കൊവിഡ് വൈറസ് വായുവിലൂടെ പകരാനും സാധ്യത! തെളിവുകള്‍ ലഭിക്കുന്നെന്ന് ലോകാരോഗ്യ സംഘടന
ജനീവ: ലോകവ്യാപകമായി ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത് കൊണ്ടിരിക്കുന്ന കൊവിഡ് വൈറസ് വായുവിലൂടെ പകരാനുളള സാധ്യത തള്ളിക്കളയാതെ ലോകാരോഗ്യ സംഘടന. കൊവിഡ് വൈറസ് വായുവിലൂടെ പകരാനുളള സാധ്യത തങ്ങള്‍ പരിഗണിക്കുന്നുണ്ട് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കൊവിഡ് മഹാമാരി വിഭാഗം ടെക്നിക്കല്‍ വിഭാഗത്തിന്റെ തലപ്പത്തുളള മരിയ വാന്‍ കെര്‍ക്കോവ് വ്യക്തമാക്കിയിരിക്കുന്നത്. വായുവിലൂടെ കൊവിഡ് പകരാം എന്നുളളതിന് തെളിവുകള്‍ ലഭിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.
Recommended Video
ഇതാദ്യമായാണ് കൊവിഡ് വായുവിലൂടെ പകരാമെന്നുളള സാധ്യത ലോകാരോഗ്യ സംഘടന അംഗീകരിക്കുന്നത്. കൊവിഡ് ബാധിച്ചയാളുടെ മൂക്കില്‍ നിന്നോ വായില്‍ നിന്നോ ഉളള സ്രവങ്ങളില്‍ കൂടി മാത്രമേ കൊവിഡ് വൈറസ് പകരുകയുളളൂ എന്നാണ് ഇതുവരെയും ലോകാരോഗ്യ സംഘടന പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ വായുവിലൂടെയും കൊവിഡ് പകരാനുളള സാധ്യതയുണ്ട് എന്ന സ്ഥിരീകരണം ആശങ്ക ഉയര്‍ത്തുന്നതാണ്.

കഴിഞ്ഞ ദിവസമാണ് ഒരു കൂട്ടം അന്താരാഷ്ട്ര ഗവേഷകര്‍ കൊവിഡ് വായുവിലൂടെ പകരും എന്നുളള കണ്ടെത്തല്‍ പുറത്ത് വിട്ടത്. 30 രാജ്യങ്ങളില്‍ നിന്നുളള 239 ഗവേഷകര്‍ ആണ് കൊവിഡ് പകരുന്നത് സംബന്ധിച്ച് ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയത്. സ്രവങ്ങളിലൂടെ മാത്രമല്ല വായുവില്‍ തങ്ങി നില്ക്കുന്ന ദ്രവ കണങ്ങള്‍ വഴിയും കൊവിഡ് പകരും എന്നാണ് ഇവര്‍ വാദിക്കുന്നത്.
അടച്ച് പൂട്ടിയ ഇടങ്ങളില്‍ വൈറസ് വ്യാപനം വേഗത്തില്‍ സംഭവിക്കുന്നതിനുളള കാരണം വായുവിലെ ദ്രവകണങ്ങളില്‍ വൈറസിന്റെ സാന്നിധ്യം ഉളളത് കൊണ്ടാണ്. അതിനാല്‍ തന്നെ മാസ്ക് ധരിക്കുന്നത് കൊണ്ടോ കൈകള്‍ അണുനശീകരണം വരുത്തുന്നത് കൊണ്ടോ വൈറസ് വ്യാപനം തടയാന്‍ സാധിക്കില്ല എന്നും ഈ ഗവേഷകര്‍ വെളിപ്പെടുത്തിയിരുന്നു. ഈ സാധ്യത കണക്കിലെടുത്ത് കൊവിഡ് പ്രതിരോധ മുന്നറിയിപ്പുകളില്‍ ആവശ്യമാറ്റ മാറ്റം വരുത്തണം എന്നാവശ്യപ്പെട്ട് ഇവര്‍ ലോകാരോഗ്യ സംഘടനയ്ക്ക് കത്ത് എഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് വായുവിലൂടെയുളള വൈറസ് വ്യാപനം ലോകാരോഗ്യ സംഘടന അംഗീകരിച്ചിരിക്കുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications