കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുനയൊടിഞ്ഞ് ചൈനയുടെ പോരാട്ടം; 'കറുത്ത മുഖമുള്ള ഡോക്ടര്‍' വിടവാങ്ങി, പ്രതിഷേധവുമായി ജനങ്ങള്‍

  • By Desk
Google Oneindia Malayalam News

ബീജിങ്: കൊറോണ പ്രതിരോധ രംഗത്തുണ്ടായിരുന്ന പ്രമുഖ ഡോക്ടറുടെ മരണം ചൈനയില്‍ വന്‍ പ്രതിഷേധത്തിന് തിരികൊളുത്തി. കൊറോണ രോഗം ബാധിച്ച് ചികില്‍സയിലായിരുന്ന ഡോക്ടര്‍ ഹു വീഫിങ് ചൊവ്വാഴ്ച വൈകീട്ടാണ് മരിച്ചത്. കൊറോണ ചികില്‍സക്കിടെ കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഡോക്ടറുടെ തൊലിനിറം കറുപ്പായി മാറിയിരുന്നു.

ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതും സര്‍ക്കാരിനെതിരായ വിമര്‍ശനത്തിന് ഇടയാക്കി. എങ്ങനെയായിരുന്നു ഡോക്ടറുടെ അന്ത്യനിമിഷം എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ മരണ വാര്‍ത്ത വന്നതോടെ സോഷ്യല്‍ മീഡിയയില്‍ ചൈനീസ് ഭരണകൂടത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ആരായിരുന്നു ഡോക്ടര്‍ ഹു വീഫിങ്. വിശദീകരിക്കാം....

അറിയപ്പെട്ട യൂറോളജിസ്റ്റ്

അറിയപ്പെട്ട യൂറോളജിസ്റ്റ്

ചൈനയിലെ അറിയപ്പെട്ട യൂറോളജിസ്റ്റാണ് ഡോക്ടര്‍ ഹു. കൊറോണ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനിലെ ആശുപത്രിയില്‍ രോഗികളെ ചികില്‍സിച്ചിരുന്നു ഇദ്ദേഹം. ജനുവരിയില്‍ ഡോക്ടര്‍ക്കും രോഗം ബാധിച്ചു. ചൈനയില്‍ രോഗം പടരാന്‍ തുടങ്ങുന്ന ആദ്യഘട്ടത്തിലായിരുന്നു ഇത്.

ധമനികള്‍ പൊട്ടാന്‍ തുടങ്ങി

ധമനികള്‍ പൊട്ടാന്‍ തുടങ്ങി

കൊറോണ രോഗമാണെന്ന് ബോധ്യമായതോടെ ഡോക്ടര്‍ ഹുവിനെ വിവിധ ആശുപത്രികളിലേക്ക് മാറ്റി ചികില്‍സ നല്‍കി. രണ്ടു മാസത്തോളം ഇത് തുടര്‍ന്നു. മാര്‍ച്ച് പകുതിയാകുമ്പോള്‍ ഇദ്ദേഹത്തിന്റെ ആരോഗ്യ നില അല്‍പ്പം മെച്ചപ്പെട്ടിരുന്നു. എന്നാല്‍ ഏപ്രില്‍ അവസാനത്തില്‍ തലച്ചോറിലെ ധമനികള്‍ പൊട്ടാന്‍ തുടങ്ങി.

തൊലിനിറം ഇരുണ്ടു

തൊലിനിറം ഇരുണ്ടു

അധികം വൈകാതെ ഡോക്ടര്‍ ഹുവിന്റെ തൊലിനിറം കറുക്കാന്‍ തുടങ്ങി. ഇദ്ദേഹത്തിന്റെ സുഹൃത്ത് കാര്‍ഡിയോളജിസ്റ്റായ യി ഫാനിനും കൊറോണ രോഗം ബാധിച്ചു. സര്‍ക്കാര്‍ മാധ്യമം ഇവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടതോടെ ചൈനയിലെ പ്രധാന ചര്‍ച്ചയായിരുന്നു.

കറുത്ത മുഖമുള്ള ഡോക്ടര്‍മാര്‍

കറുത്ത മുഖമുള്ള ഡോക്ടര്‍മാര്‍

വുഹാനിലെ കറുത്ത മുഖമുള്ള ഡോക്ടര്‍മാര്‍ എന്ന വിശേഷണം ഹുവിനും യിക്കും വന്നിരുന്നു. ഇവര്‍ക്ക് വേണ്ടി ചൈനീസ് ജനത പ്രത്യേകം പ്രാര്‍ഥിക്കുകയും ചെയ്തു. ഇതിനിടെ രോഗം മൂര്‍ച്ഛിച്ചു. മരണത്തോട് മല്ലടിക്കുന്ന മാലാഖകള്‍ എന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടു ഡോക്ടര്‍മാരെയും വിശേഷിപ്പിച്ചത്.

