കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകമഹായുദ്ധം വരുന്നു... സിറിയയുടെ പേരില്‍; വിദേശത്തുളള 'ബന്ധുക്കളെ' മുഴുവന്‍ റഷ്യ തിരിച്ചുവിളിച്ചു

  • By Desk
Google Oneindia Malayalam News

മോസ്‌കോ: ഒരു ലോക മഹായുദ്ധം അകലെയല്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്താന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ലോകത്തെ വന്‍ ശക്തികളായ അമേരിക്കയും റഷ്യയും തന്നെയാകും രണ്ട് പക്ഷങ്ങളിലായി നിലകൊള്ളുക എന്നത് ഉറപ്പാണ്. പക്ഷേ അത് അവര്‍ തമ്മിലുള്ള നേരിട്ടുളള പ്രശ്‌നങ്ങളുടെ പേരിലാവില്ല.

മിഡില്‍ ഈസ്റ്റ് ആയിരിക്കും ഇനിയൊരു ലോകയുദ്ധത്തിന്റെ ഹേതു എന്ന് ഉറപ്പാണ്. കാരണം സിറിയയുടെ പേരില്‍ അമേരിക്കയും റഷ്യയും കൊമ്പ് കോര്‍ക്കുകയാണ്. രണ്ട് ലോക മഹായുദ്ധങ്ങളും പൊട്ടിപ്പുറപ്പെട്ടതിന്റെ ചരിത്രം പരിശോധിച്ചാല്‍ അത് മനസ്സിലാകും.

യുദ്ധ സാധ്യത മുന്നില്‍ കണ്ട് വിദേശത്തുള്ള തങ്ങളുടെ ബന്ധുക്കളെയെല്ലാം തിരിച്ചെത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് റഷ്യ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. വ്‌ലാദമിര്‍ പുട്ടിന്‍ കഴിഞ്ഞ ദിവസം ഫ്രഞ്ച് സന്ദര്‍ശനം ഉപേക്ഷിച്ചതും ഇതിനോട് കൂട്ടിവായിക്കണം.

സിറിയയുടെ പേരില്‍

സിറിയയുടെ പേരില്‍

സിറിയന്‍ വിഷയത്തില്‍ അമേരിക്കയും റഷ്യയും തമ്മില്‍ പരസ്യമായ തര്‍ക്കങ്ങളിലേക്ക് കടന്നിട്ട് നാളുകള്‍ ഏറെയായി. ഇപ്പോഴത് തര്‍ക്കത്തിന് അപ്പുറത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

അമേരിക്കയും റഷ്യയും

അമേരിക്കയും റഷ്യയും

സിറിയന്‍ സൈനിക വ്യൂഹത്തിന് നേര്‍ക്ക് അമേരിക്ക നടത്തിയ വ്യോമാക്രമണമാണ് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയത്. ഐക്യരാഷ്ട്രസഭ സന്നദ്ധ സംഘത്തിന്റെ വാഹന വ്യൂഹത്തിന് നേര്‍ക്ക് നടന്ന ആക്രമണം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിച്ചു.

തയ്യാറെടുപ്പ്

തയ്യാറെടുപ്പ്

ഒരു യുദ്ധത്തിനായുള്ള തയ്യാറെടുപ്പ് റഷ്യ തുടങ്ങിക്കഴിഞ്ഞു എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടാണ് ഇന്നത ഉദ്യോഗസ്ഥരുടെ അടുത്ത ബന്ധുക്കളോട് മാതൃരാജ്യത്തേക്ക് തിരിച്ച് വരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. പല ഉന്നതരുടേയും കുട്ടികള്‍ വിദേശ രാജ്യങ്ങളിലാണ് പഠിക്കുന്നത്.

ആണവ മിസൈലുകള്‍

ആണവ മിസൈലുകള്‍

പോളണ്ടിന്റെ അതിര്‍ത്തിയില്‍ റഷ്യ ആണവ മിസൈലുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാള്‍ട്ടിക് കടലിടുക്കില്‍ റഷ്യയുടെ അധീനതയിലുള്ള പ്രദേശത്താണ് ഇത്.

