ലോകത്തിലെ ഏറ്റവും പ്രായംകൂടിയ നവദമ്പതികളാവാന്‍ ജോര്‍ജ്ജും ദുദൈനും റെഡി
ലണ്ടന്‍ : വിവാഹം നടക്കുന്നതിന് പ്രായം ഒരു തടസ്സമാണോ? അല്ല എന്നു തെളിയിച്ചിരിക്കുകയാണ് ജോര്‍ജ്ജ് കിര്‍ബിയും ദുദൈന്‍ ലൂക്കും. ഇവരാണ് ലോകത്തിലെ ഏറ്റവും പ്രായം ചെന്ന നവദമ്പതികളാകാന്‍ പോവുന്നത്. വരുന്ന ജൂണ്‍ 13നാണ് ഇവരുടെ വിവാഹം.
ഇനി ഇവരുടെ പ്രായം എത്രയാണെന്നറിയേണ്ടേ? ജോര്‍ജ്ജിന് 102ഉം ദുരൈന് 93 ഉം 7 വര്‍ഷത്തെ നീണ്ട പ്രണയത്തിന് ഒടുവിലാണ് ഇരുവരും നിയമപരമായി ഒന്നാകാന്‍ തീരുമാനിച്ചത്. വര്‍ഷങ്ങളായി ഒരുമിച്ച് താമസിക്കുന്നുവെങ്കിലും ഇവര്‍ വിവാഹം കഴിച്ചിരുന്നില്ല.

ഇനി മറ്റൊരു കാര്യം ഇവര്‍ ഇരുവരും നേരത്തെ വിവാഹിതരായവരാണ്. രണ്ടുപേര്‍ക്കുമായി ഏഴ് മക്കളും 15 പേരക്കുട്ടികളുമുണ്ട്. വിവാഹത്തിനു മാറ്റുകൂട്ടാന്‍ ബന്ധുക്കളുടെ നീണ്ട നിരതന്നെ ഉണ്ടാകും
ഇരുവരും ആദ്യമായി കാണുന്നത് 1988ലാണ് . തുടര്‍ന്ന് പ്രണയത്തിലാവുകയായിരുന്നു. അന്ന് കിര്‍ബി വിവാഹ മോചനം നേടി ഏകാന്ത ജീവിതം നയിക്കുകയായിരുന്നു. ലൂക്കി ആകട്ടെ മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പ് ഭര്‍ത്താവ് മരിച്ചതിന്റെ വിഷമത്തില്‍ കഴിയുകയായിരുന്നു












Click it and Unblock the Notifications