കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈറലാക്കാന്‍ സെല്‍ഫിയെടുത്ത യുവാവ് മരിച്ചു, മരണവാര്‍ത്ത അമ്മ പോസ്റ്റ് ചെയ്തത് വൈറലായി

  • By ജാനകി
Google Oneindia Malayalam News

സാന്‍ഡിയാഗോ: ക്രിസ്മസ് ആഘോഷിയ്ക്കാന്‍ കാലിഫോര്‍ണിയയില്‍ എത്തിയ യുവാവിന് ദാരുണ അന്ത്യം . സെല്‍ഫി ഭ്രമം മൂത്ത യുവാവ് പാറക്കൂട്ടത്തിന് മുകളില്‍ നിന്നും സെല്‍ഫി പകര്‍ത്തുന്നതിനിടെ കാല്‍ വഴുതി താഴേയ്ക്ക് വീണ് മരിയ്ക്കുകയായിരുന്നു . സെല്‍ഫിഭ്രമം മരണത്തിന് പോലും ഇടയാക്കുന്നതിന് മറ്റൊരു ഉദാഹരണമായി മാറുകയാണ് ഈ യുവാവിന്റെ മരണം .

ഇന്‍ഡ്യാനക്കാരനായ ജോഷ്വ ബര്‍വെല്‍ (33) ആണ് സെല്‍ഫിയെടുക്കുന്നതിനിടെ വീണ് മരിച്ചത്. സാന്‍ഡിയാഗോയിലെ ബീച്ചില്‍ എത്തിയതായിരുന്നു ഇയാള്‍ . ബീച്ചിന് സമീപമുള്ള പാറക്കൂട്ടങ്ങളില്‍ കയറി നിന്ന് അപകടകരമായ വിധത്തില്‍ ജോഷ്വ സെല്‍ഫിയെടുത്തു. ഇതിനിടെ ശ്രദ്ധമാറുകയും കാല്‍വഴുതി താഴേയ്ക്ക് വീഴുകയും ചെയ്തു.40 അടിയോളം ഉയരമുള്ള പാറക്കൂട്ടത്തില്‍ നിന്നാണ് യുവാവ് താഴേയ്ക്ക് വീണത് . സംഭവത്തിന് സാക്ഷിയായി യുവാവിന്‍റെ മകനും സംഭവസ്ഥലത്തുണ്ടായിരുന്നു .

Selfie

യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മകന്റെ ദാരുണ മരണത്തെപ്പറ്റി അമ്മ ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലാവുകയാണ് . സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് മരിച്ചുവെന്ന് പറയുമ്പോഴും ഇയാള്‍ സെല്‍ഫിയ്ക്കായി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഇതുവരേയും കണ്ടെടുത്തിട്ടില്ല .

English summary
Man distracted by phone falls off cliff, dies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X