Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇമാൻ അഹമ്മദിന്റെ തടി കുറഞ്ഞിട്ടില്ല...!!ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത് കള്ളം..!!

മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഇമാന്‍ അഹമ്മദിന്റെ ഭാരം ചികിത്സയിലൂടെ കുറച്ചുവെന്ന മുബൈ സെയ്ഫി ആശുപത്രി അധികൃതരുടെ അവകാശവാദത്തിനെതിരെ കുടുംബം രംഗത്ത്. ഇമാന്റെ ഭാരം കുറഞ്ഞിട്ടില്ലെന്നാണ് സഹോദരി ഷെയ്മ സലിം ആരോപിക്കുന്നത്. ആശുപത്രി അധികൃതര്‍ തങ്ങളെ പറ്റിക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്.

ഭാരം കുറഞ്ഞുവെന്ന് ആശുപത്രി

ഫെബ്രുവരി പതിനൊന്നിന് ചികിത്സയ്ക്ക് വേണ്ടി മുംബൈയിലെത്തുമ്പോള്‍ ഇമാന്റെ ഭാരം അഞ്ഞൂറ് കിലോഗ്രാം ആയിരുന്നു. രണ്ട് മാസത്തെ ചികിത്സയിലൂടെ ഇത് 327 കിലോഗ്രാമായി കുറഞ്ഞുവെന്നും നാട്ടിലേക്ക് മടങ്ങാമെന്നുമായിരുന്നു ആശുപത്രി അധികൃതര്‍ പറഞ്ഞത്.

ഭാരം കുറഞ്ഞിട്ടില്ല

എന്നാലിത് നിഷേധിച്ചുകൊണ്ടാണ് ഇമാനിന്റെ സഹോദരി ഷെയ്മ രംഗത്ത് വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലാണ് ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇമാന്റെ ആരോഗ്യം ഗുരുതരമാണെന്നും ഇവര്‍ പറയുന്നു.

വാദം തളളി ഡോക്ടർമാർ

ഇമാന് 173 കിലോയോളം ഭാരം കുറഞ്ഞിട്ടുണ്ടെന്ന ആശുപത്രിയുടെ വാദം ഇവര്‍ തള്ളിക്കളയുന്നു. ഇമാന്റെ ശരീരത്തിന് നീലനിറമുണ്ടെന്നും രണ്ടാമതും ഇമാന് സ്‌ട്രോക്ക് ഉണ്ടായതായും ഷെയ്മ പറയുന്നു. അതേസമയം ഷെയ്മയുടെ വാദങ്ങള്‍ ഡോക്ടര്‍മാര്‍ തളളിക്കളയുകയാണ്.

ഇതൊരു നീണ്ട പ്രക്രിയ

ഇമാന്റെ ശരീരഭാരം കുറയ്ക്കല്‍ ഒരു നീണ്ട പ്രക്രിയ ആണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സെയ്ഫി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രാവും പകലും അതിന് വേണ്ടി കഷ്ടപ്പെടുകയാണ്. നല്ല പുരോഗതിയുണ്ടെന്നും ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഇനിചികിത്സ വീട്ടിൽ

ഇമാന് വീട്ടില്‍ നിന്നുള്ള വ്യായാമവും പരിചരണവും മതിയാകും ഇനിെയന്നും ചോക്ടര്‍മാര്‍ പറയുന്നു. ഭാരം 250 കിലോ ആയി കുറയുമ്പോള്‍ ഇമാനെ തിരിച്ച് നാട്ടിലേക്ക് അയക്കാനായിരുന്നു തീരുമാനം. ഒരു വര്‍ഷം കഴിഞ്ഞ് ഭാരത്തില്‍ മാറ്റമൊന്നും ഇല്ലെങ്കില്‍ തിരിച്ച് വന്ന് മറ്റൊരു സര്‍ജറി കൂടി നടത്തേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+