ലോകത്തെ വിഴുങ്ങി കൊവിഡ്, 100 മണിക്കൂറില്‍ 10 ലക്ഷം പുതിയ കേസുകള്‍, ആകെ മരണം ആറ് ലക്ഷം അടുക്കുന്നു
ദില്ലി: ലോകത്തെ ഭീതിയിലാക്കി പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസില്‍ വിറച്ചുനില്‍ക്കുകയാണ് ലോകരാജ്യങ്ങൾ. വെള്ളിയാഴ്ചവരെ പുറത്തുവന്ന കണക്ക് പ്രകാരം 14 മില്യണ്‍ ജനങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഓരോ ദിവസവും കഴിയും തോറും വൈറസ് ബാധ പടര്‍ന്നുപിടിക്കുകയാണ്. ഇതിനിടെ ലോകത്ത് 100 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് പത്ത് ലക്ഷം കേസുകളാണെന്നത് വീണ്ടും ആശങ്ക ഉയര്‍ത്തുന്നു.
Recommended Video

ചൈനയിലെ വുഹാനില്‍ 2019ന്റെ അവസാനത്തോടെയാണ് കൊറോണ വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് വെറും മൂന്ന് മാസം കൊണ്ടാണ് ലോകത്ത് കൊവിഡ് രോഗികള്‍ പത്ത് ലക്ഷം കടന്നത്. എന്നാല്‍ ഇന്ന് വെറും 100 മണിക്കൂര്‍ മാത്രം കൊണ്ടാണ് അത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലാണ്. 37ലക്ഷത്തില്‍ കൂടുതല്‍ അധികം ആള്‍ക്കാര്‍ക്കാണ് രാജ്യത്ത് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 142064 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതിവരെ 1741233 പേരാണ് അമേരിക്കയില്‍ നിന്ന് കൊവിഡ് മുക്തി നേടിയത്.
അമേരിക്കയില്‍ ദിവസേന 77000 കൂടുതല്‍ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ലോകത്ത് വൈറസ് പടര്‍ന്നുപിടിച്ചതോടെ മാസ്‌ക് സധിക്കുക എന്ന സമ്പ്രദായത്തിലേക്ക് എല്ലാവരും മാറിയിരിക്കുകയാണ്. ഇന്ന് എല്ലാ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് മാസ്‌ക് ധരിക്കാതെ ഒരിക്കലും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇന്ന് ലോകത്ത് കൊവിഡ് പടര്‍ന്ന് പിടിച്ചിട്ട് ഏഴ് മാസത്തോളമായി. വൈറസ് കാരണം ഇന്ന് ലോകത്ത് അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ അധികം ആളുകളാണ് മരിച്ചിരിക്കുന്നത്. ലോകത്ത് ആദ്യത്തെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് 2020 ജനുവരി 10ന് ചൈനയിലെ വുഹാനിലായിരുന്നു. പിന്നീട് ചൈനയേക്കാള്‍ കൂടുതല്‍ കേസുകള്‍ ഇറ്റലി അമേരിക്ക എന്നീ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ബ്രസീലില്‍ ഗുരുതരമായ സാഹചര്യമാണ് തുടരുന്നത്. ഏകദേശം 20 ലക്ഷം പേര്‍ക്കാണ് ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചത്. പ്രസിഡന്റ് ജെയര്‍ ബോള്‍സനരോ ഉള്‍പ്പടെ ഇന്ന് രോഗബാധിതനാണ്. രാജ്യത്ത് 76000 കൂടുതല്‍ അധികം ആളുകളാണ് രോഗബാധിതരായി മരിച്ചിരിക്കുന്നത്.












Click it and Unblock the Notifications