ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ വിട പറഞ്ഞു; പ്രായം കേട്ട് മാത്രം ഞെട്ടരുത്
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന ഗിന്നസ് ബുക്ക് റെക്കോര്‍ഡുള്ള പെബിള്‍ഡ് ചത്തു. 22 വയസായിരുന്നു. 23 വയസ് തികയാന്‍ അഞ്ച് മാസമുള്ളപ്പോഴാണ് മരണം. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ പെബിള്‍സ് ടോയ് ഫോക്സ് ടെറിയര്‍ ഇനത്തില്‍പ്പെട്ടതാണ്. ഒക്ടോബര്‍ 3-ന്, സൗത്ത് കരോലിനയിലെ ടെയ്ലേഴ്സില്‍ തന്റെ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിലായിരുന്നു മരണം.

2020 മാര്‍ച്ച് 20ന് ആയിരുന്നു പെബിള്‍സ് ജനിച്ചത്. ഉടമകളായ ബോബിയുടെയും ജൂലി ഗ്രിഗറിയുടെയും പ്രിയപ്പെട്ട വളര്‍ത്തുമൃഗമായിരുന്നു പെബിള്‍സ്. ജീവിച്ചിരിക്കുന്ന ഏറ്റവം പ്രായം കൂടിയ നായയെന്ന റെക്കോര്‍ഡ് ടൊബികീത്ത് എന്ന നായക്കായിരുന്നു ആദ്യമുണ്ടായിരുന്നത്.
ഈ റെക്കോര്‍ഡ് തകര്‍ത്താണ് പെബിള്‍സ് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. 32 നായക്കുട്ടികള്‍ക്ക് പെബിള്‍സ് ജന്മം നല്‍കിയിട്ടുണ്ട്. ടോയ് ഫോക്സ് ടെറിയര്‍ ഇനത്തില്‍പ്പെട്ട റോക്കിയായിരുന്നു പെബിള്‍സിന്റെ ഇണ. 2017ല്‍ പതിനാറാം വയസില്‍ റോക്കി ചത്തിരുന്നു.












Click it and Unblock the Notifications