കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയ്ക്ക് ആസ്‌ട്രേലിയയില്‍ അന്ത്യം

  • By Pratheeksha
Google Oneindia Malayalam News

കാന്‍ബെറ: ലോകത്തിലെ ഏറ്റവു പ്രായം കൂടിയ നായ 30 വയസ്സുളള മാഗി എന്ന കെല്‍പിയ്ക്ക് ഓസ്‌ട്രേലിയയിലെ സൗത്ത് വിക്ടോറിയയില്‍ അന്ത്യം.വീടിനു പുറത്തുളള ഫാമില്‍ മാഗി ചത്തു കിടക്കുകയായിരുന്നെന്ന് മാഗിയുടെ ഉടമസ്ഥന്‍ ബ്രയാന്‍ ലാറെന്‍ അറിയിച്ചു. സാധാരണ പോലെ മാഗി ഉത്സാഹവതിയായിരുന്നെന്നും രാവിലെ തനിക്കൊപ്പം ഫാമിലേക്കും വന്നിരുന്നുവെന്നും ലാറെന്‍ പറഞ്ഞു.

ലാറന്റെ ഫാമിലെ 'മേല്‍നോട്ടം' മാഗിയ്ക്കായിരുന്നു.നിര്‍ഭാഗ്യവശാല്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയെന്നഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് മാഗിയ്ക്ക് ലഭിച്ചിരുന്നില്ല കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയിലെ ഫാം ഡോഗുകളെ കുറിച്ച് ഫീച്ചര്‍ ചെയ്ത ഒരു പത്രമാണ് പ്രായം കൂടിയ നായയായി മാഗിയെ പ്രഖ്യാപിച്ചത്. അതിനു ശേഷം ആളുകള്‍ മാഗിയെ സന്ദര്‍ശിക്കാന്‍ വരുന്നത് പതിവായിരുന്നു.

pug

ഇളയ മകന് നാലു വയസ്സുളളപ്പോഴാണ് കെല്‍പിയെന്ന മാഗിയെ വീട്ടില്‍ കൊണ്ടുവരുന്നതെന്നും മകനിപ്പോള്‍ 34 വയസ്സായെന്നും ലാറെന്‍ പറയുന്നു. മാഗിയ്ക്ക് കേള്‍വി ശക്തി ഇല്ലായിരുന്നെങ്കിലും 15 വര്‍ഷമായി യാതൊരുവിധ ശാരീരികാസ്വസ്ഥതകളും ഉണ്ടായിരുന്നില്ല..ഇതിനിടെ കാറുകയറി മരണത്തിന്റെ വക്കിലെത്തിയിരുന്ന മാഗിയ്ക്ക് രണ്ടാം ജന്മമായിരുന്നെന്നാണ് ലാറന്‍ പറയുന്നത്.

സാധാരണഗതിയില്‍ എട്ടു മുതല്‍ 15 വര്‍ഷം വരെയാണ് നായ്ക്കള്‍ക്ക് ആയുസ്സ്.വളരെ അപൂര്‍വ്വമായി മാത്രമാണ് ഇത്രയും വര്‍ഷം ജീവിക്കുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നു തന്നെയുളള 29 വയസ്സുളള ബ്ലൂയിയാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടുതലുളള നായയായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലുളളത്.1939 ലാണ് ബ്ലൂയി ചത്തത്.

English summary
An Australian dog, the world's oldest, died at the age of 30 in southwest Victoria, owner of the dog said on Wednesday. The kelpie, called Maggie, was found dead by her owner Brian McLaren earlier this week on his farm,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X