കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക വ്യാപാര കേന്ദ്രം തുറന്നു... 13 വര്‍ഷങ്ങള്‍ക്ക് ശേഷം

  • By Soorya Chandran
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: 13 വര്‍ഷമായി നീറിക്കൊണ്ടിരിക്കുന്ന ഓര്‍മയാണ് അമേരിക്കയെ സംബന്ധിച്ച് ലോക വ്യാപാര കേന്ദ്രം. 2001 സെപ്റ്റംബര്‍ 11 ന് അല്‍ഖ്വായ്ദയുടെ ആക്രമണത്തില്‍ തകര്‍ന്ന് വീണ അഭിമാന സ്തംഭങ്ങള്‍... രണ്ടായിരത്തി എഴുനൂറിലധികം ജീവനുകള്‍ പൊലിഞ്ഞുവീണ ഇടം...

എന്നാല്‍ ലോകവ്യാപാര കേന്ദ്രം വീണ്ടും തുറന്നിരിക്കുന്നു. മുമ്പത്തേതിനേക്കാള്‍ പ്രൗഢിയോടെയും കരുത്തോടേയും. ന്യൂയോര്‍ക്കിലേും ന്യൂജേഴ്‌സിയിലേയും തുറമുഖ അതോറിറ്റികളുടെ നേതൃത്വത്തിലാണ് വ്യാപാര കേന്ദ്രം പുനര്‍ നിര്‍മിച്ചത്.

16 ഏക്കറാണ് ഗ്രൗണ്ട് സീറോ എന്ന് 2001 സെപ്റ്റംബര്‍ 11 മുതല്‍ വിളിക്കപ്പെടുന്ന ലോകവ്യാപാര കേന്ദ്രം നിന്നിരുന്ന സ്ഥലം. 104 നിലകളുള്ള കെട്ടിടമാണ് ഇപ്പോഴത്തെ വേള്‍ട് ട്രേഡ് സെന്ററിനുള്ളത്. ആകെ 1776 അടി ഉയരവും. ഭൂമിക്കടയില്‍ അഞ്ച് നിലകളുണ്ട്.

കെട്ടിടത്തിന്റെ ഉയരത്തിന് ചരിത്രവുമായി ഒരു ബന്ധമുണ്ട്. ബ്രിട്ടീഷുകാരില്‍ നിന്ന് അമേരിക്ക് സ്വാതന്ത്യം നേടിയത് 1776 ല്‍ ആയിരുന്നു. അതുകൊണ്ട് അമേരിക്കയുടെ അഭിമാന സ്തംഭത്തിനും ഉയരം 1776 അടിയായി.

Ground Zero

നാനൂറ് കോടി ഡോളര്‍ ആണ് ലോക വ്യാപാര കേന്ദ്രത്തിന്റെ പുനര്‍ നിര്‍മാണത്തിന് ചെലവായത്. ഏതാണ്ട് 24,000 കോടി ഇന്ത്യന്‍ രൂപ. ഒരിക്കല്‍ ഭീകരാക്രമണത്തില്‍ തകര്‍ന്നടിഞ്ഞതിനാല്‍ ഇത്തവണ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. വണ്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ എന്നാണ് പുതുക്കിയ പേര്.

കോണ്‍ഡി നാസ്റ്റ് എന്ന ലോകപ്രശസ്ത പബ്ലിഷിങ് ഗ്രൂപ്പ് ആണ് വണ്‍ വേള്‍ഡ് സെന്ററില്‍ ആദ്യമായെത്തുന്നത്. ഇപ്പോള്‍ 175 ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. 2015 ല്‍ മൂവായിരത്തളം ജീവനക്കാര്‍ എത്തും.

English summary
World Trade Center reopens for business 13 years after 9/11 devastation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X