കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്:ലോകത്ത് 350,000 പേർക്കും യൂറോപിൽ 1,09,000 പേർക്കും രോഗം

Google Oneindia Malayalam News

ജനീവ: കൊറോണ വൈറസ് വ്യാപനത്തിനിടെ ആഗോളതലത്തിൽ റെക്കോർഡ് രേഖപ്പെടുത്തി രോഗികളുടെ എണ്ണം. വെള്ളിയാഴ്ച 350,000 പേർക്ക് രോഗം സ്ഥിരീകരിച്ചതായി യുഎൻ ഹെൽത്ത് ഏജൻസിയാണ് റിപ്പോർട്ട് ചെയ്യുന്നത്. യൂറോപ്പിൽ നിന്ന് മാത്രം 1,09, 000 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൊറോണ വൈറസ് വ്യാപനം വരുന്ന ആഴ്ചകളിൽ ഇരട്ടിയാകുമെന്നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നത്. ഫ്രാൻസിലെ ആശുപത്രികളിൽ ഐസിയു ബെഡുകൾ തിങ്ങിനിറഞ്ഞ നിലയിലാണുള്ളത്. കേസുകൾ വർധിച്ചതോടെ സ്പെയിൻ മാഡ്രിഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

അടിച്ചു മോനെ.. ഒരു കോടി; ഡ്രീം ഇലവന്‍ കളിച്ച് 1 കോടി രൂപ സ്വന്തമാക്കി കണ്ണൂർ സ്വദേശിഅടിച്ചു മോനെ.. ഒരു കോടി; ഡ്രീം ഇലവന്‍ കളിച്ച് 1 കോടി രൂപ സ്വന്തമാക്കി കണ്ണൂർ സ്വദേശി

ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 36.8 മില്യൺ കടന്നിട്ടുണ്ട്. കൊവിഡ് മരണങ്ങൾ 10,66, 800ലും എത്തിയിട്ടുണ്ടെന്നാണ് ജോൺ ഹോപ്കിൻസ് സർവ്വകലാശാല നൽകുന്ന വിവരം. ശനിയാഴ്ച രാവിലെയോടെ ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,67,91, 842ലെത്തിയിട്ടുണ്ട്. മരണസംഖ്യ 10,66,861ലും എത്തിയിട്ടുണ്ട്. കൊവിഡ് ഏറ്റവുമധികം ബാധിച്ചിട്ടുള്ള അമേരിക്കയിൽ 76,60, 123 പേർക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 2, 13, 588 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ഇന്ത്യയിൽ 69, 06, 151 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

999-1585205160-15

ആഗോളതലത്തിൽ 1,063, 766 പേരാണ് ഇതിനകം കൊവിഡ് ബാധിച്ച് മരിച്ചത്. ഔദ്യോഗികമായി 37 മില്യൺ കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. ലോകത്ത് ഏറ്റവുമധികം പേർ കൊറോണ ബാധിച്ചത് അമേരിക്കയിലാണ്. 148,957 പേർ അമേരിക്കയിൽ കൊവിഡ് ബാധയെത്തുടർന്ന് മരണമടഞ്ഞിട്ടുണ്ട്. രണ്ടാമതുള്ള ബ്രസീലിൽ 148,957 പേരും ഇന്ത്യയിൽ 106, 490 പേരും മെക്സിക്കോയിൽ 83, 096 പേരും ബ്രിട്ടനും 42,679 പേരും മരണമടഞ്ഞിട്ടുണ്ട്.

Recommended Video

cmsvideo
setback for Russia over vaccine production in India | Oneindia Malayalam

രോഗവ്യാപനം തടയുന്നതിനായി ലോക്ക്ഡൌൺ പ്രഖ്യാപിക്കുന്നതിന് പകരം ആളുകൾ കൂടിച്ചേരുന്ന വലിയ പരിപാടികൾ ഒഴിവാക്കാനുമാണ് നിർദേശിച്ചിരുന്നു. യൂറോപ്പിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് വ്യാഴാഴ്ചയാണ് 100,000 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. റഷ്യയിലും ബ്രിട്ടനിലും വൈറസ് ബാധ കുറയുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് പത്തിൽ ഒരാൾക്കോ 760 മില്യൺ ജനങ്ങൾക്കോ കൊവിഡ് ബാധിക്കാമെന്നാണ്. യഥാർത്ഥ കേസുകളുടെ എണ്ണം വളരെ കുറച്ചു കാണിക്കുന്നുവെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

English summary
World wide Covid tally over takes 3,50,000-mark in a Single day, more than One lakh cases in Europe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X