹരോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് പ്രശസ്ത എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. ശശികുമാറിന്റെ നേതൃത്വത്തില്‍ സൗജന്യ പരിശോധന ഉണ്ടായിരിക്കും. പ്രമേഹ നിയന്ത്രണത്തിന് ആരോഗ്യകരമായ ഭക്ഷ്യക്രമം എന്നതാണ് ഈ വര്‍ഷത്തെ ലോക പ്രമേഹദിന പ്രമേയം.

കേരളത്തില്‍ മൂന്ന് ആശുപത്രികള്‍ നടത്തുന്ന എച്ച്.എന്‍.സി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് 2020നകം ഇന്ത്യയിലും മലേഷ്യയിലും ജി.സി.സി രാഷ്ട്രങ്ങളിലുമായി 100 പോളിക്ലിനിക്ക് ശൃംഖല വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഡിസംബര്‍ അവസാനത്തോടെ പുതിയ 10 ക്ലിനിക്കുകള്‍ യുഎഇ ലെ വിവിധ എമിറേറ്റുകളിലായി ആരംഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. എം.എ ബാബു ഡോ. വി. ശശികുമാര്‍, ഡോ. എസ്.എം.എസ് പിള്ള, മാര്‍ക്കറ്റിംഗ് മാനേജര്‍ ബിനീഷ് എന്നിവരും സംബന്ധിച്ചു. ഒന്നേകാല്‍ ലക്ഷം പേരെ അണിനിരത്തി അണ്ണാ ഡി.എം.കെ തമിഴ്‌നാട്ടില്‍ നടത്തിയ പ്രമേഹ രോഗ നിര്‍ണ്ണയ ക്യാമ്പാണ് നിലവില്‍ ലോക റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുന്നത്. എന്നാല്‍ അറബ് മേഖലയില്‍ ഇത്തരത്തിലുള്ള ഒരു റെക്കോര്‍ഡ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.

English summary
World Diabetes Day: Several awareness drives on the cards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X