കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വുഹാൻ ലാബ് വിവാദത്തിൽ തെളിവില്ല: ലോകത്തെ ഭീതിയിലാഴ്ത്തിയത് ഈ ദുരൂഹത, വുഹാൻ ലാബിൽ നടക്കുന്നതെന്ത്?

Google Oneindia Malayalam News

ബെയ്ജിംഗ്: കൊറോണ വൈറസ് പ്രതിസന്ധി ഉടലെടുത്തത് മുതൽ തന്നെ ഉയർന്നുകേട്ട പേരാണ് വുഹാനിലെ വൈറോളജി ലാബ്. വുഹാനിലെ പ്രാന്തപ്രദേശത്തെ മലയോര മേഖലയിലാണ് സ്ഥിതി ചെയ്യുന്ന വൈറോളജി ലാബ് വൻതോതിലുള്ള സുരക്ഷയോടെയാണ് പ്രവർത്തിക്കുന്നതെന്നാണ് ചൈനീസ് വാദം. ചൈനയിലെ വൈറോളജി ലാബിൽ നിന്ന് ചോർന്ന വൈറസാണ് ലോകത്തെയാകെ ഭീതിയിലാഴ്ത്തിയതെന്ന അഭ്യൂഹങ്ങൾ നേരത്തെയും പുറത്തുവന്നിരുന്നു.

 പ്രവാസികളുടെ മടങ്ങിവരവ് എളുപ്പമാകില്ല!നിലപാടിലുറച്ച് കേന്ദ്രം! ലോക്ക്ഡൗൺ ലംഘിക്കാനാവില്ലെന്ന് പ്രവാസികളുടെ മടങ്ങിവരവ് എളുപ്പമാകില്ല!നിലപാടിലുറച്ച് കേന്ദ്രം! ലോക്ക്ഡൗൺ ലംഘിക്കാനാവില്ലെന്ന്

എന്നാൽ ഇതൊന്നും സമ്പൂർണമായ തെളിവുകൾ മുൻനിർത്തി സമർത്ഥിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്തയെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയത്. ഇതോടെ ലാബ് വീണ്ടും ചർച്ചകളിൽ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വുഹാനിലുള്ള വെറ്റ് മാർക്കറ്റിൽ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് വ്യാപിച്ചതെന്നണ് ചൈനീസ് ഗവേഷകർ ആവർത്തിച്ച് പറയുന്നത്.

 എന്താണ് വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

എന്താണ് വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

ഏറ്റവും വലിയ വൈറസ് ബാങ്കായ എന്താണ് വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ 1,500 ഓളം വ്യത്യസ്ത തരത്തിലുള്ള വൈറസുകളാണ് സൂക്ഷിച്ചിട്ടുള്ളതെന്നാണ് സ്ഥാപനത്തിന്റെ വെബ്സൈറ്റ് നൽകുന്ന വിവരം. ചൈനയിലെ വൈറസ് ശേഖരത്തിന്റെ മുഖ്യ കേന്ദ്രം കൂടിയാണിത്. എബോള പോലെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ ശേഷിയുള്ള അപകടകാരികളായ ക്ലാസ് 4 വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കളെ കൈകാര്യം ചെയ്യുന്ന ഏഷ്യയിലെ ആദ്യത്തെ ഏറ്റവും സുരക്ഷയുണ്ടെന്നറിയപ്പെടുന്ന ലാബും വുഹാനിലാണുള്ളത്. 2015ൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ 3000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ലാബ് 2018 മുതൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 300 മില്യൺ യുവാൻ ചെലവഴിച്ചാണ് ചൈന ലാബിന്റെ നിർമാണം പൂർത്തിയാക്കിയത്. ഫ്രഞ്ച് വ്യവസായി എലൈൻ മെരിയക്സിനായിരുന്നു നിർമാണത്തിന്റെ ചുമതല. ഇതിന് പുറമേ ഇൻസ്റ്റിറ്റ്യൂട്ടിൽ പി3 ലബോറട്ടറിയും 2012 മുതൽ പ്രവർത്തിച്ച് വരുന്നുണ്ട്. എന്നാൽ ഇത് അടുത്ത കാലത്തൊന്നും പ്രവർത്തിച്ചതിന്റെ ലക്ഷണങ്ങളില്ലെന്നാണ് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത്. ശക്തമായ പ്രതിരോധവും നിയന്ത്രണവും ഉണ്ടെന്നും ആളുകൾ പരിഭ്രാന്തരാകണ്ടതില്ലന്നും ഔദ്യോഗിക പ്രഖ്യാപനങ്ങളിൽ മാത്രം വിശ്വസിക്കൂ എന്നാണ് ഈ കോംപ്ലക്സിന് പുറത്ത് പതിച്ചിട്ടുള്ള പോസ്റ്റർ. അഭ്യൂഹങ്ങൾ പരത്തരുതെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു.

