'മനുഷ്യത്വമുളള നേതാവ്...' കുവൈത്ത് അമീര്‍ ശൈഖ് സബാഹിന്റെ വേർപാടിന്റെ വേദനയിൽ അറബ് ലോകം
കുവൈത്ത്: അന്തരിച്ച കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബയുടെ സംസ്ക്കാരം ഇന്ന് നടക്കും. അമേരിക്കയിലുളള അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇന്ന് കുവൈത്തിലെത്തിക്കും. അമേരിക്കയില്‍ ചികിത്സയിലിരിക്കെയാണ് ചൊവ്വാഴ്ച അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. പ്രവാസ ലോകവും വിവിധ ലോകനേതാക്കളും അടക്കം അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
2006 മുതല്‍ കുവൈത്ത് ഭരണാധികാരി ആയിരുന്ന ഷെയ്ഖ് സബാഹിന്റെ ഇടപെടലുകള്‍ മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിച്ചിരുന്നത്. ഗള്‍ഫിലെ മറ്റ് രാജ്യങ്ങള്‍ ശത്രുരാജ്യമായി കണ്ടിരുന്ന ഇറാനുമായി അദ്ദേഹം നല്ല ബന്ധം സൂക്ഷിച്ചിരുന്നു. 2017ഓട് കൂടി ഖത്തറുമായി മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ ബന്ധം വിഛേദിച്ചപ്പോള്‍ അദ്ദേഹം ആ ബന്ധം മുറിയാതെ സൂക്ഷിച്ചു.

ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കള്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബയെ മനുഷ്യത്വത്തിന്റെ അമീര്‍ എന്നും ബുദ്ധിമാനായ നേതാവ് എന്നുമടക്കമാണ് വിശേഷിപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇന്ന് നമുക്ക് മഹാനായ ഒരു സഹോദരനേയും ബുദ്ധിമാനായ ഒരു നേതാവിനേയും നഷ്ടമായിരിക്കുന്നു. അറബ് ഐക്യത്തിന് വേണ്ടി എല്ലാ പരിശ്രമങ്ങളും നടത്തിയ ഒരു നേതാവ് എന്നാണ് ജോര്‍ദാന്‍ രാജാവ് അബ്ദുളള ട്വിറ്ററില്‍ കുറിച്ചത്.
മനുഷ്യത്വവും മൂല്യങ്ങളും ഉളള ഒരു ഭരണാധികാരി ആയിരുന്നു അദ്ദേഹം. രാജ്യത്തിന് വേണ്ടിയാണ് അദ്ദേഹം ജീവിതം സമര്‍പ്പിച്ചത്. അദ്ദേഹം ജോര്‍ദാനെ സ്നേഹിച്ചിരുന്നുവെന്നും അബ്ദുളള രാജാവ് കുറിച്ചു. അറബ് രാഷ്ട്രങ്ങള്‍ക്കും ഇസ്ലാമിക ലോകത്തിനും അതിന്റെ ഏറ്റവും വിലയേറിയ നേതാക്കളിലൊരാളെ നഷ്ടപ്പെട്ടു എന്നാണ് ഈജിപ്തിന്റെ പ്രസിഡണ്ട് ആയ അബ്ദേല്‍ ഫത്താഹ് അല്‍ സിസി ട്വീറ്റ് ചെയ്തിരിക്കുന്നത്.
ജനങ്ങള്‍ക്ക് വേണ്ടതിനെ സ്നേഹിക്കുന്ന മനുഷ്യത്വമുളള നേതാവാണ് അദ്ദേഹമെന്ന് ബഹറൈന്‍ പ്രതികരിച്ചു. ഖത്തറില്‍ മൂന്ന് ദിവസത്തെ അനുശോചനം പ്രഖ്യാപിച്ചിരിക്കുകയാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമാദ് അല്‍ത്താനി. കുവൈത്ത് അമീര്‍ ദീര്ഘവീക്ഷണമുളളതും രാജ്യത്തിന് വേണ്ടി ജീവിതം നീക്കി വെച്ചതുമായ നേതാവാണ് എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
-
'ടീം ഇന്ത്യ' സ്പിരിറ്റോടെ പ്രവർത്തിക്കണം; മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി -
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി











Click it and Unblock the Notifications