കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ ആദ്യ ഇലക്ട്രിക്ക് റോഡ് സ്വീഡനില്‍ തുറന്നു

Google Oneindia Malayalam News

സ്‌റ്റോക്ക്‌ഹോം: ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക്ക് റോഡ് സ്വീഡനില്‍ തുറന്നു. മദ്യ സ്വീഡനിലെ യാവ്‌ലെയിലാണ് ഇലക്ട്രിക് റോഡ് തുറന്നിരിക്കുന്നത്. ഹരിത ഊര്‍ജ്ജത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കാനാണ് രണ്ട് കിലോമീറ്റര്‍ ദൂരത്തേക്ക് ഇലക്ട്രിക്ക് റോഡ് പ്രവര്‍ത്തനമാരംഭിച്ചത്.

ഊര്‍ജ്ജക്ഷമത കൂടിയ, ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കാത്ത വാഹനങ്ങള്‍ സാധ്യമാക്കുക എന്ന രാജ്യത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ബാഗമായാണ് സ്വീഡന്‍ വിപ്ലവകരമായ ഈ പദ്ധതിക്ക് തുടക്കം കുറിട്ടച്ചത്. 2030 ഓടുകൂടി ഫോസില്‍ ഉന്ധനങ്ങള്‍ ഉപയോഗിക്കാത്ത വാഹനങ്ങള്‍ ഓടിതുടങ്ങുമെന്നാണ് സ്വീഡന്‍ പ്രതീക്ഷിക്കുന്നത്.

Sweden Flag

വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ട്രക്കുകളാണ് ആദ്യ ഘട്ടത്തില്‍ ഇലക്ട്രിക്ക് റോഡ് ഉപയോഗിക്കുക. ഇലക്ട്രിക്ക് ട്രെയിനുകളില്‍ ഉപയോഗിക്കുന്നത് പോലെ മുകളില്‍ സ്ഥാപിച്ച ലൈനില്‍ നിന്ന് വൈദ്യുതി സ്വീകരിക്കുന്ന പാന്റോഗ്രാഫ് ഘടിപ്പിച്ച ട്രക്കുകളാണ് ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടികൊണ്ടിരിക്കുന്നത്.

യൂറോ 6 മലിനീകരണ ചട്ടങ്ങള്‍ പാലിക്കുന്ന സ്‌കാനിയ ഡീസല്‍ ട്രക്കുകളിലാണ് വൈദ്യുതി സ്വീകരിച്ച് പ്രവര്‍ത്തിക്കാനുള്ള ഉപകരണം ഘടിപ്പിച്ചത്. ഓട്ടത്തിനിടയില്‍ തന്നെ പാന്റോഗ്രാഫ് ഉയര്‍ത്തി വൈദ്യുതി സ്വീകരിക്കാനും വൈദ്യുതി റോഡ് അവസാനിക്കുമ്പോള്‍ അത് താഴ്ത്താനും പറ്റും.

English summary
In a bid to promote green energy, the world's first electric road is now under testing in Sweden. The road near the city of Gävle in central Sweden will serve as a testing ground for electrically-powered trucks which will operate under real traffic conditions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X