പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും ചെലവേറിയ ഒരു സദ്യ
ലണ്ടന്‍: ഓരോ വലന്റെന്‍സ് ഡേയും വ്യത്യസ്തമാക്കാന്‍ ശ്രമിക്കുന്ന കമിതാക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. വരുന്ന വാലന്റെന്‍സ് ഡേ ആഘോഷിക്കുന്നവര്‍ക്ക് മാത്രമായി ലണ്ടനില്‍ ഒരു സദ്യയൊരുക്കുന്നു. ലോകത്തിലെ ഏറ്റവും ചെലവ് കൂടയ സദ്യ.
ലോക പ്രസിദ്ധ പാചകവിദഗ്ദന്‍ ആദം സിമ്മോണ്ടാണ് സദ്യ ഒരുക്കുന്നത്. 61,000 പണ്ട്, അതായത് ഇന്ത്യയില്‍ 62,24,135 രൂപയാണ് സദ്യയുടെ ചെലവ്. മത്സ്യമുട്ടകള്‍ കൊണ്ടുണ്ടാക്കിയ പ്രത്യേക വിഭവം, ആമകള്‍, മുത്തുച്ചിപ്പി, ബ്ലൂഫിന്‍ ടൂണ എന്നിവയുടെ വിഭവസമൃദ്ധമായ സദ്യ. ഇതില്‍ ബ്ലൂഫിന്‍ എന്ന മത്സ്യത്തിന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

വിഭവസമൃദ്ധമായ, പ്രണയത്തില്‍ ചാലിച്ച ഭക്ഷണങ്ങള്‍ക്കൊപ്പം അപൂര്‍വ്വയിനം വീഞ്ഞും വൈനും സദ്യയ്‌ക്കൊപ്പം വിളമ്പുന്നുണ്ട്. കമിതാക്കള്‍ക്ക് ആസ്വദിച്ച് കഴിക്കാന്‍ പാകത്തിനാകും ഭക്ഷണങ്ങളുണ്ടാകുക എന്ന് ആദം സിമോണ്ട് പറയുന്നു.
ലക്ഷ്വറി വെബ്‌സൈറ്റായ വെരിവസ്റ്റ്ടു ഡോട്ട് കോം എന്ന സൈറ്റാണ് സദ്യയെ കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഭക്ഷണത്തിനും പ്രണയത്തിനും അല്പം കൂടെ മധുരം പകരാന്‍ കവികളും പാട്ടുകാരും വയലിനിസ്റ്റും കൂടെയുണ്ടാകും.












Click it and Unblock the Notifications