കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വുഹാനിലെ വെറ്റ് മാര്‍ക്കറ്റുകള്‍ക്ക് അനക്കമില്ല, ആളില്ല, ഭയത്തില്‍ ചൈനക്കാര്‍, ഇനി വേണ്ട!!

Google Oneindia Malayalam News

ബെയ്ജിംഗ്: ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകളെ കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ വമ്പന്‍ ആരോപണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അമേരിക്കയും ഓസ്‌ട്രേലിയയും ഒരേസ്വരത്തില്‍ വെറ്റ് മാര്‍ക്കറ്റുകള്‍ പൂട്ടണമെന്ന ആവശ്യത്തിലാണ്. എന്നാല്‍ ഇതൊന്നും ഇല്ലാതെ തന്നെ ഈ മാര്‍ക്കറ്റുകള്‍ പൂട്ടി പോകുമെന്ന അവസ്ഥയാണ്. വുഹാനില്‍ ലോക്ഡൗണ്‍ പിന്‍വലിച്ച് മാര്‍ക്കറ്റുകള്‍ തുറന്നിട്ടും ആരും സാധനങ്ങള്‍ വാങ്ങാനില്ലാത്ത അവസ്ഥയിലാണ്. സ്ഥിരമായി വാങ്ങിയിരുന്നവര്‍ പോലും മാര്‍ക്കറ്റുകളിലേക്ക് എത്തുന്നില്ലെന്നാണ് കണ്ടെത്തല്‍. ഇതോടെ രണ്ട് കാര്യം ഉറപ്പായിരിക്കുകയാണ്. ചൈനയുടെ വളര്‍ച്ചാ നിരക്ക് വലിയ രീതിയില്‍ കുറയും. ഈ മാര്‍ക്കറ്റുകളുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാവും.

1

ചൈനക്കാര്‍ക്ക് പൊതുവേ ഭയമാണ് ഇപ്പോള്‍ വെറ്റ് മാര്‍ക്കറ്റുകളോട്. കഴിഞ്ഞ ദിവസം ഭക്ഷിക്കാന്‍ സാധിക്കുന്ന മൃഗങ്ങളുടെ പട്ടിക ചൈന പുതുക്കിയിരുന്നു. നായകളെ ഇതില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. വുഹാനിലെ വെറ്റ് മാര്‍ക്കറ്റുകളില്‍ നിന്നാണ് കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇത് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുന്ന വൈറസ്. നിങ്ങള്‍ എവിടെയാണ് താമസിക്കുന്നത് എന്നതൊന്നും ഇതിന് വിഷയമല്ല. വെറ്റ് മാര്‍ക്കറ്റിലെ വില്‍പ്പനക്കാരനായ ജിന്‍ ക്വിന്‍സി പറഞ്ഞു. ഇയാള്‍ പച്ചക്കറികളും ഇറച്ചിയുമാണ് വില്‍ക്കുന്നത്. പഴയത് പോലെ മാംസത്തിന് വലിയ ആവശ്യക്കാരില്ലെന്ന് ക്വിന്‍സി പറഞ്ഞു.

്അതേസമയം സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ജനത്തിരക്ക് ഉണ്ട്. എന്നാല്‍ അതേ ആളുകള്‍ വെറ്റ് മാര്‍ക്കറ്റുകളില്‍ എത്തുന്നില്ല. വളരെ ചുരുങ്ങിയ തോതിലാണ് ആളുകള്‍ എത്തുന്നത്. ഭയം പലരിലും ശക്തമാണ്. എന്നാല്‍ വെറ്റ് മാര്‍ക്കറ്റുകളില്‍ രോഗം പടരാത്ത വിധം, നല്ല വൃത്തിയുള്ള സാഹചര്യത്തിലാണ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതെങ്കില്‍, ജനങ്ങള്‍ ഇവിടേക്ക് തിരിച്ചെത്തുമെന്ന് ക്വിന്‍സി പറഞ്ഞു. വെറ്റ് മാര്‍ക്കറ്റുകളില്‍ വൃത്തിയുള്ളതും ജീവനോടെയുമുള്ള മൃഗങ്ങളെയാണ് വില്‍ക്കുന്നത്. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന ഉല്‍പ്പന്നങ്ങളേക്കാള്‍ വിലകുറവും വൃത്തിയുള്ളതുമായ ഉല്‍പ്പന്നങ്ങളാണ് വെറ്റ് മാര്‍ക്കറ്റിലുള്ളതെന്ന് വുഹാനിലെ ജനങ്ങളും പറയുന്നു.

ചൈനയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വുഹാനിലെ വെറ്റ് മാര്‍ക്കറ്റിലെ വില്‍പ്പനക്കാരെയാണ് സാരമായി ബാധിച്ചത്. ഇവയൊക്കെ ഇനി തിരിച്ചെത്താനും പാടാണെന്ന് ഇവര്‍ പറയുന്നു. ഇതിന് പുറമേ വന്യജീവികളുടെ വില്‍പ്പനയും താല്‍ക്കാലികമായി വിലക്കിയിരിക്കുകയാണ്. ഇവിടെ ബിസിനസ് നടക്കുന്നില്ല. ആരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കുന്നു പോലുമില്ല. എല്ലായിടവും ബ്ലോക് ചെയ്തിരിക്കുകയാണ്. ആളുകള്‍ എങ്ങനെയാണ് മാര്‍ക്കറ്റില്‍ എത്തുക. പുറത്തിറങ്ങാന്‍ തന്നെ എല്ലാവര്‍ക്കും ഭയമാണ്. കൊറോണ ഉറപ്പായും ബാധിക്കുമെന്ന് വുഹാനിലെ ജനങ്ങള്‍ വിശ്വസിക്കുന്നു. അതേസമയം വുഹാന്‍ 28 മില്യണാണ് മാര്‍ക്കറ്റുകള്‍ വിപുലീകരിക്കാനായി ചെലവിടുന്നത്. 425 കാര്‍ഷിക മാര്‍ക്കറ്റുകളാണ് ഇവിടെയുള്ളത്. കൂടുതല്‍ വൃത്തിയുള്ള കേന്ദ്രമായി വെറ്റ് മാര്‍ക്കറ്റുകളെ മാറ്റാനാണ് നീക്കം. പല കച്ചവടക്കാരും ഈ വില്‍പ്പന തന്നെ അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ്.

English summary
wuhan wet markets struggle to find buyers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X