കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂറ് വര്‍ഷത്തിനിടെ ഇത് ആദ്യം.... ഇന്ത്യയുടെ വളര്‍ച്ച 1.9 ശതമാനത്തിലേക്ക്, ഐഎംഎഫ് പറയുന്നത്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊറോണവൈറസിന്റെ പ്രത്യാഘാതങ്ങള്‍ ഇന്ത്യ അടക്കമുള്ള വിപണികളെ അതിശക്തമാക്കി ബാധിക്കുമെന്ന് ഐഎംഎഫ്. കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് നമ്മള്‍ നേരിടാന്‍ പോകുന്നത്. 2009ലെ സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ രൂക്ഷമായിരിക്കും വരാന്‍ പോകുന്നതെന്ന് ഐഎംഎഫിന്റെ ചീഫ് ഇക്കോണമിസ്റ്റായ ഗീതാ ഗോപിനാഥ് പറഞ്ഞു. ഇതുവരെയില്ലാത്ത പ്രതിസന്ധി എന്നാണ് ഐഎംഎഫ് കൊറോണവൈറസിനെ വിശേഷിപ്പിക്കുന്നത്. ആഗോള സമ്പദ് ഘടന മൂന്ന് ശതമാനത്തോളം ഇടിവ് ഈ വര്‍ഷം നേരിടുമെന്നും ഗീതാ കോപിനാഥ് പറഞ്ഞു. അടുത്ത വര്‍ഷം മാത്രമേ ചെറിയ തോതില്‍ വളര്‍ച്ച നേടാന്‍ സാധിക്കൂ എന്നും ഇവര്‍ പറഞ്ഞു.

1

ഇന്ത്യയുടെ ജിഡിപി നിരക്ക് അപകടകരമാവും വിധ താഴുമെന്നും ഐഎംഎഫ് പറയുന്നു. ഈ വര്‍ഷം 1.9 ആയി ഇന്ത്യയുടെ ജിഡിപി കുറയും. 1991ലെ ഉദാര നയ രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് ഇന്ത്യ നേരിടുകയെന്നും ഐഎംഎഫ് പറഞ്ഞു. അതേസമയം ഇന്ത്യയെ അതിവേഗം വളരുന്ന വിപണികളൂടെ കൂട്ടത്തിലാണ് ഐഎംഎഫ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് രാജ്യങ്ങള്‍ മാത്രമാണ് പോസിറ്റീവ് വളര്‍ച്ച നേടുക. അതിലൊന്ന് ചൈനയാണ്. അവര്‍ 1.2 ശതമാനം വളര്‍ച്ച നേടുമെന്ന് ഗീതാ ഗോപിനാഥ് പറഞ്ഞു. ഈ വര്‍ഷം 6.3 ശതമാനം വളര്‍ച്ച ആഗോള വിപണി നേടുമെന്നായിരുന്നു ഐഎംഎഫിന്റെ മുന്‍ പ്രവചനം. ഇതാണ് കൊറോണവൈറസിന് ശേഷം 3 ശതമാനമായി കുറഞ്ഞത്.

അതേസമയം ലോകത്തിന് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒമ്പത് ട്രില്യണിന്റെ നഷ്ടമാണ് നേരിടേണ്ടി വരിക. ഇത് ജര്‍മനിയുടെയും ജപ്പാന്റെയും ജിഡിപിയേക്കാള്‍ മുകളിലാണ്. കൊറോണവ്യാപനം ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഭൂരിഭാഗം രാജ്യങ്ങളിലും ശക്തമാക്കും. വൈകാതെ തന്നെ ഇതിന്റെ വീര്യം കുറയും, വിപണി പഴയ രീതിയിലേക്ക് തിരിച്ചെത്തുമെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു. വലിയ കുതിപ്പുണ്ടാക്കുന്ന രാജ്യങ്ങളെല്ലാം ഈ വര്‍ഷം തിരിച്ചടി നേരിടും. അമേരിക്ക, ജപ്പാന്‍, ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നിവരെയാണ് അതിരൂക്ഷമായി ബാധിക്കുകയെന്നും ഐഎംഎഫ് ഫറഞ്ഞു. ഇന്തോനേഷ്യ, തായ്‌ലാന്‍ഡ് എന്നിവരെ അതിരൂക്ഷമായി വൈറസ് ബാധിക്കുമെന്നും ഇവര്‍ പറഞ്ഞു.

കൊറോണവൈറസിനെ തുടര്‍ന്ന് വിപണി തകരുന്ന പ്രധാന കേന്ദ്രം ലാറ്റിന്‍ അമേരിക്കയാണ്. ബ്രസീലിന്റെ ജിഡിപി നിരക്ക് 5.3 ശതമാനത്തോളം കുറയും, മെക്‌സിക്കോയ്ക്ക് ഇത് 6.6 ശതമാനവും, യൂറോപ്പിന് ഇത് 5.2 ശതമാനവും റഷ്യക്ക് 5.5 ശതമാനവും കുറയും. ഗള്‍ഫ് രാജ്യങ്ങളും ഇതേ തകര്‍ച്ച നേരിടും. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധിയെ നേരിടാനാവൂ. വാക്‌സിനുകള്‍ ഇക്കാര്യത്തില്‍ വളരെയധികം നിര്‍ണായകമാണ്. ഇന്ത്യ 2021ല്‍ 7.4 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു പ്രവചനം. ഇതാണ് തകര്‍ന്നത്. ചൈനയ്ക്ക് ഇത് 9.2 ശതമാനമായിരുന്നു. ഇന്ത്യയില്‍ ലോക്ഡൗണ്‍ നീട്ടിയത് അടക്കം വലിയ പ്രതിസന്ധികള്‍ ഉണ്ടാവുമെന്ന മുന്നറിയിപ്പാണ് ഐഎംഎഫ് നല്‍കുന്നത്.

English summary
world economy including india will face worst recession predict imf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X