• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആദ്യ സംവാദത്തിൽ കൊമ്പ് കോർത്ത് ട്രംപും ബൈഡനും, ട്രംപ് നുണയൻ, ഏറ്റവും മോശം പ്രസിഡണ്ടെന്നും ബൈഡൻ

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യത്തെ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് ആരംഭിച്ചു. ഒഹായോയിലെ ക്ലീവ്ലാന്‍ഡില്‍ പ്രാദേശിക സമയം രാത്രി 9 നാണ് (ഇന്ത്യന്‍ സമയം രാവിലെ 6.30) ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനും തമ്മിള്ള ആദ്യ സംവാദം ആരംഭിട്ടിരിക്കുന്നത്. 90 മിനുറ്റ് നീണ്ട് നില്‍ക്കുന്ന സംവാദത്തില്‍ ഇരുവരും എന്ത് പറയും എന്നറിയാനുള്ള ആകാംക്ഷയിലാണ് അമേരിക്കന്‍ ജനതയോടൊപ്പം ലോകവും.

നികുതി ആരോപണം

നികുതി ആരോപണം

കഴിഞ്ഞ ദിവസം പ്രസിഡന്റ് ട്രംപിന് മേല്‍ ഉയര്‍ന്ന ആരോപണമായിരുന്നു, അദ്ദേഹം 750 ഡോളര്‍ മാത്രമാണ് ആദായ നികുതിയായി നല്‍കിയിരിക്കുന്നത് എന്നത്. താന്‍ അടച്ച ആദായനികുതിയിലെ ഏറ്റവും കുറഞ്ഞ തുകയെക്കുറിച്ച് മോഡറേറ്റര്‍ ഉന്നയിച്ച ചോദ്യത്തിന് എനിക്ക് ടാക്‌സ് അടയ്‌ക്കേണ്ട ആവശ്യമില്ലെന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍ താന്‍ പ്രസിഡന്റായ ആദ്യ വര്‍ഷം മില്യണ്‍ കണക്കിന് ഡോളറാണ് നികുതിയായി അടച്ചതെന്നും ട്രംപ് പറഞ്ഞുവച്ചു.

ബൈഡന്റെ മറുപടി

ബൈഡന്റെ മറുപടി

എന്നാല്‍ ഇതിന് പിന്നാലെ മറുപടിയുമായി ജോ ബെഡന്‍ രംഗത്തെത്തി. ഒരു സ്‌കൂള്‍ അധ്യാപകന്‍ അടയ്ക്കുന്ന ടാക്‌സിനേക്കാള്‍ കുറവ് മാത്രമാണ് താങ്കള്‍ അടച്ചിരിക്കുന്നതെന്ന് ബെഡന്‍ കുറ്റപ്പെടുത്തി. ഞങ്ങളുടെ ഏറ്റവും മോശം പ്രസിഡന്റാണ് താങ്കളെന്ന് ജോ ബെഡന്‍ കുറ്റപ്പെടുത്തി.

കൊവിഡ് വ്യാപനം

കൊവിഡ് വ്യാപനം

അമേരിക്കയിലെ കൊവിഡ് വ്യാപനത്തെ കുറിച്ചും ജോ ബെഡന്‍ ട്രെപിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചു. കൊവിഡിനെ തുരത്താന്‍ സര്‍ക്കാരിന് യാതരൊരുവിധ പദ്ധതികളുമില്ലെന്ന് ബെഡന്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഇതിന് മറുപടിയുമായി ട്രംപ് രംഗത്തെത്തി, മറ്റ് രാജ്യങ്ങളെ എടുത്ത് നോക്കുകയാണെങ്കില്‍ അമേരിക്കയില്‍ മരണ സംഖ്യ കുറവാണെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയും ചൈനയും, റഷ്യയും യഥാര്‍ത്ഥ കൊവിഡ് മരണസംഖ്യ പുറത്തുവിടുന്നില്ലെന്ന് ട്രംപ് പറഞ്ഞു. കൊവിഡിനെതിരെ ഞങ്ങള്‍ ചെയ്ത പോലെ നിങ്ങള്‍ക്ക് ഒരിക്കലും ചെയ്യാനാകില്ലെന്നും ട്രംപ് വ്യക്തമാക്കി.

നുണയനെന്ന് ബൈഡന്‍

നുണയനെന്ന് ബൈഡന്‍

അമേരിക്കയുടെ പ്രസിഡന്റായ താങ്കള്‍ ഒരു നുണയനാണെന്ന് ബൈഡന്‍ കുറ്റപ്പെടുത്തി. ഏറ്റവും വലിയ വസ്തുത എന്തെന്നു വച്ചാല്‍ ഇതുവരെ ട്രംപ് പറഞ്ഞുകൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും കള്ളമാണെന്ന് ബെഡന്‍ ആരോപിച്ചു. അയാളുടെ കള്ളങ്ങളെ കുറിച്ച് പറയാനല്ല ഞാന്‍ ഇവിടെ വന്നതെന്നും എല്ലാവര്‍ക്കും അയാള്‍ നുണയനാണെന്നും ബൈഡന്‍ കടന്നാക്രമിച്ചു.

cmsvideo
  'Trees explode', is the reason for wild fire ,more trees to be cut down says trump
  ന്യായീകരണവുമായി ട്രംപ്

  ന്യായീകരണവുമായി ട്രംപ്

  അതേസമയം, കൊവിഡ് കാലത്ത് നടത്തിയ വന്‍ ജനാവലിയെ ട്രംപ് ന്യാസീകരിച്ച് രംഗത്തെത്തി. താന്‍ എന്താണ് പറയുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു എന്നാണ് റാലികളെ ന്യായീകരിച്ച് ട്രംപ് പറഞ്ഞത്. ഇതോടൊപ്പം ബൈഡന്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ റാലികളെ ട്രംപ് കുറ്റപ്പെടുത്തുകയും ചെയ്തു.

  ബാബറി മസ്ജിദ് കേസില്‍ വിധി ഇന്ന്: അയോധ്യയിലും കോടതി പരിസരത്തും സുരക്ഷ ശക്തമാക്കി

  ബാബറി മസ്‌ജിദ് കേസ്: എൽകെ അധ്വാനിയും മുരളി മനോഹർ ജോഷിയും കോടതിയിൽ ഹാജരാവില്ല, ഇളവ് ആവശ്യപ്പെട്ടു!!

  ലൈംഗികാരോപണം: അനുരാഗ് കശ്യപിനെ അറസ്റ്റ് ചെയ്യണം, ഒരാഴ്ചക്കിടെ നടപടിയില്ലെങ്കിൽ നിരാഹാര സമരമെന്ന് നടി

  English summary
  Worst President America Has Ever Had; Joe Biden on US Presidential Debate
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X