Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകത്തിലെ ഏറ്റവും വിലകൂടിയ രത്‌നം..! പിങ്ക് സ്റ്റാറിന്റെ ലേലത്തുക കേട്ടാല്‍ കണ്ണ് തള്ളും..!!

ഹോങ്കോങ്ങ്: ലോകത്തിലെ ഏറ്റവും വിലകൂടിയതും അപൂര്‍വ്വവുമായ രത്‌നക്കല്ലാണ് പിങ്ക് സ്റ്റാര്‍. ഹോങ്കോങ്ങില്‍ നടന്ന ലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്കാണ് പിങ്ക് സ്റ്റാര്‍ വിറ്റുപോയത്. തുക കേട്ടാല്‍ ആരുടേയും കണ്ണുതള്ളിപ്പോകുമെന്നുറപ്പാണ്. 71 മില്യണ്‍ ഡോളറാണ് പിങ്ക് സ്റ്റാറിന്റെ ലേലത്തുക. അതായത് നാന്നൂറ് കോടി ഇന്ത്യന്‍ രൂപ. ലേലം തുടങ്ങി വെറും അഞ്ച് മിനുറ്റിനകമാണ് റെക്കോര്‍ഡ് തുകയ്ക്ക് ഈ അപൂര്‍വ്വരത്‌നം ലേലം ചെയ്യപ്പെട്ടത്.

diomond

ഓവല്‍ ആകൃതിയിലുള്ള 59.6 കാരറ്റ് രത്‌നമാണ് പിങ്ക് സ്റ്റാര്‍. 1999ല്‍ ആഫ്രിക്കയിലെ ഡി ബീര്‍സിലെ ഖനിയില്‍ നിന്നാണ് ഈ അപൂര്‍വരത്‌നം കണ്ടെടുത്തത്. 56 മില്യണ്‍ ഡോളറില്‍ തുടങ്ങിയ ലേലത്തില്‍ പിങ്ക് സ്റ്റാറിനെ സ്വന്തമാക്കിയത് ഹോങ്കോങ്ങിലെ തന്നെ ജുവലറി വ്യാപാരിയായ ചൗ തായ് ഫൂക്ക് ആണ്. ഓപ്പണ്‍ ഹീമര്‍ ബ്ലൂ എന്ന നീല ഡയമണ്ടായിരുന്നു ഇതുവരെ ഏറ്റവും വിലകൂടിയ രത്‌നം. ഈ രത്‌നം 50 മില്യണ്‍ ഡോളറിനാണ് കഴിഞ്ഞ മെയില്‍ ലേലത്തില്‍ പോയത്. ഓപ്പണ്‍ ഹീമര്‍ ബ്ലൂവിനെ തോല്‍പ്പിച്ചിരിക്കുകയാണ് പിങ്ക് സ്റ്റാര്‍ ഇപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+