കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാസ സൂര്യനിലേക്ക്.... പുതുപരീക്ഷണം.... കൊറോണയുടെ രഹസ്യം കണ്ടെത്തും, ആകാംക്ഷയോടെ ശാസ്ത്രലോകം!!

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ശാസ്ത്രം മനുഷ്യനെ സംബന്ധിച്ച് എല്ലാമാണ്. അതിനെ കൂടുതല്‍ അറിയാനുള്ള ആവേശമാണ് മറ്റ് പല ഗ്രഹങ്ങളിലേക്കും മനുഷ്യനെ നയിച്ചത്. ചൊവ്വയും ചന്ദ്രനും എല്ലാം ശാസ്ത്രജ്ഞരെ സംബന്ധിച്ച് ഇന്ന് മന:പ്പാഠമാണ്. ചൊവ്വയില്‍ മനുഷ്യജീവനുണ്ടോ എന്നതിന്റെ ചുരളഴിച്ച് കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ലോകത്തുള്ള ശാസ്ത്രജ്ഞര്‍. ഇവിടെ ഒരുപടി മുന്നിലാണ് നാസയുടെ പ്രവര്‍ത്തനം. നാസയിലെ ശാസ്ത്രജ്ഞര്‍ പുതിയൊരു നീക്കത്തിനാണ് തയ്യാറെടുക്കുന്നത്. കത്തിജ്വലിച്ച് കൊണ്ടിരിക്കുന്ന സൂര്യന്റെ രഹസ്യം തേടിയാണ് ഇനി നാസയുടെ യാത്ര.

ഇതുവരെ ദൂരെ നിന്ന് മാത്രം കണ്ടിരുന്ന സൂര്യനെ അടുത്ത് നിന്ന് നിരീക്ഷിക്കാനാണ് നാസയുടെ പോക്ക്. അതായത് ഇതുവരെ അറിയാത്ത രഹസ്യങ്ങള്‍ എല്ലാം കണ്ടെത്തുമെന്നാണ് വാദം. സാങ്കേതിവിദ്യയുടെ കുറവ് കൊണ്ട് മുന്‍ കാലങ്ങളില്‍ സൂര്യനെ കുറിച്ച് ചിന്തിക്കുക പോലും ശാസ്ത്രജ്ഞര്‍ക്ക് സാധിക്കുമായിരുന്നില്ല. പുതിയ സാങ്കേതി വിദ്യയുടെ മികവില്‍ കുതിക്കാനാണ് ഈ നീക്കം.

പാര്‍ക്കര്‍ സോളാര്‍ പ്രോബ്

പാര്‍ക്കര്‍ സോളാര്‍ പ്രോബ്

പ്രത്യേക ദൗത്യമായിട്ടാണ് സൂര്യനിലേക്ക് നാസ പോകുന്നത്. പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. അടുത്ത ആഴ്ച്ച ഇത് വിക്ഷേപിക്കാനാണ് നാസയുടെ തീരുമാനം. കാറിന്റെ ബഹിരാകാശ വാഹനമാണ് ഇത്. സൂര്യന്റെ അന്തരീക്ഷത്തിലേക്ക് ഇതിന് എളുപ്പത്തില്‍ പോകാനാവും. സൂര്യന്റെ കത്തിജ്വലിക്കുന്ന അന്തരീക്ഷത്തിന്റെ നാലു മില്യണ്‍ ദൂരത്തില്‍ സ്‌പേസ്ഷിപ്പിന് എത്താന്‍ സാധിക്കുമെന്നാണ് നാസയുടെ പ്രവചനം. നേരത്തെ ഏതെങ്കിലുമൊരു പേടകം എത്തിയതിനേക്കാള്‍ എഴിരട്ടി അധികമാണ് ഇപ്പോഴത്തേത്.

പ്രത്യേക സംരക്ഷണം

പ്രത്യേക സംരക്ഷണം

കനത്ത ചൂടില്‍ ഉരുകി പോവാത്ത പ്രത്യേക കവചങ്ങളുള്ളതാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്. ഇതിന് തെര്‍മല്‍ പ്രൊട്ടക്ഷനുണ്ട്. ഓഗസ്റ്റ് 11നാണ് വിക്ഷേപിക്കുകയെന്ന് നാസ അറിയിച്ചു. സൂര്യന്റെ നിഗൂഢതകള്‍ നിറഞ്ഞ പുറം പാളി കോറോണയെ കുറിച്ച് പഠിക്കാനാണ് ഇത് പോകുന്നത്. ദീര്‍ഘകാലം പാര്‍ക്കര്‍ സോളാറിന് ഇതിലൂടെ സഞ്ചരിക്കാനാവും. ഇതുവഴി സൂര്യനിലെ മഹാവിസ്‌ഫോടനത്തെ കുറിച്ചൊക്കെ പഠിക്കാന്‍ നാസയ്ക്ക് സാധിക്കും. കൊറോണയിലെ മാറ്റങ്ങള്‍ ഭൂമിയില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്നാണ് പ്രധാനമായും പഠിക്കുക.

