കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്തെ ഖുറാന്‍ കണ്ടെത്തി, വീഡിയോ കാണൂ

Google Oneindia Malayalam News

ലണ്ടന്‍: പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ഖുറാന്റെ താളുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ ലൈബ്രറിയില്‍ വച്ചാണ് പുരാതനമായ ഗ്രന്ഥത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചതെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

മുഹമ്മദ് നബിയുടെ കാലഘട്ടമായ എഡി 570 -632 കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്നതാണ് ഖുറാനെന്നാണ് ഗവേഷകര്‍ പറയുന്നത്. ആടിന്റെയോ ചെമ്മരിയാടിന്റെയോ തോലിലാണ് ഖുറാന്‍ വചനങ്ങള്‍ രേഖപ്പെടുത്തിയിരിയ്ക്കുന്നത്.

ഖുറാന്റെ താളുകള്‍ കാര്‍ബണ്‍ഡേറ്റിംഗിന് വിധേയമാക്കുകയും ഇത് പ്രവാചകന്റെ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്നതാണ് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി സ്ഥിരീകരിയ്ക്കുകയും ചെയ്തു...

പ്രവാചകന്റെ ഖുറാന്‍?

പ്രവാചകന്റെ ഖുറാന്‍?

പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ഖുറാന്റെ താളുകളാണ് ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ ലൈബ്രറിയില്‍ നിന്നും വിദ്യാര്‍ഥികള്‍ കണ്ടെത്തിയത്.

കാര്‍ബണ്‍ഡേറ്റിംഗ്

കാര്‍ബണ്‍ഡേറ്റിംഗ്

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലേയ്ക്ക് കാര്‍ബണ്‍ഡേറ്റിംഗിന് അയച്ച് ഖുറാന്‍ താളുകള്‍ പ്രവാചകന്റെ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്നതാണെന്ന് സ്ഥിരീകരിച്ചു. ആട്ടിന്‍ തോലിലാണ് ഖുറാന്‍ വചനങ്ങള്‍ എഴുതിയിരിയ്ക്കുന്നത്

അറിയില്ലായിരുന്നു...

അറിയില്ലായിരുന്നു...

പുരാതനമായ ഖുറാന്റെ താളുകള്‍ ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ തന്നെ ഉണ്ടായിരുന്നുവെന്നത് ഗവേഷകര്‍ക്കും അത്ഭുതമാകുന്നു.

ഇലകളിലും മറ്റും

ഇലകളിലും മറ്റും

ഇലകളിലും മറ്റും എഴുതിയ ഖുറാന്‍ താളുകളും മുന്‍പ് ഗവേഷകര്‍ കണ്ടെടുത്തിരുന്നു

ഞെട്ടിപ്പിയ്ക്കുന്ന

ഞെട്ടിപ്പിയ്ക്കുന്ന

ഞെട്ടിപ്പിയ്ക്കുന്ന കണ്ടെത്തലെന്നാണ് ഗവേഷകന്‍ ഡോക്ടര്‍ മുഹമ്മദ് ഇസ വാലി ഖുറാന്റെ കണ്ടെത്തലിനെ വിശേഷിപ്പിയ്ക്കുന്നത്

English summary
One of the world's oldest Quran manuscripts found in UK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X