337 കോടിയുടെ ഡയമണ്ട്നെക്ലേസ് വില്‍പ്പനയ്ക്ക്

അമൂല്യങ്ങളായ വജ്രങ്ങളും സ്വര്‍ണവും കൊണ്ടാണ് നെക്ലേസ് നിര്‍മ്മിച്ചിരിയ്ക്കുന്നത്. മുവാദ് ജൂവല്ലറിയാണ് ആഭരണത്തിന്റെ നിര്‍മ്മാതാക്കള്‍. 90 വൈറ്റ് ഡയമണ്ടുകള്‍ നെക്ലേസില്‍ ഘടിപ്പിട്ടിട്ടുണ്ട്. നെക്ലേസിന്റെ ഏറ്റവും വലിയെ പ്രത്യേകത മുട്ടലോളം വലിപ്പമുള്ള ഒരു ഡയമണ്ട് ചുട്ടി അതിനുണ്ട് എന്നതാണ്. 46 ഗ്രാം സ്വര്‍ണം നെക്ലേസിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.
വിലകൂടിയ ആഭരണങ്ങള്‍ വാങ്ങാനുള്ള ഏഷ്യക്കരാുടെ താല്‍പ്പര്യമാണ് ആഭരണത്തിന്റെ നിര്‍മ്മാണത്തിനും പ്രദര്‍ശനത്തിനും പിന്നിലെന്ന് മുവാദ് മാനേജിംഗ് ഡയറക്ടര്‍ ജീന്‍ നാസര്‍ പറഞ്ഞു. ഒക്ടോബര്‍ 11 മുതല്‍ 20 വരെ നടക്കുന്ന ജൂവല്ലറി ഫെസ്റ്റില്‍ വിലകൂടിയ ഒട്ടേറെ ആഭരണങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കുന്നുണ്ട്.ജൂലൈയില്‍ സിങ്കപ്പൂരില്‍ നടന്ന ഒരു ആഭരണ പ്രദര്‍ശനത്തില്‍ നിന്ന് കോടികള്‍ വിലവരുന്ന നെക്ലേസ് നഷ്ടപ്പെട്ടിരുന്നു. ഇത്തവണ കനത്ത സുരക്ഷയ്ക്കിടെയാണ് പ്രദര്‍ശനം നടക്കുക












Click it and Unblock the Notifications