കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2020 അതിഭീകരം.... 170 രാജ്യങ്ങള്‍ നേരിടേണ്ടി വരുന്നത്, ഐഎംഎഫിന്റെ മുന്നറിയിപ്പ്, പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ലണ്ടന്‍: കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി ലോകത്തിന് വലിയ ഭീഷണിയാവുമെന്ന് ഐഎംഎഫ്. കഴിഞ്ഞ നൂറ്റാണ്ടില്‍ പോലും കാണിക്കാത്ത പ്രശ്‌നങ്ങളാണ് കോവിഡിനെ തുടര്‍ന്ന് ലോകം നേരിടുന്നത്. ഇതുവരെ ഇത്തരമൊരു പ്രതിസന്ധി ലോകം നേരിട്ടിട്ടില്ല. ഇതിനെതിരെ കൂട്ടുത്തരവാദിത്തത്തോടെ വലിയ നടപടികള്‍ എടുത്താല്‍ മാത്രമേ ലോകത്തിന് കരകയറാന്‍ സാധിക്കൂ എന്നും ഐഎംഎഫ് ചീഫ് ക്രിസ്റ്റാലിന് ജോര്‍ജിയേവ പറഞ്ഞു. ലോകം സാമ്പത്തിക മാന്ദ്യത്തിലാണെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. അമേരിക്കയില്‍ തൊഴിലില്ലായ്മ കടുത്തിരിക്കുകയാണ്. പലരും സാമ്പത്തിക പാക്കേജുകളാണ് ഇതിനെ നേരിടാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

1

2020 ലോകത്തെ വിറപ്പിക്കുന്ന വര്‍ഷമായിരിക്കും. എല്ലാവരും കരുതിയിരിക്കണം. ലോക രാജ്യങ്ങളുടെ വളര്‍ച്ച വളരെ മോശം ഘട്ടത്തിലായിരിക്കും ഈ വര്‍ഷം. അത് നെഗറ്റീവില്‍ തന്നെ തുടരുമെന്നും ക്രിസ്റ്റാലിന പറഞ്ഞു. ഐഎംഎഫിന്റെ ഭാഗമായിട്ടുള്ള 180 രാജ്യങ്ങലില്‍ 170 രാജ്യങ്ങളുടെ പ്രതിശീര്‍ഷ വരുമാനത്തില്‍ വന്‍ ഇടിവുണ്ടാവും. ഏക്കാലത്തെയും വലിയ സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിന് സമാനമായ പ്രതിസന്ധിയാണ് ഐഎംഎഫ് കണക്കാക്കുന്നത്. ഗ്രേറ്റ് ഡിപ്രെഷന് ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് ലോകരാജ്യങ്ങള്‍ക്ക് സംഭവിക്കുകയെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നല്‍കി.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നേരത്തെ തന്നെ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുമെന്ന് ആര്‍ബിഐ അടക്കമുള്ളവ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് ഉറപ്പിക്കുന്നതാണ് ഐഎംഎഫിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികള്‍ മടങ്ങിയെത്തുന്നത് ദരിദ്ര സംസ്ഥാനങ്ങളുടെ നട്ടെല്ലൊടിക്കും. അവരുടെ സന്തുലിതാവസ്ഥ ഇല്ലാതാക്കുമെന്ന് നേരത്തെ ഐക്യരാഷ്ട്ര സഭയും പറഞ്ഞിരുന്നു. അതേസമയം അടുത്ത വര്‍ഷത്തോടെ ചെറിയ തോതിലുള്ള വളര്‍ച്ച സാധ്യമാകൂ. ഇത് ഏറ്റവും ഉയര്‍ന്ന തോതില്‍ മുന്നേറിയാല്‍ മാത്രം നടക്കുന്ന കാര്യമാണ്. എല്ലാ സര്‍ക്കാരുകളും വ്യാപാരങ്ങള്‍ ജീവശ്വാസം നല്‍കാന്‍ ശ്രമിക്കണം. കുടുംബങ്ങള്‍ക്ക് ഉപജീവനമാര്‍ഗം ഉറപ്പാക്കാന്‍ ശ്രമിക്കണമെന്നും ഐഎംഎഫ് നിര്‍ദേശിച്ചു.

ഇത്രയൊക്കെ ശ്രമിച്ചാലും പ്രതിസന്ധി ശക്തമാകും. ധനസഹായങ്ങള്‍ ഓരോ സമ്പദ് ഘടനയെയും കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് നയിക്കുക. ഇപ്പോഴത്തെ നിരീക്ഷണത്തില്‍ അനിശ്ചിതത്വം വര്‍ധിക്കുകയാണെന്നും ഐഎംഎഫ് പറഞ്ഞു. രാജ്യങ്ങള്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകള്‍ ഇതുവരെ എട്ട് ട്രില്യണോളം വരും. എന്നാല്‍ ഇത് പോരെന്ന് ക്രിസ്റ്റാലിന പറഞ്ഞു. നേരത്തെ ആഗോള വളര്‍ച്ച ഈ വര്‍ഷം 3.3 ശതമാനവും അടുത്ത വര്‍ഷം 3.4 ശതമാനവും ആയിരിക്കുമെന്ന് ഐഎംഎഫ് പറഞ്ഞിരുന്നു. അതേസമയം വളര്‍ന്ന് വരുന്ന വിപണികളില്‍ 100 ബില്യണോളം നിക്ഷേപങ്ങളാണ് നഷ്ടമായതെന്ന് ഐഎംഎഫ് പറഞ്ഞു. അതേസമയം യൂറോപ്പും അമേരിക്കയും അടക്കം പ്രതിസന്ധിയിലേക്ക് വീഴുമെന്നാണ് ഐഎംഎഫിന്റെ മുന്നറിയിപ്പ്.

English summary
world faces the worst economic fallout since great depression says imf chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X