കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിയും ആളുകൾ മരിച്ച് വീഴും, രാഷ്ട്രീയവത്ക്കരണം നിർത്തൂ.. ട്രംപിന് മറുപടിയുമായി ഡബ്ല്യൂഎച്ച്ഒ തലവന്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് എതിരെ ലോകാരോഗ്യ സംഘടന രംഗത്ത്. ലൊകത്തെയാകെ ബാധിച്ചിരിക്കുന്ന മഹാമാരിയെ രാഷ്ട്രീയവല്‍ക്കരിക്കരുത് എന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രെയേസസ് അമേരിക്കയോട് ആവശ്യപ്പെട്ടു. എല്ലാവരും ഒരുമിച്ച് നില്‍ക്കാനും ഡബ്ല്യൂഎച്ച്ഒ തലവന്‍ ആവശ്യപ്പെട്ടു.

ആളുകള്‍ മരിച്ച് വീണുകൊണ്ടിരിക്കുകയാണ്. ആളുകള്‍ മരിച്ച് കൊണ്ടിരിക്കുമ്പോള്‍ താനെന്തിന് ആക്രമിക്കപ്പെടുന്നതിനെ കുറിച്ച് വേവലാതിപ്പെടണം. ഇപ്പോള്‍ തന്നെ 60,000 പേര്‍ മരിച്ച് കഴിഞ്ഞു. 1.3 മില്യണില്‍ അധികം ആളുകള്‍ക്ക് രോഗബാധയുണ്ട്. ഇനിയും രാഷ്ട്രീയവത്ക്കരണത്തിനാണ് ശ്രമമെങ്കില്‍ മരണം തുടരും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Corona

ചൈനയോട് എന്നല്ല ഒരു രാജ്യത്തോടും ലോകാരോഗ്യ സംഘടനയ്ക്ക് പ്രത്യേക താല്‍പര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയും അമേരിക്കയും ഈ ഘട്ടത്തില്‍ ആത്മാര്‍ത്ഥമായ നേതൃത്വം കാണിക്കണമെന്നും ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു. അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്കുളള സാമ്പത്തിക സഹായം നിര്‍ത്തില്ല എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
വിലക്ക് മാറ്റിയപ്പോള്‍ മോദി ട്രംപിന് മഹാന്‍ | Oneindia Malayalam

കഴിഞ്ഞ ദിവസമാണ് ഡൊണാള്‍ഡ് ട്രംപ് ലോകാരോഗ്യ സംഘടനയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നത്. ലോകാരോഗ്യ സംഘടനയ്ക്ക് ചൈനയോട് പക്ഷപാതിത്വം ഉണ്ട് എന്നാണ് ട്രംപ് ആരോപിച്ചത്. അതിനാല്‍ അമേരിക്ക നല്‍കി വരുന്ന സാമ്പത്തിക സഹായം നിര്‍ത്തി വെക്കുമെന്നും ട്രംപ് ഭീഷണി മുഴക്കുകയുണ്ടായി. അമേരിക്ക അടക്കമുളള ലോകാരാജ്യങ്ങള്‍ ഏര്‍പ്പെടുത്തി യാത്രാ വിലക്കിനെ കുറിച്ചുളള ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

ഡബ്ല്യൂഎച്ച്ഒ ചൈന കേന്ദ്രീകൃതമാണ് എന്നാണ് ട്രംപിന്റെ ആരോപണം. തങ്ങളാണ് അവരുടെ പണത്തിന്റെ വലിയൊരു ഭാഗം നല്‍കുന്നത്. എന്നാല്‍ താന്‍ യാത്രാ നിരോധനം പ്രഖ്യാപിച്ചപ്പോള്‍ അവര്‍ എതിര്‍ത്തു. അവര്‍ തെറ്റായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അവര്‍ക്ക് അത് ആഹ്വാനം ചെയ്യാമായിരുന്നു. പല കാര്യങ്ങളിലും അവരുടെ നിലപാട് തെറ്റായിരുന്നു. അവര്‍ക്ക് പല കാര്യങ്ങളും അറിയാമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.. ചൈനയ്ക്ക് അതിര്‍ത്തി തുറന്ന് കൊടുക്കണം എന്നുളള അവരുടെ ഉപദേശം ഭാഗ്യവശാല്‍ താന്‍ തളളിയിരുന്നു എന്നും ട്രംപ് ട്വീറ്റ് ചെയ്തു. ലോകാരോഗ്യ സംഘടനയുടെ പ്രധാന സാമ്പത്തിക സ്രോതസ്സാണ് അമേരിക്ക.

'രോഗം പരത്തുന്നവർ', മുസ്ലീം കുടുംബങ്ങളെ നാട്ടിൽ നിന്നും തുരത്തി! ആരോരുമില്ലാതെ നദിക്കരയിൽ'രോഗം പരത്തുന്നവർ', മുസ്ലീം കുടുംബങ്ങളെ നാട്ടിൽ നിന്നും തുരത്തി! ആരോരുമില്ലാതെ നദിക്കരയിൽ

അമേരിക്കയിലെ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും കോവിഡ്! മരുന്ന് പാരസെറ്റാമോൾ, നടുക്കുന്ന കുറിപ്പ്!അമേരിക്കയിലെ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും കോവിഡ്! മരുന്ന് പാരസെറ്റാമോൾ, നടുക്കുന്ന കുറിപ്പ്!

English summary
World Health Organization Chief's gives reply to Donald Trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X