ഒരുപാട് ചോദ്യങ്ങള്‍

ഒരുപാട് ചോദ്യങ്ങള്‍

സൂര്യനെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ ദീര്‍ഘകാലമായി ശാസ്ത്രജ്ഞര്‍ അന്വേഷിച്ച് കൊണ്ടിരിക്കുന്നതാണ്. ചൂടിന്റെ പ്രതിരോധിക്കാനുള്ള സംവിധാനം, സോളാര്‍ കൂളിംഗ് സിസ്റ്റം, എന്നിവ വിക്ഷേപണ ഉപഗ്രഹത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം സൂര്യന്റെ കൊറോണ ഭൂമിയില്‍ നിന്ന് നോക്കിയാല്‍ കാണുന്ന ഏക ഭാഗമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സൂര്യഗ്രഹണം നടക്കുമ്പോള്‍ ചന്ദ്രന്‍ മറയ്ക്കുന്നതും കൊറോണയെ ആണ്. സൂര്യന്റെ ഏറ്റവും തിളങ്ങി നില്‍ക്കുന്ന ഭാഗമാണ് ഇത്.

പാര്‍ക്കറോടുള്ള ആദരസൂചകമായി

പാര്‍ക്കറോടുള്ള ആദരസൂചകമായി

വിഖ്യാത ശാസ്ത്രജ്ഞന്‍ യൂജിന്‍ ന്യൂമാന്‍ പാര്‍ക്കറോടുള്ള ആദരസൂചകമായിട്ടാണ് ഈ ദൗത്യത്തിന് അദ്ദേഹത്തിന് പേര് നാസ ഇട്ടത്. നക്ഷത്രങ്ങള്‍ എങ്ങനെയാണ് ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്നതെന്ന് മനസിലാക്കിയ വ്യക്തിയാണ് അദ്ദേഹം. ജീവിച്ചിരിക്കുന്ന വ്യക്തിയുടെ പേരില്‍ നാസ ഒരു ഉപഗ്രഹം വിക്ഷേപിക്കുന്നതും ആദ്യമായിട്ടാണ്. ദിവസങ്ങള്‍ക്ക് മുമ്പ് പാര്‍ക്കര്‍ വിക്ഷേപണ വാഹനം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അതേസമയം നാസയുടെ ഏറ്റവും പഴക്കമേറിയ പദ്ധതി കൂടിയാണിത്. നിരവധി തവണ സാങ്കേതിക വിദ്യയുടെ അപര്യാപ്ത കൊണ്ട് ഇത് മാറ്റിവെച്ചിട്ടുണ്ട്.

കാലാവസ്ഥാ മാറ്റം

കാലാവസ്ഥാ മാറ്റം

സൂര്യനിലെ കാലാവസ്ഥാ മാറ്റങ്ങള്‍ ഭൂമിയെയും ഭൗമോപരിതലത്തെയും അന്തരീക്ഷത്തെയും എങ്ങനെ ബാധിക്കുന്നു എന്ന് കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. 1.6 ബില്യണ്‍ യുഎസ് ഡോളറാണ് ഇതിനായി ചെലവിടുന്നത്. കാലാവസ്ഥാ മാറ്റം ഉപഗ്രഹങ്ങളുടെ ഭ്രമണപദത്തിലും മാറ്റം കൊണ്ടുവരും. ഇവരുടെ കാലയളവിലും മാറ്റം കൊണ്ടുവരുമെന്ന് നാസ പറയുന്നു. നാസ വിക്ഷേപിക്കുന്ന സോളാര്‍ പ്രോബ് സൂര്യന്റെ വൈദ്യുത കാന്തിക മേഖലകളെ കുറിച്ചും സൂര്യനിലെ ഉഷ്ണതരംഗത്തെ കുറിച്ചും നിരീക്ഷിക്കും.

ചൈനയിലും മീടൂ മൂവ്‌മെന്റ്.... മഠാധിപതി പീഡിപ്പിച്ചെന്ന് സന്യാസിനിമാര്‍... റിപ്പോര്‍ട്ട് പുറത്ത്!!ചൈനയിലും മീടൂ മൂവ്‌മെന്റ്.... മഠാധിപതി പീഡിപ്പിച്ചെന്ന് സന്യാസിനിമാര്‍... റിപ്പോര്‍ട്ട് പുറത്ത്!!

റൂഹാനി ഹാജരാകണമെന്ന് പാര്‍ലമെന്റ്... സാമ്പത്തിക പ്രതിസന്ധി..... യുഎസിനെ ഞെട്ടിക്കാന്‍ ഇറാന്‍!!റൂഹാനി ഹാജരാകണമെന്ന് പാര്‍ലമെന്റ്... സാമ്പത്തിക പ്രതിസന്ധി..... യുഎസിനെ ഞെട്ടിക്കാന്‍ ഇറാന്‍!!

English summary
World's first mission to touch the Sun set to launch next week, confirms NASA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X