കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6 വീടുകള്‍ തകര്‍ത്ത് അവന്‍ അവളോട് പറഞ്ഞു, 'ഐ ലവ് യൂ', വീഡിയോ കാണൂ

  • By Meera Balan
Google Oneindia Malayalam News

ആംസ്റ്റര്‍ഡാം: പ്രണയം പൂവ് കൊടുത്തല്ല പറയേണ്ടത് ഡയമണ്ട് കൊടുത്താണ് പറയേണ്ടതെന്നാണല്ലോ നമ്മുടെ മഞ്ജുവാര്യര്‍ പറയുന്നത്. പറയുന്നവര്‍ക്ക് എന്തും പറയാം. പ്രണയിക്കുന്നവര്‍ക്കല്ലേ അതിന്റെ കഷ്ടപ്പാട് അറിയൂ. ഡച്ചുകാരനായ യുവാവ് നടത്തിയ പ്രണയാഭ്യര്‍ത്ഥനയാണ് പാശ്ചാത്യ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്. അതിന് മാത്രം എന്താ പ്രണയാഭ്യര്‍ത്ഥനയില്‍ എന്നല്ലേ. അത് വഴിയേ പറയാം. എന്നാലും സസ്‌പെന്‍സൊന്നും ഇല്ല..പ്രണയം പൂവണിഞ്ഞു. പക്ഷേ പ്രണയാഭ്യര്‍ത്ഥന പാളി.

ഇനി കഥയിലേയ്ക്ക വാരം. നമ്മുടെ ഹീറോയ്ക്ക് പ്രണയം തുറന്ന് പറയാന്‍ വേറിട്ട ഒരു മാര്‍ഗം തന്നെ വേണം. ഡയമണ്ട് കൊടുത്ത് പ്രൊപ്പോസ് ചെയ്യുന്നതിനൊടൊന്നും തീരെ താത്പര്യമില്ല. അങ്ങനെ അവനൊരും ഹീറോയിസം കാട്ടി. താന്റെ പ്രിയതമ രാവിലെ ഉറക്കമുണരുന്നത് തന്റെ മുഖം കണ്ടാകണം. രാവിലെ അവളുടെ ജനാല വാതില്‍ക്കല്‍ എത്തി അവളോട് പറയണം 'പ്രിയേ ഞാന്‍ നിന്നെ പ്രണയിക്കുന്നു' എന്ന്. പക്ഷേ നേരിട്ടൊന്നും അവളുടെ വീടിന്റെ ഏഴ് അയലത്ത് എത്താന്‍ പറ്റില്ല.

Love

ജസ്സെസ്റ്റിന്‍ നഗരത്തിലെ ഒരു തെരുവിലെ രണ്ടാം നിലയിലാണ് കാമുകിയുടെ വീട്. വീടിന് തൊട്ട് മുന്നില്‍ വേറെയും കുറേ വീടുകള്‍. ഇവയൊക്കെ മറികടന്ന് പെണ്‍കുട്ടിയ്ക്ക് അടുത്തെത്തുക പ്രയാസം. അതിനായ് യുവാവ് എന്ത് ചെയ്‌തെന്നോ ഒരു ക്രെയിന്‍ വാടകയ്ക്ക് എടുത്തു. ക്രെയിന്‍ ഉപയോഗിച്ച് തന്നെ കാമുകിയുടെ ജനാലയ്ക്കല്‍ എത്തിയ്ക്കാനായിരുന്നു പ്ളാന്‍.

എന്നാല്‍ സന്തോഷ് പണ്ഡിറ്റിന്റെ ഡയലോഗ് പോലെ 'പണി പാളി' എന്ന് പറഞ്ഞാല്‍ മതിയല്ലോ. യുവാവിന്റെ ഹീറോയിസം വിജയിക്കുന്നതിന് മുന്‍പേ ക്രെയിന്‍ മറിഞ്ഞു. അതും കാമുകിയുടെ അയല്‍ക്കാരുടെ വീടുകളുടെ മേല്‍ക്കൂര തകര്‍ത്ത് കൊണ്ട്. ആറ് അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചാണ് ക്രെയിന്‍ ഉയര്‍ത്തിയത്. അയല്‍ക്കാര്‍ക്ക് ഷോക്കായെങ്കിലും യുവാവിന്റെ സാഹസികത പെണ്‍കുട്ടിയ്ക്ക് ഇഷ്ടമായി. നാട്ടുകാരുടെ മേല്‍ക്കൂര തകര്‍ത്ത കാമുകനും കാമുകിയും പ്രണയകാലം ആഘോഷിയ്ക്കുന്നതിന് പാരീസിലേയ്ക്ക് പറന്നു.

English summary
A Dutchman rented a crane to descend to his girlfriend's window and propose in an unconventional way. However, things went awry when the crane crashed into the roof of a neighbor’s house.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X