കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ തുരങ്കം സ്വിറ്റ്‌സര്‍ലന്റില്‍ തുറന്നു

  • By Jisha
Google Oneindia Malayalam News

ബേണ്‍: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യവും ആഴവുമേറിയ റെയില്‍വേ തുരങ്കം സ്വിറ്റ്‌സര്‍ലന്റില്‍ പ്രവര്‍ത്തനക്ഷമാകുന്നു. ആല്‍പ്പ്‌സ് പര്‍വ്വതനിരകള്‍ക്കടിയിലൂടെ കടന്നുപോകുന്ന തുരങ്കത്തിന്റെ പ്രാഥമിക ഡിസൈന്‍ തയ്യാറാക്കി ഏഴ് ദശാബ്ദത്തിന് ശേഷമാണ് 57 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ടണലിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്നത്. ആല്‍പ്പ്‌സ് പര്‍വ്വതനിരകള്‍ക്കടിയില്‍ രണ്ടര കിലോമീറ്ററോളം ആഴത്തിലാണ് ഗൊത്താര്‍ഡ് എന്ന് പേരിട്ടിട്ടുള്ള തുരങ്കത്തിന്റെ സ്ഥാനം.

ആല്‍പ്പ്‌സ് പര്‍വ്വത നിരയിലെ സെന്‍ട്രല്‍ കാന്റണിലെ ഏര്‍സ്റ്റ് ഫീല്‍ഡില്‍ നിന്ന് ദക്ഷിണ യൂറോപ്പിലെ ടിസിനോ കാന്റണിലെ ബോഡിയോയിലേക്കുള്ള 57 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍വേ ടണല്‍ രണ്ട് വരിയുള്ള ഹൈസ്പീഡ് റെയില്‍പ്പാതയാണ് പ്രധാനം ചെയ്യുന്നത്. 11 ബില്യണ്‍ യൂറോയാണ് തുരങ്കത്തിന്റെ നിര്‍മ്മാണ ചെലവ്. നിലവില്‍ ലോതകത്തെ ഏറ്റവും വലിയ തുരങ്കമെന്ന ഖ്യാതി ജപ്പാനിലെ ഹോന്‍ഷു, ഹൊക്കെയ്ഡു ദ്വീപുകളെ തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന സെയ്ക്കന്‍ ട്രെയിന്‍ തുരങ്കത്തിനാണ്. ഇതിനേക്കാള്‍ മൂന്നുകിലോമീറ്റര്‍ അധികമാണ് ഗൊത്താര്‍ഡിന്റെ നീളം.

switzerland

യൂറോപ്യന്‍ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കിടയാക്കുമെന്നാണ് സ്വിറ്റ്‌സര്‍ലണ്ടിന്റെ കണക്കുകൂട്ടല്‍. ഇതോടെ സ്വിറ്റ്‌സര്‍ലന്റിലെ സൂറിച്ചിനും ലുഗാനോയ്ക്കും ഇടയിലുള്ള യാത്രാസമയത്തില്‍ 45 മിനിറ്റ് സമയം ലാഭിക്കാന്‍ സാധിക്കും. സൂറിച്ചില്‍ നിന്ന് ഇറ്റലിയിലെ മിലാനിലേക്കുള്ള യാത്രാസമയം ഇപ്പോഴുള്ള 4 മണിക്കൂറില്‍ നിന്ന് മൂന്ന് മണിക്കൂറായി കുറയുകയും ചെയ്യും. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍ 250ഓളം യാത്രാ ട്രെയിനുകള്‍ ഗൊത്താര്‍ഡ് തുരങ്കം വഴി പ്രതിദിനം കടന്നുപോകും. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ 80 ചരക്കുവണ്ടികളും തുരങ്കം വഴി കടന്നുപോകും. 1947ല്‍ സ്വിസ് എന്‍ജിനീയറായ കോള്‍ എഡ്ഗാര്‍ഡ് ഗ്രണ്ണറാണ് റെയില്‍വേ ടണലിന്റെ രൂപരേഖ തയ്യാറാക്കിയത്. ഭരണപരമായ തടസ്സങ്ങള്‍ക്കൊടുവില്‍ 1999ലാണ് ടണലിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നത്.

English summary
World's longest and deepest rail tunnel to open in Switzerland.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X