കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡബ്ല്യുഡബ്ല്യുഇ, റിയാലിറ്റി ഷോ താരം ചയ്‌ന മരിച്ച നിലയില്‍, കാരണം അജ്ഞാതം!

  • By Muralidharan
Google Oneindia Malayalam News

കാലിഫോര്‍ണിയ: ഡബ്ല്യു ഡബ്ല്യു ഇയില്‍ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ലാത്ത വനിതാ ചാമ്പ്യന്‍ ചയ്‌ന അന്തരിച്ചു. 46 വയസ്സായിരുന്നു. കാലിഫോര്‍ണിയയിലെ സ്വന്തം വീട്ടിലാണ് ചയ്‌നയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചയ്‌നയുടെ മരണകാരണം എന്താണെന്ന് അറിവായിട്ടില്ല എന്ന് കാലിഫോര്‍ണിയ പോലീസ് അറിയിച്ചു. ഇക്കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.

ജോവാനി ലോവര്‍ എന്നാണ് ചയ്‌നയുടെ ശരിക്കുള്ള പേര്. എന്നാല്‍ വേള്‍ഡ് റെസ്ലിങ് എന്റര്‍യെ്ന്‍്‌മെന്റില്‍ ഇവര്‍ അറിയപ്പെട്ടത് ചയ്‌ന എന്ന പേരിലായിരുന്നു. ഡബ്ല്യു ഡബ്ല്യു ഇയിയിലെ ഏറ്റവും പോപ്പുലറായ വനിതാ താരങ്ങളില്‍ ഒരാളാണ് ചയ്‌ന. ഫ്‌ളോറിഡയില്‍ നിന്ന് ഡിഗ്രി വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ ശേഷമാണ് ചയ്‌ന പ്രൊഫഷണല്‍ റെസ്ലിങില്‍ അരങ്ങേറ്റം കുറിച്ചത്.

chyna

1996 ലെ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ റൂക്കീ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ചയ്‌ന ലോകത്തിലെ ഒമ്പതാമത്തെ അത്ഭുതം എന്നാണ് അറിയപ്പെട്ടിരുന്നത്. ഡബ്ല്യു ഡബ്ല്യു ഇയില്‍ നിന്നും വിരമിച്ച ശേഷം മോഡലിങിലും റിയാലിറ്റി ഷോകളിലുമായിരുന്നു ചയ്‌നയുടെ ശ്രദ്ധ. സെലിബ്രിറ്റി റിഹാബ് വിത് ഡോ ത്രൂ, ദ സര്‍ റിയല്‍ ലൈഫ് തുടങ്ങിയ റിയാലിറ്റി ഷോകളുടെ ഭാഗമായി. ചയ്‌നയുടെ വിയോഗത്തില്‍ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ സൈറ്റുകളില്‍ ആരാധകരുടെ അനുശോചന സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്.

English summary
Former WWE women’s champion and reality TV star Chyna has died at the age of 45.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X