നാറ്റോ സഖ്യം

നാറ്റോ സഖ്യം

അമേരിക്ക നേതൃത്വം നല്‍കുന്ന നാറ്റോ സഖ്യത്തിലെ അംഗമാണ് പോളണ്ട്. കൂടാതെ ലിത്വാനിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ക്കും റഷ്യയുടെ ആണവ മിസൈല്‍ വിന്യാസം ഭീതി പരത്തുന്നതാണ്. ജര്‍മനിയുടെ തലസ്ഥാനമായ ബര്‍ലിന്‍ വരെ എത്തും ഈ മിസൈലുകള്‍.

ശീതയുദ്ധത്തിന് ശേഷം

ശീതയുദ്ധത്തിന് ശേഷം

ശീതയുദ്ധത്തിന് ശേഷം ആദ്യമായാണ് റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഇത്രത്തോളം മോശമാകുന്നത്. എന്തും സംഭവിക്കാവുന്ന സാഹചര്യം തന്നെയാണ് നിലനില്‍ക്കുന്നത്.

റഷ്യക്കൊപ്പം

റഷ്യക്കൊപ്പം

അമേരിക്കയ്ക്ക് ഒപ്പം സഖ്യ കക്ഷികള്‍ എപ്പോഴും ഉണ്ട്. യൂറോപ്പിലെ പ്രധാന രാജ്യങ്ങളെല്ലാം തന്നെ അമേരിക്കയുടെ കൂടെയാണ്. എന്നാല്‍ റഷ്യയുടെ കൂടെ ആരൊക്കെ ഉണ്ടാകും എന്നതാണ് ചോദ്യം. ചൈന കൂടെ നില്‍ക്കുമോ?

ചൈനയും കൊറിയയും

ചൈനയും കൊറിയയും

ഒരു ലോക മഹായുദ്ധം ഉണ്ടാവുകയാണെങ്കില്‍ ചൈന റഷ്യക്കൊപ്പം തന്നെയാകും നിലകൊള്ളുക. അമേരിക്കയോട് അവര്‍ക്ക് അത്രമേല്‍ വിദ്വേഷമുണ്ട്. അസംഖ്യം ആയുധ രഹസ്യങ്ങള്‍ ഒളിപ്പിച്ച് വച്ചിട്ടുള്ള ഉത്തര കൊറിയയും റഷ്യക്കൊപ്പം ചേരും. സ്വാഭാവികമായി ഇറാനും കൂടെയുണ്ടാകും.

ആര് ജയിക്കും

ആര് ജയിക്കും

ലോകം രണ്ട് ചേരികളായി യുദ്ധം ചെയ്യാന്‍ തുടങ്ങിയാല്‍ ആര് ജയിക്കും? റഷ്യന്‍ ചേരിയോ അമേരിക്കന്‍ ചേരിയോ? കൂടുതല്‍ രാജ്യങ്ങള്‍ അമേരിക്കയുടെ കൂടെയുണ്ടാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഭയക്കണം

ഭയക്കണം

ഇനി ഒരു ലോകമഹായുദ്ധം ഉണ്ടാവുകയാണെങ്കില്‍ അണ്വായുധങ്ങള്‍ ഉപയോഗിക്കപ്പെടാനുളള സാധ്യതകള്‍ ഏറെയാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ അമേരിക്ക ജപ്പാനില്‍ രണ്ട് ആറ്റം ബോംബുകളാണ് വര്‍ഷിച്ചത്. അതിന്റെ കെടുതികളില്‍ നിന്ന് ജപ്പാന്‍ മോചിതരാകുന്നതേയുള്ളൂ എന്ന് കൂടി ഓര്‍ക്കണം.

English summary
Russia is ordering all of its officials to fly home any relatives living abroad amid heightened tensions over the prospect of global war, it has been claimed. Politicians and high-ranking figures are said to have received a warning from president Vladimir Putin to bring their loved-ones home to the Motherland
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X