ഉറവിടം ലാബോ?

ഉറവിടം ലാബോ?

വുഹാനിലെ എന്താണ് വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് തന്നെയാണെന്ന തരത്തിലുള്ള പ്രസ്താവനയാണ് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും നേരത്തെ പ്രതികരിച്ചത്. ഇതേ ലാബിൽ നിന്ന് തന്നെയാണോ കൊറോണ വൈറസ് പടർന്നതെന്ന് ഇതേക്കുറിച്ച് അന്വേഷിക്കുന്ന ചൈനീസ് അധികൃതർക്ക് പോലും സംശയമുണ്ടെന്നാണ് പോംപിയോ പ്രതികരിച്ചത്. അതേ സമയം വവ്വാലുകളിൽ കാണപ്പെടുന്ന സാർസിന് സമാനമായ കൊറോണ വൈറസ് കൈകാര്യം ചെയ്യുന്നതിന് വേണ്ട ശേഷി ഈ ലാബിനില്ലെന്നും ചില ഗവേഷകർ പറയുന്നു. ലാബിന്റെ ഇന്റേണിന്റെ പക്കൽ നിന്ന് അബദ്ധത്തിൽ വൈറസ് പുറത്തുവന്നതാവാമെന്നാണ് യുഎസ് മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.

 കൊറോണയുടെ ഉറവിടം ഇതാണോ

കൊറോണയുടെ ഉറവിടം ഇതാണോ

കൊറോണ വൈറസ് വിഷയത്തിൽ തങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളിക്കളഞ്ഞ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ ഉയർന്ന ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. വാഷിംഗ്ടൺ പോസ്റ്റും ഫോക്സ് ന്യൂസും അജ്ഞാത വൃത്തങ്ങളെ ഉദ്ധരിച്ചാണ് വൈറസ് ലാബിനെതിരെ പരസ്യമായി രംഗത്തെത്തിയത്. അവിടെ എന്ത് സംഭവിക്കുന്നുവെന്നറിയാൻ ലോകത്തിലെ മറ്റ് ശാസ്ത്രജ്ഞർക്ക് ലാബിലേക്ക് പ്രവേശനമില്ലെന്നും പോംപിയോ ഒരു അഭിമുഖത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഡിസംബർ 30ന് ലഭിച്ച സാമ്പിളിൽ പരിശോധിച്ചതിൽ നിന്ന് ജനുവരി രണ്ടിന് സാർസ് കോവ് 2 എന്ന വൈറസിനെ തിരിച്ചറിയുകയായിരുന്നുവെന്നാണ് സ്ഥാപനം പ്രസ്താവനയിൽ വ്യക്തമാക്കിയത്. വൈറസിനെക്കുറിച്ച് ജനുവരി 11ന് ലോകാരോഗ്യ സംഘടനക്ക് റിപ്പോർട്ട് സമർപ്പിച്ചെന്നുമാണ് ചൈനീസ് വാദം. വൈറോളജി ലാബിനെതിരെ ഉയർന്ന ആരോപണം നേരത്തെ ചൈനീസ് വിദേശകാര്യ മന്ത്രാലയവും തള്ളിക്കളഞ്ഞിരുന്നു. ലാബിന്റെ നിലനിൽപ്പാണ് ലോകത്ത് ദുരൂഹതയ്ക്ക് ഇടയാക്കുന്നത്.

