കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ ഭാരമേറിയ മനുഷ്യന്‍ മൂന്നുമാസം കൊണ്ട് കുറച്ചത് 170 കിലോ

  • By Anwar Sadath
Google Oneindia Malayalam News

മെക്‌സിക്കോ സിറ്റി: ലോകത്തെ ഏറ്റവും ഭാരമേറിയ സ്ത്രീ ഇന്ത്യയില്‍ ഭാരം കുറയ്ക്കുന്നതിനുള്ള ചികിത്സ തുടരുമ്പോള്‍ ഭാരമേറിയ പുരുഷന്‍ മെക്‌സിക്കോയില്‍ ഭാരം കുറച്ചുകൊണ്ടിരിക്കുന്നു. 595 കിലോ ഭാരമുണ്ടായിരുന്ന ജുവാന്‍ പെഡ്രോ ഫ്രാങ്കോ മൂന്നുമാസം കൊണ്ട് 170 കിലോ ആണ് കുറച്ചതെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ ജോസ് അന്റോണിയോ പറഞ്ഞു.

ഇതോടെ ഭാരം കുറയ്ക്കുന്നതിനുള്ള ഓപ്പറേഷന്‍ നടത്താന്‍ ജുവാന്‍ പെഡ്രോ തയ്യാറായി. മെയ് 9ന് ഓപ്പറേഷന്‍ നടത്താനാണ് തീരുമാനം. നേരത്തെ ഇത്രയും ഭാരമുള്ളയാളെ ഓപ്പറേഷന്‍ നടത്താന്‍ സാധിക്കില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഭക്ഷണ ക്രമീകരണത്തിലൂടെ മുപ്പത്തിരണ്ടുകാരനായ പെഡ്രോ ഭാരം കുറയ്ക്കുകയായിരുന്നു.

juanpedrofranco

ഓണ്‍ലൈനില്‍ പരസ്യം കണ്ടാണ് കഴിഞ്ഞ നവംബറില്‍ പെഡ്രോ ആശുപത്രിയുമായി ബന്ധപ്പെടുന്നത്. ഡയബറ്റിക്കിന്റെ പ്രശ്‌നം ഉളളതിനാല്‍ ഭാരം കുറയ്ക്കുക ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഓപ്പറേഷന് തയ്യാറെടുത്തതോടെ ഇപ്പോഴുള്ളതിന്റെ പകുതിഭാരം കുറയ്ക്കാനാകും. പിന്നീട് ഒരു ഓപ്പറേഷന്‍കൂടി നടത്തുന്നതോടെ സ്വാഭാവികമായ ശരീരഭാരത്തിലേക്ക് യുവാവിന് തിരിച്ചെത്താന്‍ കഴിഞ്ഞേക്കും.

അമിത ശരീരഭാരംമൂലം ആറുമാസത്തോളം കിടപ്പിലായിരുന്നു പെഡ്രോ. തന്നെപ്പോലെ അനേകംപേര്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് പെഡ്രോ പറയുന്നു. ചിലര്‍ ജീവന്‍ വെടിഞ്ഞു. മറ്റുചിലര്‍ ജീവിതത്തോട് പോരാടുന്നു. ശരീരഭാരംമൂലം ബുദ്ധിമുട്ടുന്നവര്‍ മികച്ച ചികിത്സ തേടണമെന്നും പെഡ്രോ വ്യക്തമാക്കി.

English summary
World’s heaviest man, Juan Pedro Franco, loses 170 kg in 3 months ahead of surgery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X