കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകാരോഗ്യ സംഘടനയ്ക്ക് ഫണ്ടില്ല; ട്രംപ് ഒറ്റപ്പെടുന്നു.... യൂറോപ്പ്യന്‍ യൂണിയന്‍ വിളിച്ചു, പറയുന്നത്!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടിംഗ് പൂര്‍ണമായും അവസാനിപ്പിച്ച് സംഘടന വിട്ട ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം കത്തുന്നു. ആഗോള തലത്തില്‍ അദ്ദേഹം ഒറ്റപ്പെടുന്നു എന്നാണ് വ്യക്തമാകുന്നത്. ലാറ്റിനമേരിക്ക കൊറോണവൈറസിന്റെ പുതിയ പ്രഭവകേന്ദ്രമായി മാറിയിരിക്കുകയാണ്. ഈ സമയത്ത് ട്രംപ് നടത്തിയ പ്രഖ്യാപനം പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതാണെന്ന് കുറ്റപ്പെടുത്തലുണ്ട്. അതേസമയം യൂറോപ്പ്യന്‍ യൂണിയന്‍ അദ്ദേഹത്തെ നേരിട്ട് വിളിച്ച് തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് സഹകരണത്തിന്റെയും പൊതുവായ പ്രശ്‌നപരിഹാരവും വേണ്ട സമയവുമാണെന്ന് യൂറോപ്പ്യന്‍ യൂണിയന്‍ പറഞ്ഞു.

1

ട്രംപിന്റെ നടപടി അന്താരാഷ്ട്ര തലത്തില്‍ കൊറോണ പ്രതിരോധത്തിനെ ദുര്‍ബലമാക്കുന്നതാണെന്ന് ഇയു കുറ്റപ്പെടുത്തി. നേരത്തെ താല്‍ക്കാലികമായിട്ടായിരുന്നു ട്രംപ് ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടിംഗ് നിര്‍ത്തിയത്. സംഘടനയില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ലെങ്കില്‍ ഫണ്ടിംഗ് പൂര്‍ണമായും അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ സംഘടനാ അധ്യക്ഷന്‍ ടെഡ്രോസ് അദാനോം ഗെബ്രിയെസൂസ് രാജിവെക്കാന്‍ തയ്യാറല്ലായിരുന്നു. ചൈനയ്ക്ക് അനുകൂലമായി ഗെബ്രിയെസൂസ് കാര്യങ്ങള്‍ തീരുമാനിക്കുന്നുവെന്നായിരുന്നു ട്രംപിന്റെ കുറ്റപ്പെടുത്തല്‍. വൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ യുഎസ്സിന് കൃത്യമായി നല്‍കിയില്ലെന്നാണ് പ്രധാന ആരോപണം.

്ട്രംപിന്റെ നടപടിയില്‍ കൃത്യമായ രാഷ്ട്രീയമുണ്ടായിരുന്നു. നേരത്തെ തന്നെ ലോകാരോഗ്യ സംഘടന അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ട്രംപ് വേണ്ട വിധത്തില്‍ ഇത് പരിഗണിക്കാത്തത് കൊണ്ടായിരുന്നു യുഎസ്സില്‍ മരണനിരക്ക് വര്‍ധിച്ചത്. സ്വന്തം വീഴ്ച്ച മറച്ചുവെക്കുന്നതിന് വേണ്ടിയാണ് ലോകാരോഗ്യ സംഘടനയെയും ചൈനയെയും ട്രംപ് കുറ്റപ്പെടുത്തിയത്. എന്നാല്‍ ഇത് കൊണ്ട് കാര്യമുണ്ടായിട്ടില്ല. വര്‍ഷം 400 മില്യണോളം യുഎസ് ഡോളറാണ് അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്നത്. ഇത് സംഘടനയുടെ പ്രവര്‍ത്തനത്തെ ദുര്‍ബലമാക്കും. ഇനി രാജ്യങ്ങള്‍ക്ക് ആ പണം ഞങ്ങള്‍ നേരിട്ട് നല്‍കി കൊള്ളാമെന്നാണ് ട്രംപ് പറയുന്നത്.

ആഗോള ആരോഗ്യ മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് ട്രംപിന്റെ തീരുമാനമെന്ന് ജര്‍മന്‍ ആരോഗ്യ മന്ത്രി ജെന്‍സ് പാന്‍ പറഞ്ഞു. വളരെ നിരാശ നിറഞ്ഞ തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജര്‍മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍ ജി7 ഉച്ചകോടിയിലേക്കുള്ള ക്ഷണം തള്ളിയതും ഈ സാഹചര്യത്തിലാണ്. ട്രംപിന്റെ ഭ്രാന്തന്‍ തീരുമാനമെന്ന് ലാന്‍സെറ്റ് മെഡിക്കല്‍ ജേണല്‍ എഡിറ്റര്‍ റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍ അഭിപ്രായപ്പെട്ടത്. തെമ്മാടിത്തരമെന്നാണ് അദ്ദേഹം ഇതിനെ സൂചിപ്പിച്ചത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ട്രംപിന്റെ തീരുമാനത്തിനെതിരെ പുറം തിരിഞ്ഞ് നില്‍ക്കുകയാണ്. എന്നാല്‍ വൈറസ് പ്രഭവകേന്ദ്രത്തെ കുറിച്ച് അന്വേഷണം വേണമെന്ന് ഇവരെല്ലാം ആവശ്യപ്പെടുന്നുണ്ട്.

English summary
world leaders condemned us president donald trump's who exit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X