കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെല്‍റ്റയെ നേരിടാന്‍ കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ നല്‍കുന്നത് നിര്‍ത്തലാക്കണം; ലോകാരോഗ്യ സംഘടന

Google Oneindia Malayalam News

ജനീവ: സമ്പന്നരും ദരിദ്രരുമായ രാജ്യങ്ങള്‍ തമ്മിലുള്ള ഡോസ് വിതരണത്തിലെ കടുത്ത അസമത്വം പരിഹരിക്കുന്നതിന് കുറഞ്ഞത് സെപ്റ്റംബര്‍ അവസാനം വരെ കോവിഡ് -19 വാക്‌സിന്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ക്ക് മൊറട്ടോറിയം നല്‍കണമെന്ന് ലോകാരോഗ്യ സംഘടന ബുധനാഴ്ച ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസാണ് ഇക്കാര്യം അറിയിച്ചത്. ഒന്നും രണ്ടും പുറമെ മൂന്നാമതൊരു ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നതിനെയാണ് ബൂസ്റ്റര്‍ എന്ന് വിശേഷിപ്പിക്കുന്നത്.

ഐഎന്‍എല്‍: സമവായ ശ്രമങ്ങള്‍ തുടർന്ന് വഹാബ് പക്ഷം, പരമാവധി വിട്ടുവീഴ്ച; ചെവിക്കൊള്ളാതെ കാസിം വിഭാഗംഐഎന്‍എല്‍: സമവായ ശ്രമങ്ങള്‍ തുടർന്ന് വഹാബ് പക്ഷം, പരമാവധി വിട്ടുവീഴ്ച; ചെവിക്കൊള്ളാതെ കാസിം വിഭാഗം

കൊവിഡിന്റെ ഡെല്‍റ്റ അടക്കമുള്ള വകഭേദങ്ങളെ ചെറുക്കാന്‍ ചിലരില്‍ ബൂസ്റ്റര്‍ ആവശ്യമായി വരും. ഇത് സെപ്റ്റംബര്‍ വരെയെങ്കരിലും നിര്‍ത്തണമെന്നാണ് ലോകാരോഗ്യ സംഘടന ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ലോകത്ത് വാക്‌സിനേഷനില്‍ മുമ്പിലുള്ളത് സമ്പന്ന രാഷ്ട്രങ്ങളാണ്. ലോകത്ത് ഉത്പാദിപ്പിക്കുന്ന ആകെ വാക്‌സിന്റെ വലിയൊരു ശതമാനവും സ്വന്തമാക്കുന്നത് ഇത്തരം രാജ്യങ്ങളാണ്.

KERALA

എന്തൊരു ചിരിയാണിത്!! സാരിയിൽ അതിസുന്ദരിയായി നടി നിഖില വിമൽ

ഇതേ തുടര്‍ന്ന് ദരിദ്ര രാജ്യങ്ങളില്‍ വാക്‌സിനേഷന്‍ നിരക്ക് കുറവാണ്. ഇതേ തുടര്‍ന്നാണ് ബൂസ്റ്റര്‍ വാക്‌സിന്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരിക്കുന്നത്. ബൂസ്റ്റര്‍ വാക്‌സിന്റെ വിതരണം വര്‍ദ്ധിക്കുന്നതോടെ ദരിദ്ര രാജ്യങ്ങളില്‍ വാക്‌സിന്‍ ലഭ്യമാകുന്നത് കുറയുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

ബിഗ് ബോസ് നാലാം സീസണിലേക്ക് പോകുന്നവരുടെ അറിവിലേക്ക്, മുന്നറിയിപ്പുമായി കിടിലം ഫിറോസ്ബിഗ് ബോസ് നാലാം സീസണിലേക്ക് പോകുന്നവരുടെ അറിവിലേക്ക്, മുന്നറിയിപ്പുമായി കിടിലം ഫിറോസ്

ഡെല്‍റ്റ വേരിയന്റില്‍ നിന്ന് തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ സര്‍ക്കാരുകളുടെയും ഉത്കണ്ഠ ഞാന്‍ മനസ്സിലാക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദുര്‍ബലരായ ആളുകള്‍ സുരക്ഷിതരല്ലാതെ തുടരുമ്പോള്‍, വാക്സിനുകള്‍ ഇതിനകം ഉപയോഗിച്ച രാജ്യങ്ങളുടെ വീണ്ടുമുള്ള ഉപയോഗം നമുക്ക് കൂടുതല്‍ അംഗീകരിക്കാനാവില്ലെന്ന് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി.

15 സംസ്ഥാനം, 400 സീറ്റുകള്‍, കോണ്‍ഗ്രസിന്റെ മെഗാ പ്ലാന്‍, രാഹുലും മമതയും പ്രിയങ്കയും അമരക്കാര്‍15 സംസ്ഥാനം, 400 സീറ്റുകള്‍, കോണ്‍ഗ്രസിന്റെ മെഗാ പ്ലാന്‍, രാഹുലും മമതയും പ്രിയങ്കയും അമരക്കാര്‍

Recommended Video

cmsvideo
New lockdown guidelines to kerala

English summary
World Health Organization Says Stop Third Covid Booster Shots until the end of September
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X