രണ്ടു പേര്‍ക്കും സംഭവിച്ചത്...

രണ്ടു പേര്‍ക്കും സംഭവിച്ചത്...

ഡോക്ടര്‍ യി മെയ് ആറിന് ആശുപത്രി വിട്ടിരുന്നു. എന്നാല്‍ അപ്പോഴും ഡോക്ടര്‍ ഹുവിന്റെ ആരോഗ്യനില വഷളായി തുടര്‍ന്നു. ഡിസംബറില്‍ കൊറോണ വൈറസ് സംബന്ധിച്ച് മറ്റു ഡോക്ടര്‍മാര്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കിയത് ഡോക്ടര്‍ ലി വെന്‍ലിയാങ് ആയിരുന്നു. ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്ത വ്യക്തിയാണ് ഡോക്ടര്‍ ഹു.

മുന്നണി പോരാളികള്‍ നഷ്ടമായി

മുന്നണി പോരാളികള്‍ നഷ്ടമായി

ഡോക്ടര്‍ ലി കഴിഞ്ഞ മാസം മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ചൈനയില്‍ ഉയര്‍ന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ ഡോക്ടര്‍ ഹുവും മരിച്ചിരിക്കുന്നു. ഇതോടെ ചൈനീസ് കൊറോണ വൈറസ് പ്രതിരോധത്തിന്റെ മുന്നണി പോരാളികളാണ് മരിച്ചുവീണിരിക്കുന്നത്.

വിവാദത്തിന് കാരണം

വിവാദത്തിന് കാരണം

ഡോക്ടര്‍ ലിയുടെ മരണം ചൈനയില്‍ വന്‍ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. കൊറോണയെ കുറിച്ച് ഇദ്ദേഹം അധികൃതരെ ഉണര്‍ത്തി എന്നതാണ് കാരണം. എന്നാല്‍ ചൈനീസ് ഭരണകൂടം കാര്യമാക്കിയില്ല. തുടര്‍ന്നാണ് രോഗ വ്യാപനമുണ്ടായത്. ഇതോടെ ലിയെ മൗനിയാക്കാന്‍ ചൈന ശ്രമിച്ചുവെന്നാണ് കുറ്റപ്പെടുത്തല്‍.

രണ്ടുപേര്‍ക്കും ജനുവരിയില്‍

രണ്ടുപേര്‍ക്കും ജനുവരിയില്‍

മരിച്ച ലിക്കും ഹുവിനും ജനുവരിയിലാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. 4000ത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ സേവനം അനുഷ്ടിക്കുന്ന കേന്ദ്രമാണ് വുഹാനിലെ ആശുപത്രി. ഇവിടെ 68 പേര്‍ക്ക് രോഗം കണ്ടിരുന്നുവെന്നും 200ലധികം പേര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നുവെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇവരാണ് ഉത്തരവാദികള്‍

ഇവരാണ് ഉത്തരവാദികള്‍

ഡോക്ടര്‍ ഹുവിന്റെ മരണത്തിന് ഉത്തരവാദികള്‍ വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണെന്ന് ജനങ്ങള്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച മിക്കയാളുകളും ഇങ്ങനെയാണ് അഭിപ്രായപ്പെട്ടത്. ചികില്‍സയില്‍ വീഴ്ച വരുത്തിയ ഡോക്ടര്‍മാരെ പുറത്താക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

 അഞ്ചാമത്തെ ഡോക്ടറാണ് ഹു

അഞ്ചാമത്തെ ഡോക്ടറാണ് ഹു

വുഹാനിലെ ആശുപത്രിയില്‍ കൊറോണ ബാധിച്ച് മരിക്കുന്ന അഞ്ചാമത്തെ ഡോക്ടറാണ് ഹു. ഇത് ഔദ്യോഗിക കണക്കാണ്. എന്നാല്‍ യഥാര്‍ഥ മരണ നിരക്ക് ഇതിനേക്കാള്‍ വരുമത്രെ. പക്ഷേ, ഭയം കാരണം ആരും പുറത്തുപറയുന്നില്ലെന്ന് ചൈനീസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുസ്ലിങ്ങള്‍ക്ക് വേണ്ടി വാദിച്ചു; നേതാജിയുടെ ചെറുമകനെ ബിജെപി തെറിപ്പിച്ചു, അപ്രസക്തനെന്ന് പാര്‍ട്ടിമുസ്ലിങ്ങള്‍ക്ക് വേണ്ടി വാദിച്ചു; നേതാജിയുടെ ചെറുമകനെ ബിജെപി തെറിപ്പിച്ചു, അപ്രസക്തനെന്ന് പാര്‍ട്ടി

English summary
Wuhan Coronavirus: Prominent Chinese Doctor Hu Weifeng Dies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X