ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയ്ക്ക് ആസ്ട്രേലിയയില്‍ അന്ത്യം
കാന്‍ബെറ: ലോകത്തിലെ ഏറ്റവു പ്രായം കൂടിയ നായ 30 വയസ്സുളള മാഗി എന്ന കെല്പിയ്ക്ക് ഓസ്ട്രേലിയയിലെ സൗത്ത് വിക്ടോറിയയില്‍ അന്ത്യം.വീടിനു പുറത്തുളള ഫാമില്‍ മാഗി ചത്തു കിടക്കുകയായിരുന്നെന്ന് മാഗിയുടെ ഉടമസ്ഥന് ബ്രയാന്‍ ലാറെന്‍ അറിയിച്ചു. സാധാരണ പോലെ മാഗി ഉത്സാഹവതിയായിരുന്നെന്നും രാവിലെ തനിക്കൊപ്പം ഫാമിലേക്കും വന്നിരുന്നുവെന്നും ലാറെന്‍ പറഞ്ഞു.
ലാറന്റെ ഫാമിലെ 'മേല്‍നോട്ടം' മാഗിയ്ക്കായിരുന്നു.നിര്‍ഭാഗ്യവശാല്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയെന്നഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് മാഗിയ്ക്ക് ലഭിച്ചിരുന്നില്ല കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയിലെ ഫാം ഡോഗുകളെ കുറിച്ച് ഫീച്ചര്‍ ചെയ്ത ഒരു പത്രമാണ് പ്രായം കൂടിയ നായയായി മാഗിയെ പ്രഖ്യാപിച്ചത്. അതിനു ശേഷം ആളുകള്‍ മാഗിയെ സന്ദര്‍ശിക്കാന്‍ വരുന്നത് പതിവായിരുന്നു.

ഇളയ മകന് നാലു വയസ്സുളളപ്പോഴാണ് കെല്പിയെന്ന മാഗിയെ വീട്ടില്‍ കൊണ്ടുവരുന്നതെന്നും മകനിപ്പോള്‍ 34 വയസ്സായെന്നും ലാറെന്‍ പറയുന്നു. മാഗിയ്ക്ക് കേള്‍വി ശക്തി ഇല്ലായിരുന്നെങ്കിലും 15 വര്‍ഷമായി യാതൊരുവിധ ശാരീരികാസ്വസ്ഥതകളും ഉണ്ടായിരുന്നില്ല..ഇതിനിടെ കാറുകയറി മരണത്തിന്റെ വക്കിലെത്തിയിരുന്ന മാഗിയ്ക്ക് രണ്ടാം ജന്മമായിരുന്നെന്നാണ് ലാറന് പറയുന്നത്.
സാധാരണഗതിയില്‍ എട്ടു മുതല്‍ 15 വര്‍ഷം വരെയാണ് നായ്ക്കള്‍ക്ക് ആയുസ്സ്.വളരെ അപൂര്‍വ്വമായി മാത്രമാണ് ഇത്രയും വര്‍ഷം ജീവിക്കുന്നത്. ഓസ്ട്രേലിയയില്‍ നിന്നു തന്നെയുളള 29 വയസ്സുളള ബ്ലൂയിയാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടുതലുളള നായയായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലുളളത്.1939 ലാണ് ബ്ലൂയി ചത്തത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications