2020 അതിഭീകരം.... 170 രാജ്യങ്ങള്‍ നേരിടേണ്ടി വരുന്നത്, ഐഎംഎഫിന്റെ മുന്നറിയിപ്പ്, പറയുന്നത് ഇങ്ങനെ
ലണ്ടന്‍: കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി ലോകത്തിന് വലിയ ഭീഷണിയാവുമെന്ന് ഐഎംഎഫ്. കഴിഞ്ഞ നൂറ്റാണ്ടില്‍ പോലും കാണിക്കാത്ത പ്രശ്നങ്ങളാണ് കോവിഡിനെ തുടര്‍ന്ന് ലോകം നേരിടുന്നത്. ഇതുവരെ ഇത്തരമൊരു പ്രതിസന്ധി ലോകം നേരിട്ടിട്ടില്ല. ഇതിനെതിരെ കൂട്ടുത്തരവാദിത്തത്തോടെ വലിയ നടപടികള്‍ എടുത്താല്‍ മാത്രമേ ലോകത്തിന് കരകയറാന്‍ സാധിക്കൂ എന്നും ഐഎംഎഫ് ചീഫ് ക്രിസ്റ്റാലിന് ജോര്‍ജിയേവ പറഞ്ഞു. ലോകം സാമ്പത്തിക മാന്ദ്യത്തിലാണെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. അമേരിക്കയില്‍ തൊഴിലില്ലായ്മ കടുത്തിരിക്കുകയാണ്. പലരും സാമ്പത്തിക പാക്കേജുകളാണ് ഇതിനെ നേരിടാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

2020 ലോകത്തെ വിറപ്പിക്കുന്ന വര്‍ഷമായിരിക്കും. എല്ലാവരും കരുതിയിരിക്കണം. ലോക രാജ്യങ്ങളുടെ വളര്‍ച്ച വളരെ മോശം ഘട്ടത്തിലായിരിക്കും ഈ വര്‍ഷം. അത് നെഗറ്റീവില്‍ തന്നെ തുടരുമെന്നും ക്രിസ്റ്റാലിന പറഞ്ഞു. ഐഎംഎഫിന്റെ ഭാഗമായിട്ടുള്ള 180 രാജ്യങ്ങലില്‍ 170 രാജ്യങ്ങളുടെ പ്രതിശീര്‍ഷ വരുമാനത്തില്‍ വന്‍ ഇടിവുണ്ടാവും. ഏക്കാലത്തെയും വലിയ സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിന് സമാനമായ പ്രതിസന്ധിയാണ് ഐഎംഎഫ് കണക്കാക്കുന്നത്. ഗ്രേറ്റ് ഡിപ്രെഷന് ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് ലോകരാജ്യങ്ങള്‍ക്ക് സംഭവിക്കുകയെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നല്കി.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നേരത്തെ തന്നെ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുമെന്ന് ആര്‍ബിഐ അടക്കമുള്ളവ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് ഉറപ്പിക്കുന്നതാണ് ഐഎംഎഫിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികള്‍ മടങ്ങിയെത്തുന്നത് ദരിദ്ര സംസ്ഥാനങ്ങളുടെ നട്ടെല്ലൊടിക്കും. അവരുടെ സന്തുലിതാവസ്ഥ ഇല്ലാതാക്കുമെന്ന് നേരത്തെ ഐക്യരാഷ്ട്ര സഭയും പറഞ്ഞിരുന്നു. അതേസമയം അടുത്ത വര്‍ഷത്തോടെ ചെറിയ തോതിലുള്ള വളര്‍ച്ച സാധ്യമാകൂ. ഇത് ഏറ്റവും ഉയര്‍ന്ന തോതില്‍ മുന്നേറിയാല്‍ മാത്രം നടക്കുന്ന കാര്യമാണ്. എല്ലാ സര്‍ക്കാരുകളും വ്യാപാരങ്ങള്‍ ജീവശ്വാസം നല്കാന് ശ്രമിക്കണം. കുടുംബങ്ങള്‍ക്ക് ഉപജീവനമാര്‍ഗം ഉറപ്പാക്കാന്‍ ശ്രമിക്കണമെന്നും ഐഎംഎഫ് നിര്‍ദേശിച്ചു.
ഇത്രയൊക്കെ ശ്രമിച്ചാലും പ്രതിസന്ധി ശക്തമാകും. ധനസഹായങ്ങള്‍ ഓരോ സമ്പദ് ഘടനയെയും കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് നയിക്കുക. ഇപ്പോഴത്തെ നിരീക്ഷണത്തില്‍ അനിശ്ചിതത്വം വര്‍ധിക്കുകയാണെന്നും ഐഎംഎഫ് പറഞ്ഞു. രാജ്യങ്ങള്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകള്‍ ഇതുവരെ എട്ട് ട്രില്യണോളം വരും. എന്നാല്‍ ഇത് പോരെന്ന് ക്രിസ്റ്റാലിന പറഞ്ഞു. നേരത്തെ ആഗോള വളര്‍ച്ച ഈ വര്‍ഷം 3.3 ശതമാനവും അടുത്ത വര്‍ഷം 3.4 ശതമാനവും ആയിരിക്കുമെന്ന് ഐഎംഎഫ് പറഞ്ഞിരുന്നു. അതേസമയം വളര്‍ന്ന് വരുന്ന വിപണികളില്‍ 100 ബില്യണോളം നിക്ഷേപങ്ങളാണ് നഷ്ടമായതെന്ന് ഐഎംഎഫ് പറഞ്ഞു. അതേസമയം യൂറോപ്പും അമേരിക്കയും അടക്കം പ്രതിസന്ധിയിലേക്ക് വീഴുമെന്നാണ് ഐഎംഎഫിന്റെ മുന്നറിയിപ്പ്.
-
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം!












Click it and Unblock the Notifications