കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേള്‍ഡ് വൈഡ് വെബ്: ലോകത്തെ ബന്ധിപ്പിച്ച മഹത്തായ കണ്ടുപിടുത്തത്തിന് 30 വയസ്സ്!!

  • By Swetha
Google Oneindia Malayalam News

കമ്പ്യൂട്ടറുകളെ തമ്മില്‍ ബന്ധിപ്പിച്ച മഹത്തായ കണ്ടുപിടുത്തം ഇന്റര്‍നെറ്റാണെങ്കിലും വിവരങ്ങള്‍ കൈമാറാന്‍, ആളുകളിലേക്ക് എത്തിക്കാന്‍ സഹായിച്ച സാങ്കേതിക വിദ്യ www അതായത് വേള്‍ഡ് വൈഡ് വെബ് ആണ്. ലോകത്തെ ബന്ധിപ്പിക്കാന്‍ മനുഷ്യന്‍ നടത്തിയ മഹത്തായ കണ്ടുപിടിത്തങ്ങളില്‍ ഒന്നാണ് വേള്‍ഡ് വൈഡ് വെബ്ബിന് ഇന്ന് 30 വയസ്സ് തികയുകയാണ്. കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളിലെ നിരവധി വെബ് പേജുകളുടെ ശേഖരമാണ് വേള്‍ഡ് വൈഡ് വെബ്. പല സ്ഥലങ്ങളിലായി നിരവധി കമ്പ്യൂട്ടറുകളില്‍ കിടക്കുന്ന ഈ ഹൈപ്പര്‍ടെക്സ്റ്റ് പ്രമാണങ്ങള്‍ ഇന്റര്‍നെറ്റ് വഴി പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നു.


1989ല്‍ ടിം ബെര്‍ണേഴ്‌സ് ലീയാണ് വേള്‍ഡ് വൈഡ് വെബ് കണ്ടുപിടിച്ചത്. സത്യം പറഞ്ഞാല്‍ ശാസ്ത്രജ്ഞര്‍ക്ക് വിവരങ്ങള്‍ വേഗത്തില്‍ പങ്കുവെയ്ക്കാന്‍ ഒരു എളുപ്പ മാര്‍ഗം കണ്ടെത്താനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഹൈപ്പര്‍ ടെക്സ്റ്റുകളും ഇന്റര്‍നെറ്റും നേരത്തെ ഉണ്ടായിരുന്നെങ്കിലും ഒരു രേഖ നേരിട്ട് മറ്റൊന്നിലേക്ക് ഇന്റര്‍നെറ്റ് വഴി കൈമാറാനുള്ള മാര്‍ഗത്തെ പറ്റി ആരും ചിന്തിച്ചിരുന്നില്ല.

tim-lee600-1


സ്വിറ്റ്‌സര്‍ലാന്റിലെ യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചില്‍ (സി.ഇ.ആര്‍.എന്‍) ജോലി ചെയ്യുന്ന സമയത്താണ് ബെര്‍ണസ് ലീ വേള്‍ഡ് വൈഡ് വെബ് കണ്ടുപിടിക്കുന്നത്. ശാസ്ത്രജ്ഞര്‍ക്ക് അറിവ് പങ്കുവയ്ക്കാനും ആശയവിനിമയം നടത്താനും സഹകരിക്കാനുമുള്ള ഒരു സാര്‍വത്രികവും സൗജന്യവുമായ വിവര വിനിമയം എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ കണ്ടുപിടുത്തം.

വേള്‍ഡ് വൈഡ് വെബ് നിര്‍മ്മിക്കാനെടുത്ത മൂന്ന് പ്രധാന ഘടകങ്ങള്‍ ഉണ്ട്.

1-URL (യൂണിഫോം റിസോഴ്‌സ് ലോക്കലേറ്റര്‍), ഒരു പ്രമാണം കണ്ടെത്താനുള്ള പദ്ധതി.

2- HTTP (ഹൈപ്പര്‍ടെക്സ്റ്റ് ട്രാന്‍സ്ഫര്‍ പ്രോട്ടോകോള്‍) ഇവ കമ്പ്യൂട്ടറുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നു

3- HTML (ഹൈപ്പര്‍ടെക്സ്റ്റ് മാര്‍ക്ക്അപ്പ് ഭാഷ) ഇവ ഹൈപ്പര്‍ടെക്സ്റ്റ് ലിങ്കുകള്‍ ഉള്‍ക്കൊള്ളുന്ന താളുകള്‍ ഫോര്‍മാറ്റ് ചെയ്യുന്നു

ലോകത്തിലെ ആദ്യത്തെ വെബ് ബ്രൗസറും വെബ് സെര്‍വറും ബെര്‍ണേഴ്‌സ് ലീ തന്നെയാണ് നിര്‍മ്മിച്ചത്. 1990കളില്‍ വെബ് ബ്രൗസറുകളുടെ എണ്ണം ദ്രുതഗതിയില്‍ വര്‍ദ്ധിക്കുകയും കൂടുതല്‍ വെബ്-അധിഷ്ഠിത സാങ്കേതിക വിദ്യകള്‍ വളരുകയും ചെയ്തു. ശാസ്ത്രജ്ഞര്‍ക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ വേള്‍ഡ് വൈഡ് വെബ് വഴി സാധിച്ചു. ആളുകള്‍ക്ക് വിവരങ്ങള്‍ ലഭിക്കാനും പങ്കുവയ്ക്കാനും ആശയവിനിമയം നടത്താനും കൂടുതല്‍ എളുപ്പമായി. പിന്നീട് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍, ബ്ലോഗുകള്‍, വീഡിയോ പങ്കിടല്‍ തുടങ്ങിയവയിലൂടെ ആളുകള്‍ അവരുടെ പ്രവര്‍ത്തനങ്ങളെയും ചിന്തകളെയും പങ്കുവയ്ക്കാന്‍ സാധിച്ചു.

English summary
World wide web in 30th anniversary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X