കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ആണവായുധങ്ങളുടെ സുരക്ഷയെക്കുറിച്ച് ലോകത്തിന് ധാരണ വേണമെന്ന്: ഇമ്രാൻ ഖാൻ

ഇന്ത്യയിലെ ആണവായുധങ്ങളുടെ സുരക്ഷയെക്കുറിച്ച് ലോകത്തിന് ധാരണം വേണമെന്ന്: ലോകരാജ്യങ്ങൾക്ക് ആഹ്വാനവുമായി ഇമ്രാൻ ഖാൻ, മോദി ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് പാക് പ്രധാനമന്ത്രി!!

Google Oneindia Malayalam News

ഇസ്ലാമാബാദ്: ആണവായുധ വിഷയത്തിൽ ഇന്ത്യക്കെതിരെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. . മോദി ഭരണകൂടത്തിന് കീഴിൽ ആണവായുധങ്ങളുടെ സുരക്ഷയെക്കുറിച്ച് ലോകത്തിന് ധാരണയുണ്ടാകണമെന്നാണ് ഇമ്രാൻഖാന്റെ മുന്നറിയിപ്പ്. മോദി സർക്കാരിന് കീഴിൽ ആണവായുധങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ട്. അതുകൊണ്ട് അന്താരാഷ്ട്ര സമൂഹം ശ്രദ്ധ ചെലുത്തണമെന്നാണ് ഇമ്രാൻ പറയുന്നത്. ഇതിന്റെ പരിണിത ഫലം ഒരു പ്രദേശത്ത് മാത്രമല്ല, ലോകം മുഴുവനും ഉണ്ടാകുമെന്നും അന്താരാഷ്ട്ര സമൂഹം ഇക് മുഖവിലക്കെടുക്കണമെന്നും ഖാൻ ട്വീറ്റിൽ കുറിച്ചു.

അംബേദ്ക്കര്‍ക്ക് ഓഫറുമായി കോണ്‍ഗ്രസ്.... ഗെയിം പ്ലാന്‍ ഇങ്ങനെയെന്ന് മുന്‍ മുഖ്യമന്ത്രി അംബേദ്ക്കര്‍ക്ക് ഓഫറുമായി കോണ്‍ഗ്രസ്.... ഗെയിം പ്ലാന്‍ ഇങ്ങനെയെന്ന് മുന്‍ മുഖ്യമന്ത്രി

കശ്മീർ പ്രശ്നത്തിൽ നിന്ന് ആഗോളശ്രദ്ധ തിരിക്കാൻ ഇന്ത്യ ആക്രമണം നടത്തുമെന്ന ഇമ്രാൻ ഖാന്റെ പ്രതികരണത്തിന് പിന്നാലെയാണ് ഇന്ത്യയ്ക്കെതിരെ വീണ്ടും രംഗത്തെത്തിയിട്ടുള്ളത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കിയ നടപടി വീണ്ടും ഇന്ത്യ- പാക് വാക്പോരിലേക്ക് നയിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

imran-khan

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനൊപ്പം താഴ് വരയിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾക്ക് ആഗോള ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടി ഇമ്രാൻ ഖാ ഈ ആഴ്ചയിൽ രണ്ടാം തവണയാണ് രംഗത്തെത്തുന്നത്. ആഗസ്റ്റ് 5 മുതൽ ജമ്മു കശ്മീരിൽ വാർത്താവിനിമയ സംവിധാനങ്ങൾ വിഛേദിക്കുകയും കശ്മീരിൽ നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിലാണ് ജമ്മു കശ്മീർ വിഷയം പാകിസ്താൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൌൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഐക്യരാഷ്ട്രസഭാ പ്രതിനിധികളെ കശ്മീരിലേക്ക് അയയ്ക്കണമെന്ന ആവശ്യം പോലും പാകിസ്താൻ ഉയർത്തിക്കൊണ്ടുവരികയായിരുന്നു.

ജർമനി നാസികൾ പിടിച്ചെടുത്ത പോലെ ഇന്ത്യയെ ഫാസിസ്റ്റ് നേതൃത്വം പിടിച്ചെടുത്തിരിക്കുന്നു. ഇത് കശ്മീരിലെ ഒമ്പത് മില്യൺ ജനങ്ങളെ ഭീഷണിപ്പെടുത്തി രണ്ടാഴ്ചയായി തടങ്കലിലാക്കിയിരിക്കുന്നു. ഇത് ലോകത്തിനുള്ള മുന്നറിയിപ്പുകളാണെന്നും യുഎൻ സംഘത്തെ കശ്മീരിലേകക് അയയ്ക്കണമെന്നും ഖാൻ ട്വീറ്റ് ചെയ്യുന്നു. ഗൂഗിൽ തിരഞ്ഞ് നാസി തത്വചിന്തയും ആർഎസ്എസ്- ബിജെപി സ്ഥാപകരുടെ തത്വചിന്തയും താരതമ്യം ചെയ്യാനും ഖാൻ ആവശ്യപ്പെടുന്നു. ഇപ്പോൾ തന്നെ 40 ലക്ഷം മുസ്ലിങ്ങളുടെ പൌരത്വം റദ്ദാക്കി തടവറകളിലാക്കി. മനുഷ്യഹത്യക്കളെക്കുറിച്ച് ലോകരാജ്യങ്ങൾ ആശങ്കപ്പെടേണ്ടതുണ്ടെന്നും ഖാൻ പറയുന്നു. നരഹത്യകൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം മുന്നിട്ടിറങ്ങണമെന്നും ഖാൻ ആഹ്വാനം നൽകുന്നു.

ഇന്ത്യ- പാകിസ്താൻ ഉഭയകക്ഷി ചർച്ചകൾ പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രമാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വ്യക്തമാക്കിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇമ്രാൻ ഖാൻ കശ്മീർ വിഷയത്തിൽ വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയത്.

English summary
World must seriously consider safety of India’s nuclear arsenal under Modi govt: Imran Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X