കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറിഞ്ഞോ, ടിഫാനിയ്ക്ക് 27 വയസായി

  • By Mithra Nair
Google Oneindia Malayalam News

സാന്‍ഡീഗൊ: അറിഞ്ഞോ, ടിഫാനിയ്ക്ക് 27 വയസായി, ആരാ ഈ ടിഫാനി, അവള്‍ക്ക് എന്താ പ്രത്യേകത എന്നല്ലെ, എങ്കില്‍ കേട്ടോളു ലോകത്തില്‍ ജീവിച്ചിരിപ്പുള്ള ഏറ്റവും പ്രായം കൂടിയ പൂച്ചയാണ് ടിഫാനി. ഇരുപത്തിയേഴാം ജന്മദിനം കഴിഞ്ഞ ദിവസം ആഘോഷിച്ചു.

ടിഫാനി 2വിനാണ് നിലവില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ച എന്ന ഗിന്നസ് റെക്കോര്‍ഡ്.

-cat27.jpg -Properties

ഒരു പൂച്ചയുടെ സാധാരണ ആയുസ് 12 മുതല്‍ 15 വര്‍ഷമാണ്. ഗിന്നസ് ലോക റെക്കോര്‍ഡ് അനുസരിച്ച് പൂച്ചയുടെ ഇരുപത്തി ഏഴ് വയസ് എന്നത് 125 വര്‍ഷത്തെ മനുഷ്യായുസിന് തുല്യമാണ്. ആറാഴ്ച പ്രായമുള്ളപ്പോഴാണ് ടിഫാനിയെ സാന്‍ഡിയാഗൊയിലെ ഒരു പെറ്റ് സ്റ്റോറില്‍ നിന്നും ഉടമസ്ഥയായ ഷാരോണ്‍ വൂര്‍ഹീസ് പത്ത് ഡോളറിന് വാങ്ങിയത്.

1988 മാര്‍ച്ച് 13ന് കാലിഫോര്‍ണിയയിലെ സാന്‍ഡീഗൊയില്‍ ജനിച്ച ടിഫാനിക്ക് ഇന്നും നല്ല കാഴ്ചശക്തിയും കേള്‍വി ശക്തിയും ഉണ്ടെന്നും അവള്‍ പൂര്‍ണ ആരോഗ്യവതിയാണെന്നും ഷാരോണ്‍ പറയുന്നു.

English summary
The world's oldest cat, Tiffany Two, turns 27 today, or 125 in human years, according to Guinness World Records
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X