കെഎഫ്സി ചിക്കനില്‍ നിറയെ പുഴുക്കള്‍, വീഡിയോ കാട്ടിയിട്ടും നടപടിയില്ല
ബെയ്ജിംഗ്: കെഎഫ്‌സി എന്ന് കേട്ടാല്‍ വായില്‍ വെള്ളമൂറാത്തവര്‍ അപൂര്‍വ്വം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ് കെഎഫ്‌സി. കെഎഫ്‌സി കൊതിയന്‍മാര്‍ക്ക് അത്ര രസിയ്ക്കാത്ത ഒരു വാര്‍ത്തയാണ്. ചൈനയില്‍ ഒരു യുവതി വാങ്ങിയ ചിക്കനില്‍ നിറയെ പുഴു. പുഴുക്കള്‍ നിറഞ്ഞ കെഎഫ്‌സി ചിക്കന്‍ വിംഗ്‌സിന്റെ വീഡിയോയും അവര്‍ പുറത്തു വിട്ടു
10 പീസുളള ചിക്കന്‍ വിങ്‌സാണ് 34കാരിയായ യുവതി വാങ്ങിയത്. പൊതുവെ കെഎഫ്‌സി യുവതിയുടെ ഇഷ്ട വിഭവമാണ്. എന്നിട്ടെന്തായി കൊതി മൂത്ത യുവതി അഞ്ച് കഷ്ണങ്ങള്‍ ഒറ്റയിരിപ്പില്‍ അകത്താക്കി. ആറാമത്തെ ചിക്കന്‍ കഷ്ണം കൈയ്യിലെടുത്തപ്പോഴാണ് എന്തോ അനങ്ങുന്നത് ശ്രദ്ധയില്‍ പെട്ടത്.
തുടര്‍ന്ന് ഇവര്‍ ചിക്കന്‍ പരിശോധിച്ചു. അത് നിറയെ വെളുത്ത പുഴുക്കള്‍. ഒന്നും രണ്ടുമല്ല പുഴുക്കളുടെ ഒരു നിര തന്നെ. വിവരം യുവതി താന്‍ ചിക്കന്‍ വാങ്ങിയ കെഎഫ്‌സി ഔട്ട്‌ലെറ്റിലെ അധികൃതരെ അറിയിച്ചു. മാധ്യമങ്ങളെയും വിവരം അറിയിച്ചു. എന്നാല്‍ പകരം പുതിയ ചിക്കന്‍ വിങ്‌സ് നല്‍കാമെന്നായിരുന്നു കെഎഫ്‌സി അധികൃതരുടെ വാഗ്ദാനം. അത് മാത്രമല്ല യുവതി പുറത്ത് വിട്ട വീഡിയോ ഉള്‍പ്പടെ കെഎഫ്‌സി അധികൃതര്‍ നിഷേധിച്ചു.












Click it and Unblock the Notifications