 ശാസ്ത്രജ്ഞർക്ക് എന്തറിയാം

ശാസ്ത്രജ്ഞർക്ക് എന്തറിയാം

വവ്വാലുകളിൽ നിന്ന് ഉടലെടുത്ത കൊറോണ വൈറസ് മനുഷ്യരിലേക്ക് പ്രവേശിച്ചുവെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. എന്നാൽ പാരമ്പര്യ മരുന്ന് നിർമാണത്തിനായി വംശനാശ ഭീഷണി നേരിടുന്ന ഈനാംപേച്ചികളെ അനധികൃതമായി ചൈനയിലേക്ക് കടത്തുന്നുണ്ട്. ഇവയിലേക്ക് കടന്നിട്ടുണ്ടാകാമെന്നും ഗവേഷകർ പറയുന്നു. എന്നാൽ ഒരു സംഘം ചൈനീസ് ഗവേഷകർ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധം ഇതെല്ലാം തള്ളിക്കളയുന്നതാണ്. കൊറോണ വ്യാപനവും ചൈനയിലെ വെറ്റ് മാർക്കറ്റും തമ്മിൽ ഒരു ബന്ധവുമില്ലെന്നാണ് ഈ പഠനം ചൂണ്ടിക്കാണിക്കുന്നത്. ജനുവരിയിൽ ലാൻസെറ്റിലാണ് ഇത് സംബന്ധിച്ച ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്. വുഹാനിൽ ആദ്യം റിപ്പോർട്ട് ചെയ്തസ കേസുകളിൽ 14 എണ്ണത്തിനും വുഹാൻ മാർക്കറ്റുമായി ബന്ധമില്ലെന്നും പഠനം ചൂണ്ടിക്കാണിച്ചിരുന്നു. പുതിയ സാർസ് കോവ് 2 വൈറസിന് ലാബിൽ ശേഖരിച്ചിട്ടുള്ള കൊറോണ വൈറസുമായി ബന്ധമില്ലെന്നാണ് പി4 ലാബിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഷി ഷെഗ്ലി ചൂണ്ടിക്കാണിക്കുന്നത്.

 ഉറവിടം എവിടെ?

ഉറവിടം എവിടെ?

ലോകത്ത് ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന് വാഷിംട്ൺ ടൈംസാണ് ജനുവരിയിൽ റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ പല വാദങ്ങളും അഭ്യൂഹങ്ങളും കൊറോണ വൈറസിന്റെ ഉറവിടം സംബന്ധിച്ച് പ്രചരിക്കുകയും ചെയ്തിരുന്നു. കൊറോണ വൈറസ് ചൈനീസ് ലാബിൽ നിന്ന് ചോർന്നതാകാമെന്ന വാദം ഉയർത്തി ഇസ്രയേൽ ജൈവ ശാസ്ത്രജ്ഞൻ ഡാനി ഷോഹോമാണ് രംഗത്തെത്തിയത്. എന്നാൽ ജൈവായുധങ്ങൾ ഇതുവെ വികസിപ്പിച്ചിട്ടില്ലെ വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ചൈന.

Recommended Video

cmsvideo
Tens of thousands of Chinese PPE kits fail India safety test
സാർസ് കോവ് 2

സാർസ് കോവ് 2

ചൈനയിൽ 2019 നവംബറിലാണ് സാർസ് കോവ് 2 എന്ന പുതിയ ഇനം വൈറസ് കണ്ടെത്തിയിട്ടുള്ളത്. ലോകത്ത് ലക്ഷണക്കിന് പേരെ ബാധിച്ച കൊറോണ വൈറസുമായി ജനിതക ഘടനയിൽ ഇവയ്ക്ക് സാമ്യമുണ്ട്. 2002 ചൈനയിൽ നാശം വിതച്ച സാർസ് വൈറസിനോടും ഇതിന് സാമ്യമുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ മനുഷ്യനെ ആക്രമിക്കുന്ന സാർസ് കോവ് 2 ഉൾപ്പെടെ ഏഴിനം കൊറോണ വൈറസുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. മനുഷ്യരിൽ ജലദോഷ പനി ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകുന്നതാണ് ഇതിൽ നാല് തരം വൈറസുകളും. 229 ഇ(ആൽഫ), എൻഎൻ63, ( ആൽഫ), ഒസി 43 (ബീറ്റ) എച്ച്കെയു1( ബീറ്റ) എന്നിവയാണ് വൈറസുകൾ. ജനിതക മാറ്റം സംഭവിച്ച് രൂപ്പെട്ട സാർസ് കോവ് 2 വൈറസ് പരത്തുന്ന രോഗമാണ് കൊറോണ വൈറസ് അഥവാ കൊവിഡ് 19.

English summary
Wuhan lab controversy on Covid 19, No real evidence founds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X