കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറക്കുംതളികകള്‍ ശരിക്കുമുണ്ടോ? അന്താരാഷ്ട്ര പറക്കുംതളിക ദിനം തന്നെയുണ്ട്, നിങ്ങള്‍ അറിയേണ്ടതെല്ലാം!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ലോകത്ത് പറക്കുംതളികകള്‍ ഉണ്ടോ? ആര്‍ക്കും അറിയാത്തൊരു കാര്യമാണിത്. ശാസ്ത്രലോകം പറക്കും തളികകളെയും അന്യഗ്രഹജീവികളെയും തിരയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇതുവരെ അക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പലരും പലയിടങ്ങളിലായി പറക്കും തളിക കണ്ടിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം അവകാശപ്പെടുന്നുണ്ടെങ്കിലും അക്കാര്യങ്ങളൊക്കെ തെളിയിക്കപ്പെടാത്തതാണ്. അതേസമയം അന്താരാഷ്ട്ര തലത്തില്‍ പറക്കും തളികകള്‍ക്കായി ഒരു ദിനം തന്നെയുണ്ട്. അതിനെ കുറിച്ച് കൂടുതലറിയാം.

പറക്കുംതളിക ദിനം

പറക്കുംതളിക ദിനം

ആഗോള തലത്തില്‍ തന്നെ പറക്കും തളികകള്‍ക്കായി ഒരു ദിനം തന്നെയുണ്ട്. ജൂലായ് രണ്ടിനാണ് എല്ലാ വര്‍ഷവും അത് ആഘോഷിക്കുന്നത്. പറക്കും തളികകളെ കുറിച്ചും അന്യഗ്രഹ ജീവികളെ കുറിച്ചും ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുകയാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്. 2001ലാണ് ആദ്യമായി ലോക പറക്കുംതളിക ദിനം ആഘോഷിച്ചത്. ശാസ്ത്രജ്ഞനായ ഹക്താന്‍ അക്‌ഡോഗനാണ് ഈ ദിനം ആചരിച്ച് തുടങ്ങിയത്.

എന്താണ് യുഎഫ്ഒ

എന്താണ് യുഎഫ്ഒ

പറക്കുംതളിക അന്യഗ്രഹ ജീവികളുടെ വാഹനമാണെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ ശാസ്ത്രലോകത്ത് ഇതിനെ എന്ത് വിശേഷിപ്പിക്കും. ഒരു ഗ്രഹത്തിന്റെ സഞ്ചാര വൃത്തത്തില്‍ കണ്ണുകൊണ്ട് കണ്ടെത്താന്‍ സാധിക്കാത്തതും മനസ്സിലാവാത്തതുമായ ഒരു കാര്യമായിട്ടാണ് ഇവര്‍ പറക്കുംതളികയെ വിശേഷിപ്പിക്കുന്നത്. ആകാശങ്ങളില്‍ സാധാരണ മനുഷ്യര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാത്ത കാര്യമാണ് പറക്കുംതളികയെന്ന് ശാസ്ത്രലോകം പറയുന്നു.

ആ ദിനം എന്തുകൊണ്ട്?

ആ ദിനം എന്തുകൊണ്ട്?

മുമ്പ് രണ്ട് ദിവസങ്ങളെ അന്താരാഷ്ട്ര പറക്കും തളിക ദിനമെന്ന് വിശേഷിപ്പിച്ചിരുന്നു. ഇന്നാണ് ആ ദിവസം. മറ്റൊന്ന് ജൂണ്‍ 24 ആണ്. 2001ല്‍ ആഗോള പറക്കുംതളി ദിന സംഘടനയാണ് ജൂലായ് രണ്ട് ആഘോഷ ദിനമാക്കാന്‍ തീരുമാനിച്ചത്. ഈ ദിനത്തില്‍ പറക്കുംതളികകളെ കുറിച്ചും അന്യഗ്രഹജീവികളെ കുറിച്ചും ശേഖരിച്ച തെളിവുകള്‍ ലോകത്തുള്ള എല്ലാ ശാസ്ത്രജ്ഞരും പുറത്തുവിടുകയോ പങ്കുവെക്കുകയോ ചെയ്യും. ഇതിലൂടെ പറഞ്ഞ കാര്യങ്ങള്‍ സ്ഥാപിക്കുകയും ചെയ്യാം.

Recommended Video

cmsvideo
Rs 20,000 per day for virus treatment | Oneindia Malayalam
എന്തുകൊണ്ട് ആഘോഷിക്കുന്നു

എന്തുകൊണ്ട് ആഘോഷിക്കുന്നു

ലോകത്ത് പറക്കുംതളികകളെ കുറിച്ച് വിശ്വസിക്കുന്നവരെ പ്രചോദിപ്പിക്കുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. പുതിയ വിവരങ്ങള്‍, വിഷ്വലുകള്‍ എന്നിവ നല്‍കി ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കും. ഇവര്‍ക്ക് അന്യഗ്രഹജീവികള്‍ യാഥാര്‍ഥ്യമാണെന്നും, അത് ഭീഷണിയല്ലെന്നും ആകര്‍ഷിക്കുന്ന രീതിയില്‍ തന്നെ പറഞ്ഞ് കൊടുക്കുകയും ചെയ്യും.

ആഘോഷങ്ങള്‍ എന്തൊക്കെ

ആഘോഷങ്ങള്‍ എന്തൊക്കെ

ഇത്തവണ വലിയ രീതിയിലുള്ള ആഘോഷങ്ങളൊന്നുംഉണഅടാവില്ല. കോവിഡ് കാരണം എല്ലാവരും പൊതുപരിപാടികള്‍ നിര്‍ത്തിയിരിക്കുകയാണ്. അതുകൊണ്ട് വിര്‍ച്വലായി ആഘോഷങ്ങള്‍ നടത്തും. ഔദ്യോഗിക വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയയിലും നിങ്ങള്‍ക്ക് ഇതിനെ പറ്റി കൂടുതല്‍ അറിയാനും പഠിക്കാനും സാധിക്കും.

English summary
world ufo day will celebrate today what you need to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X