കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നല്ല മൂന്നെണ്ണം... വുഹാനിലെ ലാബില്‍ കൊറോണവൈറസുണ്ട്, വവ്വാലുകള്‍ തന്നെ, ഡയറക്ടര്‍ പറയുന്നു

Google Oneindia Malayalam News

ബെയ്ജിംഗ്: കൊറോണവൈറസിന്റെ പ്രഭവ കേന്ദ്രം ചൈനയില്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. എന്നാല്‍ അമേരിക്ക അടക്കമുള്ളവര്‍ ആരോപിക്കുന്നത് വുഹാനിലെ വൈറോളജി ലാബില്‍ നിന്നാണ് വൈറസ് വെറ്റ് മാര്‍ക്കറ്റിലേക്ക് എത്തിയതെന്നാണ്. എന്നാല്‍ മൂന്ന് തരം കൊറോണവൈറസ് ലാബില്‍ ഉണ്ടെന്ന് ഇപ്പോള്‍ വുഹാനിലെ ലാബ് ഡയറക്ടര്‍ തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. നേരത്തെ വൈറസ് ലാബില്‍ നിന്നല്ല വന്നതെന്ന് ചൈന പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോകത്ത് പടര്‍ന്ന് പിടിച്ച വൈറസല്ല ലാബില്‍ ഉള്ളതെന്നും, അതിന്റെ ജനിതക ഘടന വ്യത്യസ്തമാണെന്നും ലാബ് ഡയറക്ടര്‍ വ്യക്തമാക്കി.

1

ചൈനയിലെ വുഹാനിലെ കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ മൂന്നര ലക്ഷത്തോളം പേര്‍ ലോകത്താകെ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. വവ്വാലുകളില്‍ നിന്നാണ് വൈറസ് മനുഷ്യരിലെത്തിയതെന്നാണ് കരുതുന്നത്. അതേസമയം വുഹാനിലെ ലാബിലുള്ള വൈറസ് വവ്വാലുകളില്‍ ഉള്ളതാണെന്ന് വുഹാന്‍ ലാബ് ഡയറക്ടര്‍ പറഞ്ഞു. എന്നാല്‍ ലാബില്‍ നിന്ന് വൈറസ് വ്യാപനം നടന്നെന്ന ട്രംപിന്റെ വാദം വ്യാജമാണെന്നും ഡയറക്ടര്‍ പറഞ്ഞു. ഒരിക്കലും ലാബില്‍ നിന്ന് വൈറസ് പുറത്തെത്താന്‍ സാധ്യതയില്ലെന്നും വുഹാന്‍ ലാബ് ഡയറക്ടര്‍ വാങ് യാന്‍യി പറഞ്ഞു. നിലവില്‍ കൊറോണയുടെ പേരില്‍ ചൈനയും യുഎസ്സും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്.

വുഹാനിലെ ലാബ് ഐസൊലേറ്റ് ചെയ്തിരിക്കുകയാണെന്നും, വവ്വാലുകളില്‍ നിന്നുള്ള വൈറസ് കണ്ടെത്തിയിട്ടുണ്ടെന്നും യാന്‍യി പറഞ്ഞു. നിലവിലുള്ള കൊറോണയുടെ വീര്യം ഈ വൈറസുകള്‍ക്കില്ല. അതേസമയം വുഹാനിലെ ലാബിലുള്ള ബാറ്റ് വുമണ്‍ എന്നറിയപ്പെടുന്ന ഷി ഷെംഗ്ലി ഇക്കാര്യം നേരത്തെ കണ്ടെത്തിയിരുന്നു. ഇവര്‍ സാര്‍സ് രോഗത്തിന്റെ സ്രോതസ്സ് അന്വേഷിക്കുന്നുണ്ട്. വുഹാനിലെ വെറ്റ് മാര്‍ക്കറ്റില്‍ തന്നെയാണ് വൈറസ് ആദ്യം കണ്ടെത്തിയതെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ ഉറപ്പിച്ച് പറയുന്നു. അതേസമയം ആഗോള തലത്തില്‍ ചൈന ഉന്നയിക്കുന്ന വാദങ്ങള്‍ക്കാണ് ബലം. വൈറസിന്റെ ജനിതക ഘടനയനുസരിച്ച് ലാബില്‍ നിര്‍മിച്ചവയല്ലെന്നാണ് കണ്ടെത്തല്‍.

അതേസമയം ചൈനയും യുഎസ്സും പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ്. യുഎസ് ചൈനയെ പുതിയൊരു ശീതയുദ്ധത്തിലേക്ക് തള്ളിയിടുകയാണെന്ന് ചൈനീസ് വിദേശ കാര്യ മന്ത്രി വാങ് യി പറഞ്ഞു. യുഎസ്സിലെ ചില രാഷ്ട്രീയ ശക്തികളാണ് ഇതിന് പിന്നിലുള്ളത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ആരുടെയും പേരെടുത്ത് പറഞ്ഞായിരുന്നില്ല വാങ് യിയുടെ വിമര്‍ശനം. ചൈനയെ തുടര്‍ച്ചയായി ആക്രമിക്കുകയും, ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുകയാണ് അവര്‍. കൊറോണ വൈറസിന്റെ വ്യാപനത്തെ കൂടാതെ, രാഷ്ട്രീയ വൈറസിന്റെ വ്യാപനവും യുഎസ്സില്‍ നടക്കുന്നുണ്ടെന്ന് വാങ് യി പറഞ്ഞു. സത്യം എന്താണെന്ന് മറച്ചുവെച്ച് ഗൂഢാലോചന ആരോപിക്കുകയാണ് ഇവരെന്നും ചൈന കുറ്റപ്പെടുത്തി.

വൈദ്യുതി ബില്‍ കുറയണോ? ബിജെപിയെ പറപ്പിക്കണം, കോണ്‍ഗ്രസ് അധികാരത്തിലെത്തണം, പരാതിക്ക് മറുപടി!!വൈദ്യുതി ബില്‍ കുറയണോ? ബിജെപിയെ പറപ്പിക്കണം, കോണ്‍ഗ്രസ് അധികാരത്തിലെത്തണം, പരാതിക്ക് മറുപടി!!

English summary
wuhan lab have coronavirus but they dont match with current pandemic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X