കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാധിച്ചാൽ മൂന്നിലൊരാൾക്ക് മരണം, നിയോക്കോവ് വകഭേദം അതിമാരകം, മുന്നറിയിപ്പുമായി വുഹാൻ ഗവേഷകർ

Google Oneindia Malayalam News

ബീജിംഗ്: കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ കുറിച്ച് മുന്നറിയിപ്പുമായി വുഹാനിലെ ശാസ്ത്രജ്ഞര്‍. ചൈനയിലെ വുഹാനിലാണ് 2019ല്‍ ആദ്യമായി കൊവിഡ് വൈറസ് വ്യാപനത്തിന്റെ തുടക്കം. ദക്ഷിണാഫ്രിക്കയില്‍ നിയോകൊവ് എന്ന പേരിലുളള പുതിയ വൈറസ് വകഭേദം ഉടലെടുത്തതായാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതിമാരകമാണ് ഈ പുതിയ വകഭേദം എന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഈ വൈറസ് ബാധിക്കുന്ന മൂന്ന് പേരില്‍ ഒരാള്‍ക്ക് മരണം ഉറപ്പാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

നിയോക്കോവിന് മരണനിരക്കും വ്യാപനശേഷിയും കൂടുമെന്നുളള മുന്നറിയിപ്പ് ലോകത്തിന് ആശങ്കയായിരിക്കുകയാണ്. ഇതുവരെയുളള കൊവിഡ് വകഭേദങ്ങളില്‍ ഏറ്റവും മാരകമായിട്ടുളള ഒന്നായാണ് നിയോക്കോവിനെ കണക്കാക്കുന്നത്. നിയോക്കോവ് വൈറസ് പുതിയത് അല്ലെന്നാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. MERS-CoV വൈറസുമായി ബന്ധമുളള നിയോക്കോവ് വൈറസിന്റെ സാന്നിധ്യം 2012ലും 2015ലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടെ പ്രാന്ത പ്രദേശങ്ങളില്‍ കണ്ടെത്തിയിട്ടുളളതാണ്.

77

Recommended Video

cmsvideo
തിരുവനന്തപുരം കൊവിഡ് C കാറ്റഗറിയില്‍ പെടുന്ന ആദ്യ ജില്ല, കടുത്ത നിയന്ത്രണം

ദക്ഷിണാഫ്രിക്കയില്‍ വവ്വാലുകളില്‍ ആണ് നിയോക്കോവ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നത്. മൃഗങ്ങളെ ബാധിക്കുന്ന വൈറസാണ് എന്നാണ് കരുതിയിരുന്നത് എങ്കിലും ഏറ്റവും പുതിയ പഠനം പറയുന്നത് നിയോക്കോവ് വൈറസ് മനുഷ്യനേയും ബാധിക്കാം എന്നാണ്. നിയോക്കോവ് വൈറസിനെ അപകടകാരിയാക്കുന്നത് മനുഷ്യശരീരത്തിലെ കോശങ്ങളിലേക്ക് പ്രവേശിക്കാന്‍ ഇതിന് ഒരു മ്യൂട്ടേഷന്റെ ആവശ്യമേ ഉളളൂ എന്നതാണ്. മാത്രമല്ല ആന്റിബോഡികള്‍ക്ക് ഈ വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കില്ല എന്നും വുഹാന്‍ സര്‍വ്വകലാശാലയിലേയും ചൈനീസ് അക്കാദമി ഓഫ് സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോഫിസിക്‌സിലേയും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

നിലവില്‍ കൊവിഡ് വൈറസിന് എതിരെ ഉപയോഗിക്കുന്ന വാക്‌സിനുകള്‍ക്ക് പുതിയ വകഭേദത്തെ ചെറുക്കാനായേക്കില്ല എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ചൈനീസ് ഗവേഷകരുടെ പഠനത്തിലെ കണ്ടെത്തലുകളോട് പ്രതികരിച്ച് വെക്ടര്‍ റഷ്യന്‍ സ്റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഓഫ് വൈറോളജി ആന്റ് ബയോടെക്‌നോളജി രംഗത്ത് വന്നിട്ടുണ്ട്. നിയോക്കോവ് വൈറസുകളെ കുറിച്ച് ചൈനീസ് ഗവേഷകര്‍ കണ്ടെത്തിയ വിവരങ്ങള്‍ പരിശോധിച്ചതായി റഷ്യന്‍ ഗവേഷകരുടെ പ്രസ്താവനയില്‍ പറയുന്നു. അത് മനുഷ്യര്‍ക്കിടയില്‍ മാരകമായി പടരാന്‍ സാധ്യത ഉളള ഒരു വൈറസിനെ കുറിച്ചുളളതല്ല. ചൈനീസ് ഗവേഷകര്‍ മുന്നോട്ട് വെച്ചിരിക്കുന്ന അപകട സാധ്യതകളെ കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണ്. നിലവില്‍ കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദമാണ് ലോകവ്യാപകമായി പടരുന്നത്. ഒമിക്രോണ്‍ കൊവിഡിന്റെ ഡെല്‍റ്റ വകഭേദത്തേക്കാള്‍ മരണ നിരക്കും അപകട സാധ്യതയും കുറവുളളതാണ്.

English summary
Wuhan scientists warning about neocov, the deadliest variant of Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X