കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ തീരുമാനം വലിയ ദുരന്തത്തിലേക്ക് നയിക്കും, രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Google Oneindia Malayalam News

ജനീവ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ടെഡ്രോസ് അഥനോ ഗബ്രിയേസൂസ് രംഗത്ത്. ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ നീക്കാനുള്ള തീരുമാനം ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കരി. കൊവിഡിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുന്നതിനെ കുറിച്ച് ഗൗരവതരമായി ചിന്തിക്കുന്ന രാജ്യങ്ങള്‍ വൈറസിനെ ഇല്ലാതാക്കുന്നതിനെ കുറിച്ചും ഗൗരവത്തോടെ ചിന്തിക്കണമെന്ന് ടെഡ്രോസ് അഥനോ വ്യക്തമാക്കി.

who

Recommended Video

cmsvideo
No side effects in two volunteers who were given the Oxford COVID-19 vaccine | Oneindia Malayalam

കൊവിഡിനെ ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ എല്ലാ രാജ്യങ്ങളും കൈക്കൊള്ളണമെന്ന് അദ്ദേഹം വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിന് കാരണമാകുന്ന എല്ലാ കാര്യങ്ങളും തടയുക, ദുര്‍ബല വിഭാഗങ്ങളെ സംരക്ഷിക്കുക. സ്വയം സംരക്ഷണം തീര്‍ക്കുക, രോഗ ബാധിച്ചവരെ എത്രയും പെട്ടെന്ന് കണ്ടെത്തി ഐസലേഷനില്‍ പ്രവേശിപ്പിക്കുക. രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തി ക്വാറന്റീനില്‍ പ്രവേശിപ്പിക്കുക. പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുക എന്നീ കാര്യങ്ങള്‍ എല്ലാ രാജ്യങ്ങളും ശ്രദ്ധിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.

അതേസമയം, കൊവിഡ് പ്രത്യാഘാതം വിലയിരുത്തുന്നതിനായി സംഗടിപ്പിച്ച സര്‍വേയില്‍ 105 രാജ്യങ്ങളാണ് പങ്കെടുത്തത്. മാര്‍ച്ച മുതല്‍ ജൂണ്‍ മാസം വരെയാണ് സര്‍വെ ആരംഭിച്ചത്. അഞ്ച് പ്രദേശങ്ങളെ ഉള്‍ക്കൊള്ളിച്ചായിരുന്നു സര്‍വെ. കൊവിഡിനെ ചെറുക്കുന്നതിന് മെച്ചപ്പെട്ട തയ്യാറെടുപ്പുകള്‍ ആവശ്യകതയുണ്ടെന്ന് സര്‍വേയില്‍ കണ്ടെത്തി. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ മറ്റ് രോഗങ്ങളെ ചികിത്സിക്കുന്നതില്‍ തടസം നേരിട്ടതായി കണ്ടെത്തലുണ്ട്.

അണ്‍ലോക്ക് നാലാം ഘട്ടം ഇന്ന് മുതല്‍; പൊതുപരിപാടികള്‍ക്ക് വിലക്കില്ല; മറ്റ് ഇളവുകള്‍അണ്‍ലോക്ക് നാലാം ഘട്ടം ഇന്ന് മുതല്‍; പൊതുപരിപാടികള്‍ക്ക് വിലക്കില്ല; മറ്റ് ഇളവുകള്‍

യോഗി സര്‍ക്കാരിന് കനത്ത തിരിച്ചടി; കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്, എന്‍എസ്എ റദ്ദാക്കിയോഗി സര്‍ക്കാരിന് കനത്ത തിരിച്ചടി; കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്, എന്‍എസ്എ റദ്ദാക്കി

പ്രതിഷേധങ്ങൾക്കിടെ ജെഇഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം, കേരളത്തിൽ 13 കേന്ദ്രങ്ങൾ, ഹൈക്കോടതിയിൽ ഹർജിപ്രതിഷേധങ്ങൾക്കിടെ ജെഇഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം, കേരളത്തിൽ 13 കേന്ദ്രങ്ങൾ, ഹൈക്കോടതിയിൽ ഹർജി

English summary
World Health Organization warns against reopening quickly, calls it recipe for disaster
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X