കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാംലിംഗക്കാര്‍ക്കായി മോഡലിംഗ് ഏജന്‍സിയും വരുന്നു

  • By Sruthi K M
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: മൂന്നാം ലിംഗക്കാരെ പ്രോത്സാഹിപ്പിക്കാന്‍ മോഡലിംഗ് ഏജന്‍സികളും വരുന്നു. മൂന്നാം ലിംഗക്കാരെ അകറ്റി നിര്‍ത്തുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്നവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടന്നുക്കൊണ്ടിരിക്കുന്നത്. ഇവരെ മോഡലിംഗ് രംഗത്തേക്കും കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുകയാണ് കമ്പനികള്‍.

അമരിക്കയിലെ മോഡലിംഗ് ഏജന്‍സിയാണ് ഇത്തരം പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുന്ന തരത്തില്‍ സജ്ജീകരണങ്ങള്‍ ഒരുക്കി കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.

members

ബാങ്ക്‌കോക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് ലോസ്ആഞ്ചലസില്‍ ഏജന്‍സി ആരംഭിക്കുന്നത്. ആപ്പിള്‍ മോഡല്‍ മാനേജ്‌മെന്റിന് ഈ കമ്പനിയുടെ ആറ് ഭിന്നലിംഗ മോഡലുകള്‍ ഇതിനോടകം പങ്കെടുത്തുക്കഴിഞ്ഞു. മൂന്നാംലിംഗക്കാരെ അകറ്റി നിര്‍ത്തേണ്ട ആവശ്യമില്ലെന്നും അവര്‍ക്കും ഭൂമിയില്‍ ജീവിക്കാനുള്ള അവകാശമുണ്ടെന്നും ഏജന്‍സി അധികൃതര്‍ പറയുന്നു.

ഇവരെ മോഡലിംഗ് രംഗത്തേക്ക് കൊണ്ടുവരാന്‍ മറ്റ് കമ്പനികളെ സമീപിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 2014ല്‍ തായ്‌ലാന്‍ഡില്‍ ഭിന്നലിംഗക്കാരെ ഉള്‍പ്പെടുത്തി ഏജന്‍സി മോഡലിംഗ് നടത്തിയിരുന്നു.

English summary
A Bangkok-based firm will soon open the world's first modelling agency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X