Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകത്തെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി യുഎഇ; 134 രാജ്യങ്ങളിൽ ഇന്ത്യ 91-ാമത്

ആരോഗ്യമേഖലയിലെ മികവും ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് രണ്ട് ഡോസ് വാക്സീൻ നൽകിയതും യുഎഇക്ക് നേട്ടമായി

ന്യൂഡൽഹി: ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ രണ്ടാമത്. ഗ്ലോബൽ ഫിനാൻസിന്റെ പുതിയ റിപ്പോർട്ടാണ് ഇക്കാര്യം പറയുന്നത്. യുദ്ധം, സമാധാനം, വ്യക്തിഗത സുരക്ഷ, പ്രകൃതിക്ഷോഭം എന്നിവ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. 134 രാജ്യങ്ങളുടെ പട്ടികയിൽ ഐസ്‌ലൻഡാണ് ഒന്നാമത്.

UAE

"ഫാദർ സ്റ്റാൻ സ്വാമിയെ ബിജെപി സർക്കാർ കൊന്നതാണ്"; പ്രതിഷേധമുയർത്തി ഡിവൈഎഫ്ഐ- ചിത്രങ്ങൾ

കോവിഡ് കൈകാര്യം ചെയ്ത രീതിയും പഠനവിധേയമാക്കിയിരുന്നു. ആരോഗ്യമേഖലയിലെ മികവും ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് രണ്ട് ഡോസ് വാക്സീൻ നൽകിയതും യുഎഇക്ക് നേട്ടമായി. 64.3% ശതമാനം ആളുകൾക്കാണ് യുഎഇ ഇതുവരെ രണ്ടാം ഡോസ് വാക്സിനും നൽകിയത്. ഖത്തറാണ് ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ മൂന്നാം സ്ഥാനം. ജിസിസി രാജ്യങ്ങളെല്ലാം ആദ്യ 25ൽ ഇടംപിടിച്ചിട്ടുണ്ട്. ബഹ്റൈൻ 12, കുവൈത്ത് 18, സൗദി അറേബ്യ 19, ഒമാൻ 25 എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളുടെ സ്ഥാനം.

ആദ്യ പത്തിൽ യഥാക്രമം സിംഗപ്പൂർ, ഫിൻലൻഡ്, മംഗോളിയ, നോർവേ, ഡെൻമാർക്ക്, കാന‍ഡ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങൾ നാല് മുതൽ പത്ത് സ്ഥാനങ്ങളിൽ ഇടംപിടിച്ചു. ലോകശക്തിയായി അമേരിക്ക പട്ടികയിൽ 71-ാം സ്ഥാനത്താണ്. ഇന്ത്യ 9-ാം സ്ഥാനത്താണ്. ഫിലിപ്പീൻസ്, കൊളംമ്പിയ, നൈജീരിയ, ബോസ്നിയ, ബ്രസീൽ, മെക്സികോ, പെറു, യെമൻ, നോർത്ത് മക്കഡോണിയ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഏറ്റവും ഒടുവിൽ.

ഇതെങ്ങനെയുണ്ട്? ഇതോ? കിടിലൻ ഫോട്ടോസുമായി സോഷ്യൽ മീഡിയ കീഴടക്കി ഭാവന

Recommended Video

cmsvideo
    Air India cancelled flights to UAE till july 21 | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+