കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരാര്‍ പിന്‍മാറ്റത്തിനെതിരേ യുഎന്നും യൂറോപ്യന്‍ രാജ്യങ്ങളും; അനുകൂലിച്ച് ഇസ്രായേലും സൗദിയും

  • By Desk
Google Oneindia Malayalam News

ഫ്രാന്‍സ്: ഇറാന്‍ ആണവകരാറില്‍ നിന്ന് പിന്‍മാറിയ അമേരിക്കന്‍ പ്രസിഡന്റിന്റെ നീക്കത്തിനെതിരേ യു.എന്നും യൂറോപ്യന്‍ രാജ്യങ്ങളും രംഗത്തെത്തി. കരാറില്‍ ഒപ്പുവച്ച ഫ്രാന്‍സ്, യൂറോപ്യന്‍ യൂനിയന്‍ എന്നിവ കരാര്‍ നിലനിര്‍ത്താന്‍ ആവശ്യമായ കാര്യങ്ങളുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചു.

അന്താരാഷ്ട്ര കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറിയ അമേരിക്കന്‍ നടപടിയില്‍ ഫ്രാന്‍സും ജര്‍മനിയും ബ്രിട്ടനും ഖേദം രേഖപ്പെടുത്തുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രോണ്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. ആണവ നിര്‍വ്യാപന പദ്ധതിയാണ് ഇതോടെ അവതാളത്തിലായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍, മിസൈല്‍ പദ്ധതികള്‍, മേഖലയിലെ ഇടപെടലുകള്‍ തുടങ്ങിയ കാര്യങ്ങള്‍ കൂടി ചര്‍ച്ച ചെയ്ത് കരാര്‍ നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

francee

ഇറാന്‍ ആണവ കരാര്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് യൂറോപ്യന്‍ യൂനിയന്‍ വിദേശനയ അധ്യക്ഷ ഫ്രെഡെറിക്ക മൊഗെറിനി ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. കരാറിലെ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ പ്രതിജ്ഞാബദ്ധമാണ്. കരാറിനെ ഞങ്ങള്‍ വിശ്വസിക്കുന്നു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ കണ്ടെത്തലുകളെയും തങ്ങള്‍ വിശ്വസിക്കുന്നതായും അവര്‍ പറഞ്ഞു. ഇറാനെതിരായ ഉപരോധങ്ങള്‍ നീക്കുകയെന്നത് കരാറിന്റെ ഭാഗമാണെന്നും അത് ഇറാന്‍ ജനതയ്ക്കു കൂടി ഗുണകരമായ കാര്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

യു.എന്‍ മേല്‍നോട്ടത്തിലുണ്ടാക്കിയ കരാറില്‍ നിന്ന് പിന്‍മാറാനുള്ള യു.എസ് തീരുമാനം ഏറെ ആശങ്കയുയര്‍ത്തുന്നതാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറെസ് പറഞ്ഞു. കരാര്‍ നടപ്പിലാക്കുന്നതിന് നിശ്ചയിക്കപ്പെട്ട മാര്‍ഗങ്ങളുപയോഗിച്ച് അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്. കരാറുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ തുറന്ന ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കരാറില്‍ നിന്ന് പിന്‍മാറാനുള്ള അമേരിക്കന്‍ തീരുമാനത്തെ തങ്ങള്‍ പ്രകീര്‍ത്തിക്കുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഭീകര രാഷ്ട്രമായ ഇറാനുമായുള്ള കരാര്‍ റദ്ദാക്കാന്‍ ട്രംപ് കൈക്കൊണ്ട തീരുമാനം ധീരമാണ്. കരാറിനെ തുടക്കം മുതല്‍ എതിര്‍ക്കുന്ന രാജ്യമാണ് ഇസ്രായേല്‍. സമീപഭാവിയില്‍ അണുബോംബുണ്ടാക്കാന്‍ ഇറാന് കരുത്തുനല്‍കുന്നതാണ് കരാറെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു.

ഇറാനുമായുള്ള കരാറില്‍ നിന്ന് പിന്‍മാറാനും ഇറാനെതിരേ നേരത്തേയുണ്ടായിരുന്ന ഉപരോധങ്ങള്‍ തിരിച്ചുകൊണ്ടുവരാനുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ സൗദി അറേബ്യ പിന്തണയ്ക്കുന്നതായി വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. മേഖലയിലെ സൗദി സഖ്യകക്ഷികളായ യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളും കരാറില്‍ നിന്നുള്ള പിന്‍മാറ്റത്തെ അനുകൂലിച്ച് രംഗത്തെത്തി.

English summary
World leaders react to US withdrawal from Iranian nuclear deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X