റോഡില്‍ നിന്നും വൈദ്യുതി,സോളാറോഡ് തുറന്നുകൊടുത്തു
ആംസ്റ്റര്‍ഡാം: അങ്ങനെ സോളാര്‍ റോഡും എത്തി. വീടുകളിലും സ്ഥാപനങ്ങളിലും ഘടിപ്പിച്ചു മാത്രമേ സോളാര്‍ പനലുകളെ നമ്മള് കണ്ടിട്ടുള്ളു. എന്നാല്‍ ഇതാ സോളാര്‍ കൊണ്ടുള്ള റോഡുകളും എത്തി. ഒരു കൂട്ടം ഡച്ചു ഗവേഷകരാണ് അഞ്ച് വര്‍ഷം നീണ്ട പരീക്ഷണത്തിന് ഒടുവില്‍ പുതിയ സംരംഭം വികസിപ്പിച്ചെടുത്തത്. നെതര്‍ലാന്‍ഡ്സിലെ ആംസ്റ്റര്ഡാമ് നഗരത്തിലാണ് സോളാര്‍ പാനല്‍ റോഡുകള്‍ തുറന്നു കൊടുത്തത്.

സോളാര്‍ പാനല്‍ കൊണ്ട് 70 മീറ്റര്‍ ബൈക്ക് റോഡാണ് ഗവേഷകര്‍ നിര്‍മ്മിച്ചത്. സോളാറോഡ് എന്ന പദ്ധതി പ്രകാരമായിരുന്നു റോഡ് നിര്‍മ്മിച്ചത്. ഗ്ലാസ് പാളികള്‍ക്കുള്ളില്‍ ഘടിപ്പിച്ച സോളാര്‍ പാനലുകളും സിലിക്കണ്‍ റബ്ബറും കോണ്‍ക്രീറ്റുമാണ് സോളാറോഡ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. 12 ടണ്‍ ഭാരമുള്ള ഫയര്‍ എഞ്ചിന് വരെ താങ്ങാന്‍ ഈ റോഡിനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. വൈകാതെ ബസുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന സോളാറോഡുകളും നിര്‍മ്മിക്കും.
സ്മാര്‍ട്ട് മീറ്ററുകളുമായി ബന്ധിപ്പിച്ചാണ് സോളാര്‍ പാനലില്‍ നിന്നും വൈദ്യുതി ശേഖരിക്കുന്നത്. ഏതെങ്കിലും ഒരു പാനലിന് തകരാറ് സംഭവിച്ചാല്‍ അവ മാത്രം സ്വിച്ച് ഓഫ് ചെയ്യാനും ആകും. സോളാറോഡ് പദ്ധതി ലോകത്തെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. ഇതിനോടകം സോളാറോഡിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications