Get Updates
Get notified of breaking news, exclusive insights, and must-see stories!

മിലന്‍ കുന്ദേര ഇനി ഓര്‍മ്മ; അന്ത്യം 94-ാം വയസില്‍

പ്രാഗ്: വിഖ്യാത എഴുത്തുകാരന്‍ മിലാന്‍ കുന്ദേര അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് പാരീസിലായിരുന്നു അന്ത്യം. 'ദ അണ്‍ബെയറബിള്‍ ലൈറ്റ്നെസ് ഓഫ് ബീയിംഗ്' എന്ന നോവലിന്റെ രചയിതാവാണ്. ചെക്ക് റിപ്പബ്ലിക്കന്‍ എഴുത്തുകാരനായ മിലന്‍ കുന്ദേര 1929 ഏപ്രില്‍ ഒന്നിനാണ് ജനിച്ചത്. തന്റെ കൃതികള്‍ കാരണം പൗരത്വം നിഷേധിക്കപ്പെട്ട എഴുത്തുകാരനാണ് അദ്ദേഹം. കമ്മ്യൂണിസ്റ്റ് ഭരണകാലത്താണ് അദ്ദേഹത്തിന് പൗരത്വം നിഷേധിക്കപ്പെട്ടത്.

പരിഷ്‌കരണവാദിയായിരുന്ന അദ്ദേഹത്തിന്റെ കൂട്ടായ്മയായ പ്രാഗ് വസന്തത്തിന്റെ നേതൃത്വത്തില്‍ നിരവധി മുന്നേറ്റങ്ങള്‍ രാജ്യത്ത് നടന്നു. എന്നാല്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും അദ്ദേഹം അനഭിമതനായിരുന്നു. 1979 ല്‍ ആണ് സ്വന്തം രാജ്യം അദ്ദേഹത്തിന് പൗരത്വം നിഷേധിച്ചത്. ഇതോടെ ഫ്രാന്‍സില്‍ അഭയം തേടി. 1981-ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ മിലന്‍ കുന്ദേരക്കും ഭാര്യയ്ക്കും പൗരത്വം നല്‍കി.

milan kudera

Image Credit: Wiki Commons

എന്നാല്‍ 2019 ല്‍ ചെക്ക് സര്‍ക്കാര്‍ കുന്ദേരക്ക് പൗരത്വം തിരിച്ചുനല്‍കി. ഈ വര്‍ഷത്തെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ സ്വന്തം നാടായ ബ്രണോയില്‍ മിലന്‍ കുന്ദേര ലൈബ്രറി ചെക്കോസ്ലോവോക്യയില്‍ തുറന്നിരുന്നു. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല.

കുന്ദേരയുടേതായി ഏറ്റവും ഒടുവില്‍ പുറത്ത് വന്ന നോവല്‍ ഫെസ്റ്റിവല്‍ ഓഫ് ഇന്‍സിഗ്നിഫിക്കന്‍സ് ആണ്. 1985 ലെ ജറുസലേം പ്രൈസ്, 1987-ല്‍ യൂറോപ്യന്‍ സാഹിത്യത്തിനുള്ള ഓസ്ട്രിയന്‍ സ്റ്റേറ്റ് പ്രൈസ്, 2000-ലെ ഹെര്‍ഡര്‍ പ്രൈസ് എന്നിവ ലഭിച്ചിട്ടുണ്ട്. 2021-ല്‍, സ്ലോവേനിയയുടെ പ്രസിഡന്റില്‍ നിന്ന് ഗോള്‍ഡന്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് പുരസ്‌കാരവും കുന്ദേര വാങ്ങിയിട്ടുണ്ട്.

നോവലിസ്റ്റ് മാത്രമല്ല നാടകകൃത്തും കവിയും ഉപന്യാസകാരനും കൂടിയായിരുന്നു അദ്ദേഹം. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരില്‍ ഒരാളായാണ് മിലന്‍ കുന്ദേര അറിയപ്പെടുന്നത്. ദി ജോക്ക്, ലൈഫ് ഈസ് എല്‍സ്‌വേര്‍, ദി ബുക്ക് ഓഉ് ലാഫ്റ്റര്‍ ആന്റ് ഫോര്‍ഗറ്റിംഗ്, ഇമ്മോര്‍ട്ടാലിറ്റി, ഇഗ്നോറന്‍സ് എന്നിവയാണ് മറ്റ് കൃതികള്‍.

ചെക്ക് സംഗീതജ്ഞനും പിയാനിസ്റ്റുമായിരുന്ന ലുഡ്വിക് കുന്ദേരയാണ് മിലന്‍ കുന്ദേരയുടെ പിതാവ്. മിലാഡ കുന്ദറോവയാണ് അമ്മ. ബാല്യത്തില്‍ തന്നെ പിതാവില്‍ നിന്ന് പിയാനോ അഭ്യസിച്ച മിലന്‍ കുന്ദേര പിന്നീട് സംഗീതശാസ്ത്രവും സംഗീത രചനയും അതുവഴി സ്വായത്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+