ഭാരം കുറയ്ക്കാനുള്ള സര്‍ജറി മരണത്തിലെത്തിച്ചു
മെക്‌സികോ: ലോകത്ത് ഏറ്റവും ഭാരം കൂടിയ ആന്‍ഡ്രസ്സ് മൊറേനോ(38) ഭാരം കുറയ്ക്കാന്‍ നടത്തിയ ശസ്ത്രക്രിയ മരണത്തിലെത്തിച്ചു. വെള്ളിയാഴ്ചയാണ് ഇയാള്‍ മരിച്ചത്.
450 കിലോ ഭാരമുള്ള ഇയാളുടെ ശരീരത്തില്‍ നിന്നും മുക്കാല്‍ ഭാഗത്തോളം ശസ്ത്രക്രിയയുടെ ഭാഗമായി എടുത്തു കളഞ്ഞു. വയറിന് രൂപഭംഗി വരുത്തുന്നതിന് നാലില്‍ മൂന്ന് ഭാഗവും മാറ്റിയിരുന്നു എന്ന് വീട്ടുകാര്‍ പറയുന്നു.

അമിതമായി ഭക്ഷണം കഴിയ്ക്കാതിരിക്കാന്‍ ട്യൂബില്‍ കൂടിയാണ് നല്‍കിയരുന്നത്. നൂറു കിലോയാണ് ഇയാളില്‍ നിന്നും നീക്കം ചെയ്തത്. ക്രിസ്തുമസ് രാത്രി ശാരീരകമായി ബുദ്ധിമുട്ട് അനുഭവപ്പെട്ട ഇയാളെ ആശുപത്രിയില്‍ എത്തിക്കുന്ന വഴി മരിക്കുകയായിരുന്നു.












Click it and Unblock the Notifications