കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം മറന്ന ബ്രിട്ടീഷുകാര്‍, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പീഡനങ്ങള്‍ ഓര്‍മ്മപ്പെടുത്തി ശശി തരൂര്‍

ബ്രിട്ടീഷ് സാമാജ്ര്യത്തിന്റെ നടപടികളില്‍ അഭിമാനം കൊള്ളുന്നവര്‍ അവര്‍ ചെയ്തു കൂട്ടിയ കൊടിയ പീഡനങ്ങളും കുറ്റകൃത്യങ്ങളും മനപ്പൂര്‍വ്വം വിസ്മരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടീഷ് പൗരന്മാര്‍ക്ക് 'ഹിസ്റ്റോറിക്കല്‍ അംനേഷ്യ' ബാധിച്ചിരിക്കുകയാണെന്ന് എംപിയും മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറലുമായ ശശി തരൂര്‍. ബ്രിട്ടീഷ് സാമാജ്ര്യത്തിന്റെ നടപടികളില്‍ അഭിമാനം കൊള്ളുന്നവര്‍ അവര്‍ ചെയ്തു കൂട്ടിയ കൊടിയ പീഡനങ്ങളും കുറ്റകൃത്യങ്ങളും മനപ്പൂര്‍വ്വം വിസ്മരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അന്താരാഷ്ട്ര ഏജന്‍സിയായ യൂഗവ് അടുത്തിടെ നടത്തിയ സര്‍വ്വേയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങളെയും, കൊളോണിയല്‍ ഭരണത്തെയും ബ്രിട്ടനിലെ ഭൂരിപക്ഷം ജനങ്ങളും പിന്തുണയ്ക്കുന്നതായാണ് കണ്ടെത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 43% പേരും ബ്രിട്ടീഷ് സാമ്രാജ്യം നല്ലതായിരുന്നവെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ വെറും 19% മാത്രമാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പ്രതികരിച്ചത്.

ലോകത്തിന്റെ കാല്‍ ഭാഗവും ബ്രിട്ടന്റെ ഭരണത്തില്‍...

ലോകത്തിന്റെ കാല്‍ ഭാഗവും ബ്രിട്ടന്റെ ഭരണത്തില്‍...

1922 കാലഘട്ടങ്ങളില്‍ ലോകമെങ്ങുമുള്ള രാജ്യങ്ങളില്‍ ബ്രിട്ടന്‍ അവരുടെ കോളനികള്‍ സ്ഥാപിച്ചിരുന്നു. ലോകത്തിന്റെ കാല്‍ ഭാഗവും ബ്രിട്ടന്റെ ഭരണത്തിന് കീഴിലായിരുന്നു. ഇന്ത്യടക്കമുള്ള രാജ്യങ്ങളിലും ബ്രിട്ടന്‍ കോളനികള്‍ സ്ഥാപിക്കുകയും ഭരിക്കുകയും ചെയ്തു. ലോകത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ഈ കോളനികള്‍ കാരണമായെന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തെ അനുകൂലിക്കുന്നവര്‍ വാദിച്ചാലും, അതിന്റെ മറുവശങ്ങള്‍ ഓര്‍മ്മപ്പെടുത്തുകയാണിവിടെ.

കൊടുംക്രൂരതകള്‍...

കൊടുംക്രൂരതകള്‍...

1899-1902 കാലഘട്ടത്തില്‍ നടന്ന ബോയര്‍ യുദ്ധത്തിന്റെ സമയത്താണ് ബോയര്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ കൊടുംപീഡനങ്ങള്‍ അരങ്ങേറുന്നത്. ബോയര്‍ ക്യാമ്പുകളിലെ കൊടിയ പീഡനങ്ങളെ തുടര്‍ന്ന് പതിനായിരക്കണക്കിന് പേരാണ് കൊല്ലപ്പെട്ടത്.

ജാലിയന്‍ വാലാബാഗ്...

ജാലിയന്‍ വാലാബാഗ്...

1919ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല ഓരോ ഇന്ത്യക്കാരന്റെ മനസിലും ഒരു നീറ്റലായി അവശേഷിക്കുന്ന സംഭവമാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ ജാലിയന്‍വാലാ ഗാര്‍ഡനില്‍ സംഘടിച്ച ആയിരക്കണക്കിന് പേരെയാണ് ബ്രിട്ടീഷ് സൈന്യം കൊന്നൊടുക്കിയത്. ഈ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ബ്രിഗേഡിയര്‍ ഡൈയറെ ബ്രിട്ടന്‍ ആദരിക്കുകയും പാരിതോഷികം നല്‍കുകയും ചെയ്തു.

ബ്രിട്ടനും പങ്ക്...

ബ്രിട്ടനും പങ്ക്...

1947ല്‍ ഇന്ത്യാ വിഭജന സമയത്തും ബ്രിട്ടനാണ് സുപ്രധാന തീരുമാനമെടുത്തത്. സിറിള്‍ റാഡിക്ലിഫ് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് ഇന്ത്യയെ കീറിമുറിച്ച് പാകിസ്ഥാന്‍ എന്ന പുതിയ രാജ്യത്തിന് രൂപം നല്‍കിയത്. ഇന്ത്യയുടെയും പാകിസ്ഥാന്റെയും അതിര്‍ത്തികള്‍ നിശ്ചയിച്ചതും ഇദ്ദേഹമായിരുന്നു.

കെനിയയില്‍...

കെനിയയില്‍...

ലോക ചരിത്രത്തില്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന്റെ ക്രൂരമുഖം വെളിപ്പെടുത്തിയ മറ്റൊരു സംഭവമാണ് മൗമൗ കലാപം. കെനിയയിലെ ആദിവാസി വിഭാഗത്തെ ക്രൂരമായി അക്രമിക്കുകയും, ചൂഷണം ചെയ്ത സംഭവത്തില്‍ ഏകദേശം ഒരു ലക്ഷത്തോളം പേരാണ് കൊല്ലപ്പെട്ടത്.

പട്ടിണി മരണങ്ങള്‍...

പട്ടിണി മരണങ്ങള്‍...

ബ്രിട്ടീഷ് കോളനികള്‍ സ്ഥാപിച്ച രാജ്യങ്ങളെ സാമ്പത്തിക പുരോഗതിയിലേക്ക് നയിച്ചെന്ന് അവകാശപ്പെടുമ്പോഴും, ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ ഇന്ത്യയില്‍ 29 മില്യനോളം പേര്‍ മരിച്ചെന്നാണ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് പട്ടാളക്കാര്‍ക്ക് മാത്രം ഭക്ഷ്യധാന്യങ്ങള്‍ നല്‍കിയ 1943ലെ വില്‍ഫ്രഡ് ചര്‍ച്ചിലിന്റെ ഭരണകാലത്ത് ഏകദേശം നാലു മില്യന്‍ ബംഗാളികളാണ് പട്ടിണി മൂലം മരണപ്പെട്ടത്.

English summary
5 of the worst atrocities carried out by British Empire, after 'historical amnesia' claims.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X