ഇന്ത്യയ്ക്ക് നാണക്കേട്, അച്ചടക്ക ലംഘനം നടത്തി ഗുസ്തി താരം അന്തിം പംഘൽ, അക്രഡിറ്റേഷൻ റദ്ദാക്കി
ഇന്ത്യൻ ഗുസ്തി താരം അന്തിം പംഘലിന്റെ അക്രഡിറ്റേഷൻ റദ്ദാക്കി. സഹോദരിയെ നിഷ പംഘലിനെ നിയമ വിരുദ്ധമായി ഒളിംപിക്സ് വില്ലേജിൽ കയറ്റാൻ ശ്രമിച്ചതിനാണ് നടപടി. അന്തിമിൻറെ അക്രഡിറ്റേഷൻ ഉപയോഗിച്ച് വിലേജിൽ കയറാൻ ശ്രമിച്ച നിഷയെ പാരീസ് പോലീസ് തടഞ്ഞിരുന്നു. പിന്നാലെ ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അന്തിമിനെ ഉടൻ നാടുകടത്തിയേക്കും.
'അച്ചടക്ക ലംഘനം ഫ്രഞ്ച് അധികൃതർ ഐഒഎയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് ഗുസ്തി താരം അന്തിമിനേയും അവരുടെ കൂടെയുള്ള സ്റ്റാഫിനെയും തിരികെ അയക്കാൻ ൻ തീരുമാനിച്ചുതായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വ്യക്തമാക്കി.

വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ തുർക്കിയുടെ യെത്ഗിൽ സെയ്‌നെപ്പിനോട് അന്തിം പരാജയപ്പെട്ടിരുന്നു.മത്സരത്തിൽ തോറ്റതിന് ശേഷം അവർ ഹോട്ടലിലേക്ക് മടങ്ങി. പിന്നാലെ ഗെയിംസ് വില്ലേജിൽ പോയി തൻരെ സാധനങ്ങൾ എടുക്കാൻ അന്തിം സഹോദരിയോട് ആവശ്യപ്പെടുകയായിരുന്നു. അവർ വിലേജിലേക്ക് കടന്നപ്പോൾ തന്നെ പോലീസ് തടയുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. തുടർന്ന് അന്തിമിനേയും സഹോദരയേയും മൊഴിയെടുക്കാൻ പോലീസ് വിളിപ്പിച്ചു.
അന്തിമിൻറെ പേഴ്സണൽ സ്റ്റാഫിലുള്ള രണ്ട് പേർ മദ്യലഹരിയിൽ ടാക്സി ഡ്രൈവറെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് പരാതിയും ഉയർന്നിട്ടുണ്ട്. അതേസമയം അന്തിമിന്റെ നടപടി കടുത്ത നാണക്കേടുണ്ടാക്കിയതായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യൻ ഉദ്യോഗസ്ഥർ വിഷയം പരിഹരിക്കാനുള്ള ശ്രമം നടത്തുകയാണെന്നും അന്തിമിനേയും കൂടെയുള്ളവരേയും നാട്ടിലേക്ക ്തിരികെ അയക്കാനാണ് തീരുമാനമെന്നും അവർ പറഞ്ഞു.












Click it and Unblock the Notifications