കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മനുഷ്യത്വമുളള നേതാവ്...' കുവൈത്ത് അമീര്‍ ശൈഖ് സബാഹിന്റെ വേർപാടിന്റെ വേദനയിൽ അറബ് ലോകം

Google Oneindia Malayalam News

കുവൈത്ത്: അന്തരിച്ച കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബയുടെ സംസ്‌ക്കാരം ഇന്ന് നടക്കും. അമേരിക്കയിലുളള അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇന്ന് കുവൈത്തിലെത്തിക്കും. അമേരിക്കയില്‍ ചികിത്സയിലിരിക്കെയാണ് ചൊവ്വാഴ്ച അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. പ്രവാസ ലോകവും വിവിധ ലോകനേതാക്കളും അടക്കം അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

വീട്ടിലിരുന്ന് വിധി കേട്ടു, ബാബറി കേസിലെ വിധിയിൽ എൽകെ അദ്വാനിയുടെ ആദ്യ പ്രതികരണം 'ജയ് ശ്രീറാം'വീട്ടിലിരുന്ന് വിധി കേട്ടു, ബാബറി കേസിലെ വിധിയിൽ എൽകെ അദ്വാനിയുടെ ആദ്യ പ്രതികരണം 'ജയ് ശ്രീറാം'

2006 മുതല്‍ കുവൈത്ത് ഭരണാധികാരി ആയിരുന്ന ഷെയ്ഖ് സബാഹിന്റെ ഇടപെടലുകള്‍ മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിച്ചിരുന്നത്. ഗള്‍ഫിലെ മറ്റ് രാജ്യങ്ങള്‍ ശത്രുരാജ്യമായി കണ്ടിരുന്ന ഇറാനുമായി അദ്ദേഹം നല്ല ബന്ധം സൂക്ഷിച്ചിരുന്നു. 2017ഓട് കൂടി ഖത്തറുമായി മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ ബന്ധം വിഛേദിച്ചപ്പോള്‍ അദ്ദേഹം ആ ബന്ധം മുറിയാതെ സൂക്ഷിച്ചു.

kuwait

ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കള്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബയെ മനുഷ്യത്വത്തിന്റെ അമീര്‍ എന്നും ബുദ്ധിമാനായ നേതാവ് എന്നുമടക്കമാണ് വിശേഷിപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇന്ന് നമുക്ക് മഹാനായ ഒരു സഹോദരനേയും ബുദ്ധിമാനായ ഒരു നേതാവിനേയും നഷ്ടമായിരിക്കുന്നു. അറബ് ഐക്യത്തിന് വേണ്ടി എല്ലാ പരിശ്രമങ്ങളും നടത്തിയ ഒരു നേതാവ് എന്നാണ് ജോര്‍ദാന്‍ രാജാവ് അബ്ദുളള ട്വിറ്ററില്‍ കുറിച്ചത്.

മനുഷ്യത്വവും മൂല്യങ്ങളും ഉളള ഒരു ഭരണാധികാരി ആയിരുന്നു അദ്ദേഹം. രാജ്യത്തിന് വേണ്ടിയാണ് അദ്ദേഹം ജീവിതം സമര്‍പ്പിച്ചത്. അദ്ദേഹം ജോര്‍ദാനെ സ്‌നേഹിച്ചിരുന്നുവെന്നും അബ്ദുളള രാജാവ് കുറിച്ചു. അറബ് രാഷ്ട്രങ്ങള്‍ക്കും ഇസ്ലാമിക ലോകത്തിനും അതിന്റെ ഏറ്റവും വിലയേറിയ നേതാക്കളിലൊരാളെ നഷ്ടപ്പെട്ടു എന്നാണ് ഈജിപ്തിന്റെ പ്രസിഡണ്ട് ആയ അബ്ദേല്‍ ഫത്താഹ് അല്‍ സിസി ട്വീറ്റ് ചെയ്തിരിക്കുന്നത്.

ജനങ്ങള്‍ക്ക് വേണ്ടതിനെ സ്‌നേഹിക്കുന്ന മനുഷ്യത്വമുളള നേതാവാണ് അദ്ദേഹമെന്ന് ബഹറൈന്‍ പ്രതികരിച്ചു. ഖത്തറില്‍ മൂന്ന് ദിവസത്തെ അനുശോചനം പ്രഖ്യാപിച്ചിരിക്കുകയാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമാദ് അല്‍ത്താനി. കുവൈത്ത് അമീര്‍ ദീര്‍ഘവീക്ഷണമുളളതും രാജ്യത്തിന് വേണ്ടി ജീവിതം നീക്കി വെച്ചതുമായ നേതാവാണ് എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

'സത്യത്തിലാരും ഇതുവരെ തിരിച്ചറിഞ്ഞില്ല അദ്വാനിയുടെ സദുദ്ദേശ്യം', ബാബറി വിധിയെ പരിഹസിച്ച് എംബി രാജേഷ്'സത്യത്തിലാരും ഇതുവരെ തിരിച്ചറിഞ്ഞില്ല അദ്വാനിയുടെ സദുദ്ദേശ്യം', ബാബറി വിധിയെ പരിഹസിച്ച് എംബി രാജേഷ്

'ബാബറി തകർത്തത് കർസേവകരുടെ കൂട്ടത്തിലെ അക്രമി സംഘം', ഗൂഢാലോചന ഇല്ലെന്ന് മുൻ ഐപിഎസ് ഓഫീസർ'ബാബറി തകർത്തത് കർസേവകരുടെ കൂട്ടത്തിലെ അക്രമി സംഘം', ഗൂഢാലോചന ഇല്ലെന്ന് മുൻ ഐപിഎസ് ഓഫീസർ

English summary
World leaders mourn death of Kuwait Emir Sheikh Sabah al-Ahmad al-Jaber al-Saba
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X